മിഖായേൽ [Lion King 172

 കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്നവൻ ആടിക്കൊണ്ട് ഒരു ശ്യംഗാര ഭാഷയിൽ അവളോട് ചോദിച്ചു എന്നാൽ അത് കേട്ട ഭാവം നടിക്കാതെ അവൾ അവരെ മറി കടന്ന് കൊണ്ട് നടക്കാൻ ശ്രമിച്ചു അതോടെ അയാൾക്ക് പിന്നിലുണ്ടായിരുന്നവൻ ആവളുടെ കൈയിൽ പിടിച്ചു തടഞ്ഞു 

പ്ടെ ………..

മിന്നൽ വേഗത്തിലാണ് അവളുടെ കൈ അവന്റെ കരണത്ത് പതിഞ്ഞത് കൂടെയുള്ളവർക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ പോലും സാധിച്ചില്ല അവനും നേതാവും ബൈക്കും റോഡിലേക്ക് വീണു

ടീ

അലറിക്കൊണ്ട് കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരുവൻ ബൈക്കിൽ നിന്നും ഇറങ്ങാൻ ശ്രമിക്കും പോളേക്കും അവളുടെ വലതു കാൽ അവന്റെ നെഞ്ചിൻ കൂട് തകർത്തിരുന്നു പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് അവിടേക്ക് എത്തിയത് ചാടിയിറങ്ങിയ എസ്.ഐ കാണുന്നത് റോഡിൽ വീണ് കിടക്കുന്ന മൂന്ന് പേരേയും അത് കണ്ട് ഞെട്ടിയ മറ്റുള്ളവരെയും അവർക്ക് മുന്നിൽ കോപം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന ഒരു പെണ്ണിനെയുമാണ് ഒന്നു കൂടി നിലത്തുവീണു കിടക്കുന്നവരെ നോക്കിയ അയാൾ ഞെട്ടി 

മോനെ അരുൺ

അയാളിൽ നിന്നും അറിയാതെ ഒരു നിലവിളി ഉയർന്നു ഒട്ടും സമയം പാഴാക്കാതെ അവനെ അയാൾ വലിച്ചെഴുന്നേൽപ്പിച്ചു മറ്റുള്ള പോലീസുകാർ ചേർന്ന് ബാക്കി രണ്ടു പേരേയും അവന്റെ ഇടത് കരണം നന്നായി ചുവന്നിരുന്നു അത് കണ്ട അയാളിൽ ദേഷ്യം നുരഞ്ഞു പൊന്തി എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു കുലുക്കവുമില്ലാതെ ആണ് അവൾ നിൽക്കുന്നത്

നീ ആരാടീ എന്റെ മോനെ തല്ലാൻ എന്നാക്രോശിച്ചു കൊണ്ട് വന്ന അയാൾ അവളുടെ മുഖത്ത് ആഞ്ഞടിച്ചു ശേഷം മുടിക്കുത്തിൽ പിടിച്ചു കൊണ്ട് അവളെ ജീപ്പിലേക്ക് തള്ളിക്കയറ്റി 

സർ വേണ്ട സർ

കൂടെ ഉണ്ടായിരു HC തടയാൻ ശ്രമിച്ചെങ്കിലും അയാളുടെ കരണത്ത് അടിച്ചായിരുന്നു അതിനുള്ള മറുപടി എസ് ഐ കൊടുത്തത് മറ്റുള്ളവർ അത് കണ്ട് പേടിച്ചു എങ്കിലും യാതൊരു കുലുക്കവുമില്ലാതെ ജീപ്പിനു പിറകിൽ ഇരിക്കുന്നവളെ കണ്ട് അവർക്ക് അത്ഭുതം തോന്നി

പോലീസ് സ്റ്റേഷൻ

ടോ പി സി നാളെ നേരം വെളുത്തിട്ട് ഇറക്കി വിട്ടാൽ മതി ഇവളെ അത് വരെ പച്ചവെള്ളം പോലും കൊടുത്തു പോകരുത് അവിടെ കിടക്കട്ടെ

അവളെ സെല്ലിൽ അടച്ചു കൊണ്ടു എസ് ഐ അവിടെ നിന്നും ഇറങ്ങി

പിറ്റേന്ന് 9 മണി

സ്റ്റേഷനിൽ എത്തിയ എസ് ഐ പാറാവ്കാരനിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു അകത്തേക്ക് കടന്നു ആദ്യം നോക്കിയത് സ്ത്രീകളുടെ സെല്ലിലേക്കാണ് അവിടെ അവൽ ഇല്ലായിരുന്നു പോയിക്കാണും എന്ന് കരുതി മറ്റുള്ള പോലീസ്കാരെ നോക്കിയ അയാൾ കണ്ടത് പെടിയോടെയും സഹതാപത്തോടെയും അയാളെ നോക്കുന്ന തൻ്റെ കീഴുദ്യോഗസ്ഥരെയാണ്

” എന്താടോ ഇങ്ങനെ നോക്കുന്നത്? അവളെ എപ്പോഴാ ഇറക്കി വിട്ടത്?”

“സർ മാഡം അകത്തു ഉണ്ട് സർ”

എസ് ഐയുടെ ക്യാബിന് നേരേ ചൂണ്ടി വിറച്ചു കൊണ്ട് റൈറ്റർ കൊടുത്ത മറുപടി കേട്ട് അയാൾക് കോപം ഇരച്ച് കയറി

” അവളാരാടോ സി എം മിന്റെ മോളോ എന്റെ ക്യാബിനിൽ കയറി ഇരിക്കാൻ” 

എന്നാക്രോഷിച്ചു കൊണ്ട് ഹാൾഫ് ഡോർ തള്ളിത്തുറന്ന് അകത്തേക്കു കയറിയ അയാൾ മുന്നിലെ കാഴ്ച്ച കണ്ട് പകച്ചുപോയി

എസ് ഐ യുടെ ചെയറിൽ ഇരുന്നു കൊണ്ട് മുന്നിലെ ടേബിളിൽ ഇരുകാലുകളും കയറ്റിവച്ച് ചായ കുടിക്കുന്ന അവൾ ധരിച്ചിരിക്കുന്ന പോലീസ് യുണിഫോം 

“സി എമ്മിന്റെ മോൾക്ക് മാത്രമല്ല ഡിവൈഎസ്പിക്കും ഇരിക്കാഡോ”

എന്ന് പറഞ്ഞു കൊണ്ടവൾ ചായ ഗ്ലാസ്സ് മേശപ്പുറത്ത് വെച്ച് കൊണ്ട് എഴുന്നേറ്റു തൊപ്പി ശരിയാക്കി 

ഞാൻ പാർവ്വതി 

ഡിവൈഎസ്പി പാർവ്വതി വർമ്മ ഐപിഎസ്”

Updated: September 15, 2023 — 9:56 pm

13 Comments

  1. Bro ethe neerate write cheydade aane e part
    I think I already read this part
    And I am waiting for this story
    Intresting
    Waiting a long time for next part

  2. ഈ ഭാഗംഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ…

  3. മിഖായേൽ

    എനിക്ക് നിന്നെ പേർസണൽ ആയി കോൺടാക്ട് ചെയ്യാൻ കഴിയുമോ.. ഇത് ഫേക്ക് ഐഡി ആണ്.. നിനക്ക് ഒക്കെ ആണേൽ just comment..

    ആലോയ്ച്ചിട്ട് പറയണം.. ആവശ്യം ഉണ്ട്.. താല്പര്യം ഉണ്ടേൽ മാത്രം.. Can be said..

    1. Ithu fake undavan chance illa ivideyum avideyum ee story njan valare munpe thanne post cheythathaanu vere aarum ee peru upayogikkunnilla ennum confirm cheythittundu

    2. Enthaanu kaaryam

    3. Enthinaanu

  4. ദയവു ചെയ്തു പാതിക്ക് ഇടരുതേ

  5. തുടക്കം സൂപ്പർ???

    1. OK ?. Waiting for next part…

  6. പൊളിച്ചു
    നല്ല തുടക്കം

    പോരട്ടെ

Comments are closed.