മിഖായേൽ [Lion King 172

പേര് പോലും പറയാതെ നേരിട്ട് കാര്യത്തിലേക്ക് കടന്ന അയാളുടെ രീതി ടോണിക്കു ഇഷ്ടമായി അവൻ കൈ തന്റെ വലതുവശത്തെ സോഫയിലേക്കു നീട്ടി വന്നയാൾ അതിലേക്കെ ഇരുന്നു

“എന്റെ സൈസ് ആണെങ്കിൽ ഒരു 3 ലക്ഷം  വേണ്ടിവരും”

 ഉടൻ തന്നെ ടോണി മറുപടി കൊടുത്തു വന്നയാൾ തന്റെ പോക്കെറ്റിൽ നിന്നും ഒരു ഫോട്ടോയെടുത്തു കൂടെ 500 റിന്റെ ഒരു കെട്ടും അതു മുന്നിലുണ്ടാണ്ടായ ടീപോയിൽ വെച്ചു 

“ഒന്നുണ്ട് ഫോട്ടോയും”

ടോണി ആ ഫോട്ടോ എടുത്തു നോക്കി അടുത്ത സെക്കൻഡിൽ അവന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് കയറി അതു അവന്റെ തന്നെ ഫോട്ടോ ആയിരുന്നു

“ടാ ” എന്നലറി അയാൾക്ക് നേരെ തിരിഞ്ഞ ടോണിയുടെ മുഖത്തേക്ക് മുന്നിലുണ്ടായിരുന്ന ഗ്ലാസ് ടീപോയി വന്നിടിച്ചു അവൻ സോഫയോടെ പിറകിലേക്ക് ബോധം മറിഞ്ഞു വീണു ഇതു കണ്ടു മറ്റുള്ളവർ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി  അവനു നേരെ തിരിഞ്ഞു അപ്പോഴേക്കും അയാൾ ടോണിയുടെ അറയിലുണ്ടായിരുന്ന രണ്ട് തോക്കുകള കൈവശപ്പെടുത്തിയിരുന്നു

ആദ്യം വന്നവന്റെ കഴുത്തിൽ മുഷ്ടി ചുരുട്ടിയിടിച്ച ശേഷം മിന്നൽ വേഗതയിൽ അവനെ പിറകിലേക്ക് ചവിട്ടി തെറിപ്പിച്ചു ഓർമിച്ചു വന്ന 5 പേരുടെ ദേഹത്തെക്കാനാവാൻ വീണത് അതിൽ ഒരുവന്റെ കയ്യിലുണ്ടായിരുന്ന വാൾ എടുത്തു കൊണ്ട് അതേ വേഗത്തിൽ അവൻ മുന്നിൽ നിന്നും വന്ന ഇരുപതോളം പേരുടെ നേരെ കുതിച്ചു ആദ്യം വന്നവന്റെ വെട്ടിൽ നിന്നും ഒഴിഞ്ഞുമാറി ചാടി ഉയർന്ന് അവന്റെ പിന്നിൽ ഉണ്ടായിരുന്ന 3 പേരുടെ കഴുത്തിന് നേരെ അവൻ വാൾ വീശി അവരുടെ തലകൾ വേർപെട്ട് കൂട്ടലികളുടെ മുന്നിലേക്ക് വീണു അത്‌ കണ്ടു സ്ഥബ്ദരായി പോയ അവർ സമനില വീണ്ടെടുക്കുമ്പോലേക്കും നിലംതൊട്ടവൻ ഒന്നാമന്റെ നെഞ്ചിനു കുറുകെ വെട്ടിയിരുന്നു ഒരലർച്ചയോടെ അവനും മരണപ്പെട്ടു അവന്റെ കയ്യിലുണ്ടായിരുന്ന വാൾ കൂടി എടുത്തു ഇരുകൈകളിലും വാളുമായി മറ്റുള്ളവർക്ക് ഇടയിലേക്ക് പാഞ്ഞു കയറി തലങ്ങും വിലങ്ങും വാൾ വീശി ആ വേഗതയ്ക്കും മെയ്വഴക്കത്തിനും മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ ആയില്ല കൈയും കാലും തലയും വേർപെട്ടു കൊണ്ടു അവർ നിലത്തേക്ക് പതിച്ചു ആ തറ മുഴുവൻ ചോര പടർന്നു 

ടോണിയുടെ കൂടെ വന്നവരും ആ ഗോഡൗണിന്റെ കവൽക്കാരും പുറത്തായിരുന്നു ശബ്ദം കേട്ടു അവർ ഷട്ടർതുറക്കാൻ ശ്രമിച്ചെങ്കിലും അകത്തു നിന്നും പൂട്ടിയത് കൊണ്ടു അവർക്കകതിന് സാധിച്ചില്ല ഉടൻ തന്നെ ഒരാൾ അവിടെ ഉണ്ടായിരുന്ന സുമോ ഷട്ടറിന്റെ നേരെ ഓടിച്ചു കയറ്റി ഭയങ്കരമായ ഒരു ശബ്ദത്തോടെ അതു തകർത്തു കൊണ്ടു ആ സുമോ അകത്തേക്ക് കയറി പുറകെ മറ്റുള്ളവരും എന്നാൽ അകത്തെ കാഴ്ച അവരെ ഞെട്ടിച്ചു കളഞ്ഞു ബോധം മറഞ്ഞു കിടക്കുന്ന ടോണി അവന്റെ തല പൊട്ടി ചോരയൊലിക്കുന്നു മറ്റുള്ളവർ എല്ലാവരും അതിക്രൂരമായി മരണപ്പെട്ടിരുക്കുന്നു അവരുടെ കൈയും കാലും തലയും ഓരോ ഭാഗങ്ങളിലേക്ക് തെറിച്ചു പോയിരുന്നു അവിടെ രക്തം തളം കെട്ടി കിടക്കുന്നു അതിന് നടുവിലായി ചോരയുറ്റി വീഴുന്ന വാളുമായി നേരത്തെ തങ്ങൾ കണ്ട ആ മുഖം മറച്ച വ്യക്തിയും അവന്റെ വെള്ള ഷർട്ട് ചോര വീണു ചുവപ്പായി മാറിയിരിക്കുന്നു സമനില വീണ്ടെടുത്തു കൊണ്ടവർ തങ്ങളുടെ കയ്യിലുള്ള തോക്കുകളെടുത്തു അവനു നേരെ നിറയൊഴിച്ചു

ട്ടെ ട്ടെ ട്ടെ 

സമർത്ഥമായി അതിൽ നിന്നും ഒഴിഞ്ഞു മാറി കൊണ്ടാവൻ തോറ്റെടുത്തുണ്ടായിരുന്ന തൂണിനുപിന്നിൽ മറഞ്ഞു എങ്കിലും അവർ ഫയറിങ്‌ നിർത്തിയില്ല 2 മിനിറ്റോളം അത് തുടർന്ന് അവരുടെ കയ്യിലെ തിരകൾ മുഴുവൻ തീർന്നു എന്നു മനസ്സിലാക്കിയ അടുത്ത നിമിഷം അവൻ അവർക്ക് നേരെ നിറയൊഴിച്ചു 20 ഓളം പേർ മരിച്ചു വീണു ഒടുവിൽ വെറും 10 പേർ മാത്രം ബാക്കിയായി തന്റെ കയ്യിൽ ഉണ്ടായിരുന്ന തോക്കുകൾ വലിച്ചെറിഞ്ഞു വെറും കയ്യോടെ അവർക്ക് നേരെ അവൻ നടന്നടുത്തു ഭയന്ന് വിറച്ച അവർ അവസാന ശ്രമം എന്ന വണ്ണം തങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന കത്തിയുമായി അവനു നേരെ പാഞ്ഞു ആദ്യം വന്നവൻ വീശിയ കൈ പിടിച്ച് തിരിച്ചു അവന്റെ കയ്യിൽ നിന്നും കത്തി കരസ്ഥമാക്കി തുടർച്ചയായി അവന്റെ നെഞ്ചിൽ തന്നെ കുത്തി ഇതു കണ്ടു ഭയന്ന് നിന്ന് പോയ രണ്ടാമന്റെ തൊണ്ടക്കുഴിയിലേക്ക് തന്റെ വലതു കയ്യിലെ ചൂണ്ടു വിരലും നടുവിരലും തുളച്ചകയറ്റിയിരുന്നവൻ  ഈ സമയം കൊണ്ടവിടെ എത്തിയ മൂന്നാമൻ വീഴിയ വാളിൽ നിന്നും കുനിഞ്ഞു മാറി അവന്റെ ഇരു കാൽ മുട്ടിന്റെയും പിറകിലുള്ള ഫെമോറൽ ആർട്ടറി എന്ന വെയിൻ മുറിച്ചു കൊണ്ടു മുന്നോട്ടുറുണ്ട് നാലമാന്റെ വലതു കാൽ മുട്ടു ചവിട്ടി ഓടിച്ചു അഞ്ചാമന്റെ കഴുത്തിനു നേരെ കത്തിയെറിഞ്ഞു ഒഴിഞ്ഞു മാറാൻ പോലും സമ്മതിക്കാതെ അതവന്റെ കഴുത്തു തുളച്ചു കയറി അവൻ പിന്നോട്ട് വീണു നാലമാന്റെ അടുത്തുണ്ടായിരുന്ന മഴു എടുത്തു എഴുന്നേറ്റു അവന്റെ തല പിടിച്ചു വച്ചു കഴുത്തിനു പിന്നിൽ മുട്ടുകാൽ കൊണ്ടിടിച്ചു കൊണ്ടു തനിക്കു നേരെ വാൾ ഓങ്ങിയ ആറാമന്റെ കൈ തന്റെ പക്കലുള്ള മഴു കൊണ്ടു വെട്ടി ആ വാൾ മറുകയിൽ പിടിച്ചു ഒന്നു തിരിഞ്ഞു അടുത്ത നിമിഷം അവന്റെ തലയും വായുവിൽ ഉയർന്നു ഇതെല്ലാം കണ്ടു ഭയന്ന ബാക്കി നാലുപേരും  പിന്തിരിഞ്ഞോടി അവർക്ക് പിന്നാലെ കുതിച്ച അവൻ ഏറ്റവും മുന്നിലുണ്ടായിരുന്നവൻ കവാടം കടക്കുന്നതിനു മുന്നേ തന്റെ കയിലുണ്ടായിരുന്ന മഴു അവന്റെ നട്ടെല്ല് ലക്ഷ്യമാക്കി എറിഞ്ഞു ഒരലർച്ചയോടെ അവൻ നിലം പതിച്ചു ശേഷം തന്റെ നേരെ മുൻപിലുള്ള രണ്ടു പേരെ മറികടന്ന് ഉയർന്നു ചാടി അവരുടെ മുന്പിലുണ്ടായിരുന്നവന്റെ കഴുത്തിൽ ചവിട്ടി തിരിഞ്ഞു അടുത്തുണ്ടായിരുന്നവന്റെ നെഞ്ചിൽ തന്റെ കൈയിൽ ഉണ്ടായിരുന്ന വാൾ കുത്തി ഇറക്കി അത് അവന്റെ നെഞ്ചു തുളച്ചു പിറകിലെത്തി തറയിൽ കാൽ കുത്തിയ അവൻ അതേപോലെ അവനെ പിറകിലേക്ക് തള്ളി കൊണ്ട്‌ പോയി പിന്നിലുള്ളവന്റെ നെഞ്ചിലും കുത്തിയ ശേഷം അതേ വേഗത്തിൽ മുന്നിലുള്ളവനെ ചവിട്ടി കൊണ്ടു വാൾ വലിച്ചൂരി വെട്ടിത്തിരിഞ്ഞു താൻ നേരത്തെ ചവിട്ടി വീഴ്ത്തിയ ഇടത്തു നിന്നും എഴുന്നേറ്റ് പിന്നിൽ നിന്നും വെട്ടാൻ വാൾ ഓങ്ങിയവന്റെ വയറിന് കുറുകെ വെട്ടി അവനെയും കൊന്നു

ശേഷം ബോധം മറഞ്ഞു കിടന്ന ടോണിയുടെ അടുത്തേക്ക്‌ പോയി അവിടെ ഉണ്ടായിരുന്ന ഒരു കുപ്പിയിൽ നിന്നും വെള്ളം എടുത്തു അവന്റെ മുഖത്തേക്ക് തളിച്ചു പതിയെ കണ്ണ് തുറന്നവൻ ചുറ്റും ഒന്ന് നോക്കി തന്റെ കൂടാലികളെല്ലാം മരിച്ചിരിക്കുന്നു തന്റെ തൊട്ടു മുന്നിലായി ആ മുഖം മറച്ച ആൾ ഭയന്നു പോയ അവൻ പെട്ടെന്നു തന്നെ അവന്റെ നേരെ തന്റെ വലതു കൈ വീശി എന്നാൽ ആ കൈ തന്റെ ഇടത് കെ കൊണ്ടു പിടിച്ചു തിരിച്ചു അവന്റെ കൈമുട്ടിനു പിന്നിലായി തന്റെ വലതു കൈ കൊണ്ട് ശക്തമായി അടിച്ചു

ക്ടക്…….ആ……….

എല്ലൊടിയുന്ന ശബ്ദവും അവന്റെ നിലവിളിയും ആ നാലു ചുവരുകൾക്കുള്ളിൽ നിറഞ്ഞു 

“അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ”

ഒടിഞ്ഞ കൈ വിട്ടു കൊണ്ടവൻ ചോദിച്ചു

“നീ…നീ ആരാ”

വേദനക്കിടയിലും എങ്ങനെയൊക്കെയോ ടോണി ചോദിച്ചു

“നീ ചെയ്ത മഹാപരാധങ്ങൾക്കുള്ള പ്രതിഫലവുമായി വന്നവൻ”

അത്രയും പറഞ്ഞു കൊണ്ടവൻ തന്റെ സണ്ഗ്ലാസ് എടുത്തു മാറ്റി അവന്റെ കണ്ണിലേക്ക് ഉറ്റു നോക്കിയ ടോണി ഞെട്ടി കൊണ്ടു പിന്നിലേക്കു വീണു

“ആ….”

Updated: September 15, 2023 — 9:56 pm

13 Comments

  1. Bro ethe neerate write cheydade aane e part
    I think I already read this part
    And I am waiting for this story
    Intresting
    Waiting a long time for next part

  2. ഈ ഭാഗംഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ…

  3. മിഖായേൽ

    എനിക്ക് നിന്നെ പേർസണൽ ആയി കോൺടാക്ട് ചെയ്യാൻ കഴിയുമോ.. ഇത് ഫേക്ക് ഐഡി ആണ്.. നിനക്ക് ഒക്കെ ആണേൽ just comment..

    ആലോയ്ച്ചിട്ട് പറയണം.. ആവശ്യം ഉണ്ട്.. താല്പര്യം ഉണ്ടേൽ മാത്രം.. Can be said..

    1. Ithu fake undavan chance illa ivideyum avideyum ee story njan valare munpe thanne post cheythathaanu vere aarum ee peru upayogikkunnilla ennum confirm cheythittundu

    2. Enthaanu kaaryam

    3. Enthinaanu

  4. ദയവു ചെയ്തു പാതിക്ക് ഇടരുതേ

  5. തുടക്കം സൂപ്പർ???

    1. OK ?. Waiting for next part…

  6. പൊളിച്ചു
    നല്ല തുടക്കം

    പോരട്ടെ

Comments are closed.