മിഖായേൽ [Lion King 172

 4 പോക്സോ കേസിൽ അടക്കം പ്രതിയാണ് ഈ ചത്തവൻ അവസാന തവണ അവനെ അറസ്റ്റ് ചെയ്തത്13 കാരിയായ ഒരു പെണ്കുട്ടിയെ പീഡിപ്പിച്ചതിനാണ് അതിന് അവനെ ഒന്ന് പെരുമാറിയപ്പോൾ പൊലീസിന് നേരെ ആയി നിങ്ങളുടെ വാർത്ത പ്രതിയെ മർദിച്ചു എന്നു ആ പെണ്കുട്ടിയെ എല്ലാവരും മറന്നു അവസനം തെളിവില്ല എന്നു പറഞ്ഞു ആ കേസ് തള്ളി അതിനു കാരണവും താൻ തന്നെ അല്ലെ അശ്വതി ആ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ പറഞ്ഞ പല കാര്യങ്ങളും വളച്ചൊടിച്ചു നിങ്ങൾക്ക് വേണ്ട രീതിയിൽ റിപ്പോർട്ട് ചെയ്തു അത് തിരുത്താൻ പോലും താൻ തയ്യാറായില്ല അവസാനം കേസ് കോടതിയിൽ എത്തിയപ്പോൾ പ്രതിഭാഗം അതു മുതലെടുത്ത് ബാക്കി തെളിവുകളും മൊഴികളും അതിനനുസരിച്ചു വളച്ചൊടിച്ചു കൂടെ പ്രതിയെ പോലിസ് മൃഗീയമായി മർദിച്ചു എന്ന നിങ്ങളുടെ ബ്രേക്കിംഗ് ന്യൂസും ഒടുക്കം അവൻ പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ കാശ് വാങ്ങി രക്ഷപ്പെടുത്തി എന്നായി

 അവനെ ഒന്ന് കൈവച്ചതിനു ആ സിഐയുടെ കൈയും കാലും അവൻ തല്ലിയൊടിച്ചു അതും നിങ്ങളാരും റിപ്പോർട്ട് ചെയ്തില്ല എന്നിട്ടിപ്പോൾ വന്നിരിക്കുന്നു ചത്ത കുട്ടീടെ ജാതകം നോക്കാനാണോ ? പരിശോധന കഴിഞ്ഞു വരുമ്പോൾ ഞങ്ങൾ തരുന്ന വിവരങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുക അല്ലാതെ എന്തെങ്കിലും അധികം വന്നാൽ അതീ കേസിനെ തന്നെ ബാധിക്കും സോ അതുവരെ കാത്തിരിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് പോകാം”

അത്രയും പറഞ്ഞു കൊണ്ടദ്ദേഹം സാജന്റെ കൂടെ അകത്തേക്ക് പോയി

“എന്താടോ ഇങ്ങനെ നോക്കുന്നത്‌” 

സാജന്റെ മിഴിച്ചുള്ള നോട്ടം കണ്ടു അദ്ദേഹം നടത്തത്തിനിടയിൽ ചോദിച്ചു 

“സാറിന്റെ സിനിമ സ്റ്റൈൽ കത്തിക്കയറൽ കണ്ടു നോക്കിപോയത” 

ചിരിച്ചു കൊണ്ട് സാജൻ മറുപടി പറഞ്ഞു

“താൻ ജോയിൻ ചെയ്തു അത്രയല്ലേ ആയുള്ളൂ അതിന്റെത ഇവരെയൊക്കെ ഇങ്ങനെയെ ഡീൽ ചെയ്യാൻ പറ്റു അല്ലാതെ വേറെ വല്ലതും പറഞ്ഞാൽ തൊപ്പി പോകും തന്റെ പ്രായത്തിൽ ആ അശ്വതിയുടെ തന്ത മാധവനെ ഒന്നു പെരുമാറിയതിന് 6 മാസമാണ് വീട്ടിൽ ഇരുന്നത് “

അദ്ദേഹം ഒന്നു പുഞ്ചിരിച്ചു കോണ്ടു മറുപടികൊടുത്തു 

“അതെന്താ സർ “

“ഒരിക്കൽ ഒരു പ്രതി സിഐ യെ കുത്തിക്കൊല്ലാൻ നോക്കി രക്ഷപ്പെട്ടപ്പോൾ അവനെ പൊക്കി നാല് പൊട്ടിച്ചു അതിനു എനിക്കാരാ അധികാരം തന്നത് എന്നും ചോദിച്ചു അവൻ വന്നു, കൂട്ടത്തിൽ ഒരുത്തനെ തൊട്ടവനെ പിന്നെ വെറുതെ വിടാൻ പറ്റുമോ എന്നിട്ട അവന്റെ കോണത്തിലെ…….

 നിന്റെ തന്തയാടാ എന്നും പറഞ്ഞു അവനിട്ടു ഒന്നു പൊട്ടിച്ചു”

ഇതു കേട്ട സാജൻ ചിരിച്ചുപോയി

“അവനാണ് ഇന്ത്യ ഡയറിയുടെ മോദലാ….ളി”

സംസാരിച്ചു കൊണ്ടു തന്നെ അവർ ബോഡികൾക്കടുത്തെത്തി ഓരോന്നായി കണ്ടു 

പലരുടെയും കാണാൻ പോലും സാധിക്കാത്ത വിധമായിരുന്നു ഐജി ക്കു പോലും മുഖം തിരിക്കേണ്ടി വന്നു

“എന്തു തോന്നുന്നു സാജൻ?”

എല്ലാം കണ്ട ശേഷം ഐജി സാജനോടയി ചോദിച്ചു

“ഹൈലി സ്കിൽഡ് വെരി ശർപ് ആൻഡ് പവർഫുൾ പഴ്സൻ വിത് ലോങ് ടൈം റിവെൻജ് പക്ഷെ ടോണിയുടെ ബോഡിയിൽ തലക്കേറ്റ മുറിവും കൈയൊടിഞ്ഞതും അല്ലാതെ മറ്റൊന്നുമില്ല അതാ മനസ്സിലാവാത്തത്”

സാജൻ തന്റെ നിഗമനം അദ്ദേഹത്തോട് പങ്കുവച്ചു

“ഫോറൻസിക് ടീം & ഡോഗ് സ്ക്വാഡ്?”

“പ്രത്യേകിച്ചു ഒന്നും കിട്ടിയില്ല നായ മനം പിടിക്കാതിരിക്കാൻ 8 മോഡിൽ നടന്നിട്ടുണ്ട്”

“തോന്നി ഇത്രയും ചെയ്തവന് തെളിവ് നശിപ്പിക്കാനാണോ പാട് തേർ വിൽ ബി ആ ചെയിൻ ഓഫ് മർഡേഴ്‌സ് സോ ബി അലർട് പിന്നെ അന്വേഷണം പുതിയ ഡിവൈസ്‌പി പാർവതി വർമ്മക്ക് ആയിരിക്കും “

അദ്ദേഹം തന്റെ അഭിപ്രായം കൂടി പറഞ്ഞു

“സർ യൂ മീൻ…..”

സാജൻ ആകാംക്ഷയോടെ പറഞ്ഞു വന്നത് നിർത്തി

“അതേ അവരെ ഇങ്ങോട്ടു തട്ടി ഡീപ്രൊമോഷൻ വിത് പണിഷ്മെന്റ് ട്രാൻസ്ഫർ “

ഐജി എസ്പി ഉദ്ദേശിച്ചത് ശരിവച്ചു പറഞ്ഞു കൊണ്ട് മീഡിയയുടെ അടുത്തേക്ക് നടന്നു 

“ഇതൊരു ഗ്യാങ് വാർ ആണ് എന്ന് മനസ്സിലായിട്ടുണ്ട് കൂടുതൽ ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല”

അത്രമാത്രം പറഞ്ഞു കൊണ്ട് അവരെ കടന്നു കൊണ്ടു ഇരുവരും ഐജിയുടെ കാറിൽ കയറി പോയി

എസ്പി ഓഫീസ്

ഐജി മുതൽ സിഐ വരെ ഉള്ള ഓഫീസർസ് ചർച്ചയിൽ ആണ്

“സർ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം ചിലർ വെടിയേറ്റും ചിലർ വേട്ടേറ്റും ആണ് മരിച്ചിരിക്കുന്നത് പക്ഷെ 3 പേരുടെ മരണ കാരണം വ്യത്യസ്തമാണ് 

1 ടോണി 

നെഞ്ചിൻ കൂടിന്റെ മധ്യ ഭാഗത്തായി ശക്തമായ പഞ്ച് എന്നാൽ ഒറ്റയടിക്ക് മരണം ഉണ്ടാക്കാത്തതും ,പകരം എല്ലുകൾ തകർക്കുകയും ശ്വസന പ്രക്രിയയും രക്തയോട്ടവും തെറ്റിക്കുന്നു ഇടികൊണ്ട ഭാഗം ഒരു കുഴി പോലെ ആയിട്ടുണ്ട് ബാക്കി ഉള്ളവർ എല്ലാവരും ഏകദേശം പുലർച്ചെ 1 നും 2 നും ഇടയിൽ ആണ് മരിച്ചത് പക്ഷെ ഇവൻ മരിച്ചത് ഏകദേശം 4 മണിക്ക് അത്രയും സമയം ഇവൻ ആ വേദനയും സഹിച്ച് കിടന്നു കൃത്യമായി പറഞ്ഞാൽ ഏറ്റവും വേദന സഹിച്ചത് ഇവനാണ്

2 സാബു അവന്റെ വലം കൈ ഡ്രഗ് ഡീലിങ്‌സ് മേൽനോട്ടം ഇവനാണ്

തൊണ്ട കുഴി തുളച്ചെടുത്തിരിക്കുന്നു 

3 അശോകൻ അവനാണ് ആ ഗോഡൗണിന്റെ കാവലിന് മേൽനോട്ടം വഹിക്കുന്നത്

കാൽ മുട്ടിനു പിന്നിലായി കൃത്യം ഫെമോറൽ ആർട്ടറി തന്നെ കട് ചെയ്തിരിക്കുന്നു അതത്ര ഈസി അല്ല

ഇതിനേക്കാൾ പ്രധാനം അവിടെ ഉണ്ടായിരുന്ന50 ഓളം പേർ കൊല്ലപ്പെട്ടിരിക്കുന്നു

സോ ഹി ഈസ് വെരി ഡെയ്‌ൻജെറസ്”

എസ്പി സാജൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് എല്ലാവർക്കുമായി വിശദീകരിച്ചു

പല ഓഫീസർസും ഇതു കേട്ടു നല്ല പോലെ ഞെട്ടിയിരുന്നു

“ഓഫീസർസ് ഇത് ഒരു പ്രാഥമിക ചർച്ച എന്ന നിലയിലാണ് നമ്മൾ ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്നത് ഈ നടന്ന കൊലപാതകങ്ങൾ കൂടാതെ അവിടെ നിന്നും ഏകദേശം 100 കോടിയുടെ മയക്കുമരുന്നും 50 കോടിയോളം വില മതിക്കുന്ന സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട് എന്നാൽ അറിയാതെ നോക്കാൻ നമുക്ക് സാധിച്ചു അല്ലായിരുന്നെങ്കിൽ ഇതു മറ്റൊരു രീതിയിൽ വാർത്ത ആയേനെ കാരണം ഓൾറെഡി കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പല ഇടങ്ങളിലായി 3 സ്പോടനവും 4 കലാപവും നടന്നു 60 പതോളം പേര് മരിച്ചു

അതു കൊണ്ടു ഈ കാര്യങ്ങൾ ഒരിക്കലും വെളിയിൽ പോകാൻ പാടില്ല കുറഞ്ഞത് ഇതിലെ എല്ലാ കണ്ണികളെയും കണ്ടെത്തുന്നത് വരെ എങ്കിലും

 അതു കൊണ്ടാണ്‌ ഒരു ഗ്യാങ് വാർ എന്ന നിലയിൽ നമ്മൾ ഇപ്പോൾ ഇതു വിശതീകരിച്ചത് “

ഐജി ഇപ്പോൾ ഇങ്ങനെ ഒരു മീറ്റിങ് വെക്കാൻ ഉണ്ടായ കാരണം വിശദീകരിച്ചു

“സർ ഇതിന്റെ അന്വേഷണം?”

സ്ഥലം സിഐയുടെ ആയിരുന്നു ചോദ്യം 

“പുതിയ ഡിവൈഎസ്പി പാർവതി വർമ്മയുടെ കീഴിൽ 20 പേര് അടങ്ങുന്ന സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഫോം ചെയ്തിട്ടുണ്ട് എല്ലാവരും അവരുമായി കോപ്പറേറ്റ് ചെയ്യുക 

മറ്റൊന്നുമില്ലെങ്കിൽ നമുക്ക് പിരിയാം”

അത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം മീറ്റിങ് അവസാനിപ്പിച്ചു അതോടെ എല്ലാവരും അദ്ദേഹത്തെ സല്യൂട്ട് ചെയ്‌തു പുറത്തേക്കു പോയി

അന്ന് രാത്രി ഒറ്റപ്പാലത്ത് നിന്നും മാറി വിചനമായ ഒരു റോഡ്

ഇരു വശങ്ങളിലും പാടങ്ങളായ ആ റോഡിൽ പൂർണ്ണ ചന്ദ്രന്റെ വെളിച്ചമല്ലാതെ മറ്റൊരു വെളിച്ചവും ഇല്ല അതിലൂടെ 20 26 തോന്നിക്കുന്ന ഒരു പെൺകുട്ടി നടന്നു വരുന്നു. വെള്ള ചുരിദാറാണ് വേഷം പുറത്ത് ഒരു ട്രാവൽ ബാഗും ഇടത് കൈയിൽ ഒരു ട്രോളിയുമുണ്ട് ഒറ്റക്കാണെന്നതിന്റെയോ രാത്രിയാണെന്നതിന്റെയോ ഒരു ബുദ്ധിമുട്ടും അവളിൽ ഇല്ല എന്ന് നടത്തത്തിൽ നിന്നും തന്നെ മനസ്സിലാക്കാം

പെട്ടെന്ന് ആണ് 5 ബൈക്കുകളിലായി 10 ഓളം പേർ അവൾക്ക് വട്ടം വച്ചത് ആടുന്ന ശരീരഭാഷയിൽ നിന്നു തന്നെ അവർ എല്ലാവരും നന്നായി മദ്യപിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും അവർ അവളെ നന്നായി ഒന്നു അളന്നു ദേവതമാർ തോറ്റു പോകുന്ന അഴകാണ് അവൾക്കെന്ന് തോന്നി അവർക്ക് 

” എങ്ങോട്ട മോളേ ചേട്ടൻമാർ കൊണ്ടു വിടാം”

Updated: September 15, 2023 — 9:56 pm

13 Comments

  1. Bro ethe neerate write cheydade aane e part
    I think I already read this part
    And I am waiting for this story
    Intresting
    Waiting a long time for next part

  2. ഈ ഭാഗംഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ…

  3. മിഖായേൽ

    എനിക്ക് നിന്നെ പേർസണൽ ആയി കോൺടാക്ട് ചെയ്യാൻ കഴിയുമോ.. ഇത് ഫേക്ക് ഐഡി ആണ്.. നിനക്ക് ഒക്കെ ആണേൽ just comment..

    ആലോയ്ച്ചിട്ട് പറയണം.. ആവശ്യം ഉണ്ട്.. താല്പര്യം ഉണ്ടേൽ മാത്രം.. Can be said..

    1. Ithu fake undavan chance illa ivideyum avideyum ee story njan valare munpe thanne post cheythathaanu vere aarum ee peru upayogikkunnilla ennum confirm cheythittundu

    2. Enthaanu kaaryam

    3. Enthinaanu

  4. ദയവു ചെയ്തു പാതിക്ക് ഇടരുതേ

  5. തുടക്കം സൂപ്പർ???

    1. OK ?. Waiting for next part…

  6. പൊളിച്ചു
    നല്ല തുടക്കം

    പോരട്ടെ

Comments are closed.