മിഴികൾ കഥ പറയുമ്പോൾ 😍
ഹായ്,ഞാൻ ഷഹാൻ എനിക്ക് ഇപ്പൊ 22 വയസ്സുണ്ട്..
ഞാൻ ആദ്യമായി ഒരു കഥ എഴുതുകയാണ്.
ഇതൊരു പ്രണയ കഥയാണ്.
നോവുകളും, സന്തോഷങ്ങളും, ത്യാഗങ്ങളും നിറഞ്ഞ എന്റെ റിയൽ ലൈഫിൽ നടന്നു കൊണ്ടിരിക്കുന്ന കഥ.
എന്റെ മാത്രമല്ല അവളുടെയും.. 🤍.
അത് കൊണ്ട് കറക്ക്ട് സ്ഥലം ഞാൻ താൽക്കാലികമായി വെളിപ്പെടുത്തുന്നില്ല..
ഇനി കഥയിലേക്ക് വരാം…
മലപ്പുറം ജില്ലയിലെ ഒരു അറിയപ്പെട്ട ഒരു തിരക്കേറിയ നഗരം.
നഗരത്തിന്റെ ഒരു ഒഴിഞ്ഞ ഭാഗത്ത് 6,7 കുടുംബം മാത്രം താമസിക്കുന്ന ഒരു ഏരിയ.
ആ ഏരിയ യിലേക്ക് കടന്നു ചെല്ലുമ്പോൾ കാണുന്ന രണ്ടാമത്തെ വീട്ടിലായിരുന്നു. ഞാനടക്കം 7 പേർ അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
4 മുറിയുള്ള ഒറ്റ നില വീട്.
അന്നെനിക്ക് 11 വയസ്സ്
ഞാൻ കൂടാതെ എനിക്ക് താഴെ 6 വയസ്സുള്ള അനിയത്തി,
എന്റെ ഉമ്മ, ഉപ്പ, വലിയുമ്മ, എളാപ്പ, എളയമ്മ ഇങ്ങനെ ആയിരുന്നു കുടുംബം..
6ാം ക്‌ളാസിലെ പരീക്ഷയൊക്കെ കഴിഞ്ഞു
സ്കൂൾ വേനലവധിക്കു രാവിലെ ഞാൻ മൂടി പുതച്ചുറങ്ങുന്ന സമയം… 😴.
പെട്ടെന്ന് എന്തോ ശബ്ദങ്ങൾ കേട്ട് മനസ്സില്ലാ മനസ്സോടെ ഞാൻ എഴുന്നേറ്റു.. 😑
പല്ല് തേച്ചു
മുഖം ഒന്ന് കഴുകി എന്ന് വരുത്തി അടുക്കളയിലോട്ട് നടന്നു.
അവിടെ ആരെയും കണ്ടില്ല!!🙄.
ഉമ്മച്ചീ…. ഞാൻ നീട്ടി വിളിച്ചു..
എവിടെ മറുപടി ഇല്ല
ഞാൻ ഒന്നും കൂടെ ഉറക്കെ വിളിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു.
എവിടെ ഒരറ്റ ആളെയും കാണുന്നില്ലല്ലോ!!!?
🤔
ഇതെവിടെ പോയി..???
ഉമ്മറത്തു നിന്ന് ആരൊക്കെയോ സംസാരിക്കുന്നതും മറ്റും കേട്ടു
.ചെന്ന് നോക്കുമ്പോൾ അതാ എല്ലാവരും വീട്ടിലെ സാധനങ്ങൾ മൊത്തം ഒരു ലോറിയിലേക്ക് കയറ്റുന്നു.. ¡¡😳.
ഇതെന്ത് മറിമായം..എനിക്ക് വട്ടായതാണോ..?
അതോ വീട്ടുകാർക്ക് മൊത്തം വട്ടായോ…???
അത് കണ്ട് ഞാൻ ഉമ്മാന്റെ അടുക്കലേക്ക് ചെന്നു ചോദിച്ചു.!!
ഞാൻ: ഇതെന്തിനാ സാധനങ്ങൾ മൊത്തം ലോറിയിലേക്ക് കയറ്റുന്നത്..??
ഉമ്മ: കുറച്ചു ദിവസം മുന്നേ ഞമ്മളെല്ലാവരും താമസം മാറുന്നതിനെ പറ്റി പറഞ്ഞിരുന്നില്ലേ…..
സാധനങ്ങളെല്ലാം പുതിയ വീട്ടിലേക്കു മാറ്റുകയാണ്..!!
രണ്ടു ദിവസം കഴിഞ്ഞാൽ പോകുമെന്നും പറഞ്ഞു..
ഓ.. അപ്പൊ അതാണു കാര്യം… 😔
”
അപ്പോഴയാണ് കുറച്ചു ദിവസങ്ങൾ മുന്നേ ഉമ്മച്ചി താമസം മാറുന്നതിനെ കുറിച്ച്
പറഞ്ഞ കാര്യം ഓർമ വന്നത്… ”
