മിഥ്യകൾ [Manikandan C Nair Thekkumkara] 77

“അത് അവർ എൻ്റെ അടുത്ത് വന്നിരുന്നു. ഇവിടെ വന്നതും ആ കാര്യം പറയാൻ. അത് എനി താൻ അവരുടെ അടുത്തേക്ക് പോണം. എല്ലാം കഴിഞ്ഞില്ലേ… എനി എന്തായാലും അവൾക്ക് ഒര് ഉള്ള ഒര് വീടുണ്ട്. അവിടെ ശേഷം കാലം താമസിക്കാം”.

അയാൾ ഒന്നും പറഞ്ഞില്ല. പെട്ടന്ന് തൻ്റെ കഴിഞ്ഞ കാലങ്ങളിലേക്ക് മനസ്സ് പോകുകയായിരുന്നു.
പെട്ടെന്ന് അയാൾ സാറിനോട് പറഞ്ഞു.

അത് വേണ്ട സാർ… ഞാൻ ഇനി എങ്ങോട്ടും ഇല്ല. ദൈവ തന്ന ജീവിതം അവസാനിക്കും വരെ ഞാൻ ഇവിടെ ഉണ്ടാകും.

“അപ്പോൾ ഞാൻ എന്താണ് പറയേണ്ടത്‌”.
സാർ ചോദിച്ചു.

“അത് തന്നെ മതി സാർ. എനിക്ക് ആരോടും ഒന്നുമില്ല. എല്ലാവരോടും സ്നേഹം മാത്രം. എന്നെ കാണണമെങ്കിൽ എപ്പോഴും വരാം”.

അതു അയാൾ സാറിനോട് പറഞ്ഞു.

“ശരി… എന്നാൽ ഞാൻ പോകട്ടെ”.

സാർ യാത്ര ചോദിച്ചു. ചിലർ കിടന്ന് ഉറക്കമായിരുന്നു. അല്ലാത്തവർ എഴുന്നേറ്റു സാറിൻ്റെ പോക്ക് നോക്കി നിന്നു. ആരും ഇല്ലാത്തവർക്ക് ഒരാളെ പോലെ… അപ്പോൾ ഭക്ഷണത്തിനുള്ള മണി മുഴക്കി.

മണികണ്ഠൻ സി നായർ

തെക്കുംകര
തെക്കുംകര.

4 Comments

  1. മസാലദോശ കഴിച്ച് അധികം aayillallo.. അപ്പോഴേക്കും അടുത്ത ഭക്ഷണം….

    ആരാണ് അവള്‍… എന്താണ് സംഭവം ??

  2. ♥♥♥

  3. ❤️❤️

  4. വിശ്വനാഥ്

    ???????????

Comments are closed.