കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ..💖
ഞാനവളെ ശ്രെദ്ദിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ അവൾ കൂടുതൽ സന്തോഷിക്കുന്നതായി കണ്ടു. 💞
കുറച്ചു സമയത്തിന് ശേഷം അവളുടെ ഉമ്മ ഉമ്മറത്തേക്ക് വന്നപ്പോൾ..
അവളൊന്നും അറിയാത്ത പോലെ അവളുടെ ഒരു പൂച്ചയെ കളിപ്പിച്ചു കൊണ്ടിരുന്നു.
അവളുടെ വീട്ടുകാർ അറിയാതിരിക്കാൻ ശ്രേമിക്കുന്നുണ്ടെന്ന് മനസ്സിലായി..
ഞാനും പിന്നെ വെറുതെ ഒരു സംശയത്തിനിടയാകേണ്ടെന്ന് കരുതി അവിടുന്ന് എഴുന്നേറ്റു
റൂമിൽ പോയി കിടന്നു.
ക്ഷീണം എന്നെ വിട്ടു മാറിയിട്ടില്ലായിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം..
പനിയും ക്ഷീണവുമൊക്കെ മാറി ഞാൻ വീണ്ടും സ്കൂളിൽ പോയി തുടങ്ങി.
ഞാനും അവളും സംസാരം ഒന്നുമില്ലെങ്കിലും കണ്ണുകൾ കൊണ്ടുള്ള നോട്ടവും മറ്റും മുൻപത്തെതിനേക്കാൾ കൂടുതലായി.
ഞാൻ സ്കൂളിൽ പോകുന്ന സമയവും.
വൈകീട്ട് വരുന്ന സമയവും
രാത്രി ഞാൻ ഉമ്മറത്തു വന്നു പഠിക്കുന്ന സമയവുമൊക്കെ
അവളെന്നെ നോക്കിയും ഞാനവളെ നോക്കിയുമൊക്കെ ദിവസങ്ങൾ കടന്നു പോയി.
അങ്ങനെ ഒരു ദിവസം ഞാൻ സ്കൂളിൽ നിന്ന് വന്ന സമയം അവളുടെ വീട്ടിൽ കുറച്ചാളുകൾ.
ഇതിപ്പോ ആരാണ്.? വല്ല വിശേഷവും നടക്കുന്നുണ്ടോ…?? 🙄
ഞാനെന്റെ മനസ്സിൽ ചോദിച്ചു.
കുറച്ചു പേരെയൊക്കെ എനിക്ക് മനസ്സിലായി. മറ്റ് ചിലർ ഈ നാട്ടുകാരല്ലാ എന്നും മനസ്സിലായി.
ഞാൻ ഉമ്മറത്തു നിന്ന് പതിയെ അടുക്കളയിലോട്ട് നീങ്ങി.
ഉമ്മച്ചീ ഞാൻ നീട്ടി വിളിച്ചു.
എന്താടാ കിടന്നു കാറുന്നത്.
ഞാനിനിവിടുണ്ട്..
റസീനിന്റെ വീട്ടിൽ എന്താ പരിപാടി.
അവിടെ ആരൊക്കൊയുണ്ടല്ലോ ഉമ്മച്ചീ..
ഉമ്മയോട് കാര്യം തിരക്കിയപ്പോൾ…
ഓ അതോ നമ്മുടെ
(അവളുടെ പേര് പറഞ് )നെ പെണ്ണ് കാണാൻ വന്നതാണ്.
അത് കേട്ട് പെട്ടെന്ന് എന്റെ മുഖത്തെ ഭാവം മാറാതിരിക്കാൻ ഞാൻ നന്നേ പാടുപ്പെട്ടു.
അത് മറച്ചു വെച്ച് കൊണ്ട് ഞാൻ ഉമ്മയോട് : എവിടെ നിന്നാണ് ചെറുക്കൻ..?എന്താ ഇത്ര പെട്ടൊന്ന്.?
ഉമ്മ : അതൊന്നും എനിക്കറിയില്ല.
അത് അവളുടെ ഉപ്പാന്റെ business പാട്ട്ണറുടെ ബന്ധത്തിലുള്ളൊരു ചെറുക്കനാണ്.
അത്രേ എനിക്കറിയൂ.
ഓ പിന്നെ ഷാ..
അവളുടെ ഉപ്പ അടുത്തായ്ച വരും.!!!
എന്റെ വിഷമം മറച്ചു ഞാൻ കൂടുതൽ സംശയത്തിനിടയാക്കാതെ
ഉമ്മച്ചീ ചായ ഉണ്ടോ എന്ന് ചോദിച്ചു.
ഉമ്മച്ചി : ആ.. അവിടെണ്ട് എടുത്തു കുടിച്ചോ..
