“ഈശോ മിശിഹായ്ക്ക് സ്തുതയായിരിക്കട്ടെ അച്ചോ”
“ഇപ്പോഴും എപ്പോഴും സ്തുതയായിരിക്കട്ടെ ആര മനസ്സിലായില്ല”
“ഞാൻ അഭിഷേക് കുറച്ച് ദുരെന്ന ഫാദർ മൈക്കിൽനെ ഒന്നു കാണാൻ വന്നതാ”
“വരൂ” അച്ഛൻ ഓർഫനേജിലേക്കുള്ള വഴിയിലൂടെ മുന്നോട്ടു നടന്നു പിറകെ തന്റെ ബാഗുകളും എടുത്തു കൊണ്ട് അവനും നടന്നു
“ഫാദർ ഇപ്പോൾ വിശ്രമ ജീവിതത്തിൽ ആണ് പ്രായമായത്തിന്റെ പ്രശ്നങ്ങളും ഉണ്ട്” നടക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു
“അച്ചോ ” എന്നു വിളിച്ചു കൊണ്ടു ഒരു 7 വയസ്സുകാരി അങ്ങോട്ടു വന്നത്
“ആഹാ മാളൂട്ടി ഭക്ഷണം കഴിച്ചോ “
ഫാദർ അവളെ എടുത്തു കൊണ്ട് ചോദിച്ചു
“ആ കഴിച്ചു എവിടെ എൻറെ ചോക്ക്ലേറ്റ്” അവൾ നിഷ്കളങ്കമായി അദ്ദേഹത്തോട് ചോദിച്ചു
“അയ്യോ.,, അച്ഛൻ മറന്നു പോയി നാളെ വാങ്ങാം”
അദ്ദേഹം അതിലും നിഷ്കളങ്കമായി മറുപടി പറഞ്ഞു
“പൊക്കോ ഞാൻ പിണക്ക “
അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു ഇതൊക്കെ കണ്ട അഭിക്കു ചിരിവന്നു
മോൾക്ക് അങ്കിൾ തരല്ലോ ചോക്ലേറ്റ് എന്നു പറഞ്ഞു അവൻ തന്റെ ബാഗ് തുറന്ന് 3വലിയ പാക്കറ്റുകൾ അവൾക്കു നേരെ നീട്ടി അത് കണ്ടതോടെ അവളുടെ കണ്ണുകൾ വിടർന്നു
“ഇതാ എല്ലാവർക്കും കൊടുക്കണം കേട്ടോ”
“ഹായ് നല്ല അങ്കിൾ എന്താ അങ്കിളിന്റെ പേരു” അവ വാങ്ങിക്കൊണ്ട് അവൾ അവനോട് ചോദിച്ചു
“അഭിഷേക്” അവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു
“താങ്ക്സ് അങ്കിൾ” അവന്റെ കവിളിൽ ഒന്നു മുത്തികൊണ്ടു അവൾ ഫെഡറിന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി ഓർഫനേജിനകത്തേക്കോടി
അവർ നടത്തം തുടർന്നു ആ വലിയ കെട്ടിടത്തിനടുത്തെത്തി ഒരു വശം വിശാലമായ പൂന്തോട്ടം അതിന് നടുവിലായി ഒരു വാട്ടർ ഫൗണ്ടേയിൻ വിശ്രമിക്കാൻ മരം കൊണ്ടുള്ള ബെഞ്ചുകൾ അവിടെ ഒരു ബെഞ്ചിലായി 55 നോടടുത്തു പ്രായം ഉള്ള ഒരാൾ ഇരിക്കുന്നു അവർ അങ്ങോട്ടേക്ക് നടന്നു
“ഫാദർ എനിക്ക് അദ്ദേഹത്തോട് മാത്രമായി…..”
“അതിനെന്താ”
അഭിയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവന്റെ ആവശ്യം മനസ്സിലാക്കി അദ്ദേഹം ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു
അവൻ ഫാദർ മൈക്കിലിന്റെ അടുത്തേക്ക് ചെന്നു
“ഈശോ മിശിഹായ്ക്ക് സ്തുതയായിരിക്കട്ടെ അച്ചോ”
“ഇപ്പോഴും എപ്പോഴും സ്തുതയായിരിക്കട്ടെ” എന്നുപറഞ്ഞ് കൊണ്ടു അദ്ദേഹം നോക്കിയത് അഭിയുടെ മുഖത്തേക്കായിരുന്നു
ആദ്യം ഒരു ഞെട്ടൽ പിന്നെ ആ മുഖത്ത് ഒരു സന്തോഷം വിരിഞ്ഞു അദ്ദേഹം സംസാരിച്ചു തുടങ്ങി
“എനിക്കുറപ്പുണ്ടായിരുന്നു നീ വരുമെന്ന്”
“വന്നല്ലേ പറ്റു ഫാദർ”
“അതേ വന്നേ പറ്റു ഇപ്പോൾ തന്നെ വൈകിയോ എന്നൊരു സംശയം”
“ഇല്ല ഫാദർ ഇതാണ് യഥാർത്ഥ സമയം ഓരോന്നോരോന്നായി സംഹരിക്കാനുള്ള സമയം”°
“നീ ഇന്ന് തന്നെ പോകുമോ”
“പോകണം ഫാദർ അതിനു മുൻപ് ഒന്നു കാണണം എന്ന് തോന്നി”
ഫാദർ അവന്റെ തലയിൽ കൈ വഛനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു
“20 ഓളം വെട്ട നിന്റെ ദേഹത്ത് അന്ന് ഉണ്ടായിരുന്നത് എന്നിട്ടും നീ ഉയർത്തെഴുന്നേറ്റുവെങ്കിൽ നീ ആരുടെയൊക്കെയോ കാലൻ ആണ്”
******************************************************
അന്ന് രാത്രി ഒറ്റപ്പാലത്ത് നിന്നും 15 കിലോമീറ്ററോളം മാറി പൂട്ടിക്കിടക്കുന്ന ഒരു ഗോഡൗണ് അടുത്തെങ്ങും വീടോ ഒന്നുമില്ല അതുകൊണ്ടു തന്നെ പകൽ പോലും അങ്ങോട്ടേക്ക് ആരും പോകാറില്ല
അതിനാകാത്തു പ്രധാന ഹാളിൽ ഇരുപത്തിയഞ്ചോളം പേര് ചേർന്ന് ലഹരി വസ്തുക്കൾ പാക്ക് ചെയ്യുന്നു ഒരുഭാഗത്തു പുതിയ ലോഡ് വന്നവ ഇറക്കി വച്ചിരിക്കുന്നു അവരെക്കൂടാതെ വേറെയും 15 പേർ കവലിനായി അവിടെയുണ്ട് എല്ലാവരും നല്ല ശരീരമുള്ള കണ്ടാൽ തന്നെ പേടി പെടുത്തുന്നവർ കേരളത്തിൽ മുഴുവൻ ലഹരി വസ്തുക്കൾ വിതരണം നടത്തുന്നത് ഇവിടെ നിന്നുമാണ് വ്യക്തമായി പറഞ്ഞാൽ ലഹരിയുടെ കേരളത്തിലെ മൊത്ത വിതരണ ഹബ് ആണ് ഇന്ന് ഒറ്റപ്പാലം എന്നാൽ ഇതു ആർക്കും അറിയില്ല അറിഞ്ഞവർ ഇപ്പോൾ എവിടെ ആണെന്നും അറിയില്ല
രാത്രി1 മണിയോടെ അവിടേക്കു 3 റ്റാറ്റാ സുമോ വന്നു നിന്നു അതിൽ നിന്നും ഉരുക്കുപോലെ ശരീരമുള്ള 20 പേർ ഇറങ്ങി അതിൽ ഒരാൾ നടുവിലെ സുമോയുടെ കോഡ്രൈവർ ഡോർ തുറന്നു അതിൽ നിന്നും 6 അടിക് മുകളിൽ ഉയരവും ഒത്ത ശരീരവും ഉള്ള ഒരാൾ പുറത്തിറങ്ങി കറുത്ത ജീൻസും ടീഷർട്ടും ബൂട്സും ആണ് വേഷം നീട്ടി വളർത്തിയ താടിയും മുടിയും ചുവന്ന കണ്ണുകൾ ആ കണ്ണു കണ്ടാൽ തന്നെ ശത്രു ഭയക്കും സാത്താൻ ടോണി എന്നറിയപ്പെടുന്ന ടോണി ഈ ശ്രംഖലയുടെ നേതാവ് അവനെ കാണുന്നത് മരണത്തിനു തുല്യം 30 ഓളം കൊലക്കേസ് ഒന്നിൽ പോലും തെളിവില്ല
അവൻ അകത്തേക്ക് കയറി
“സാബു”അകത്തേക്ക് കയറി കൊണ്ട് ടോണി വിളിച്ചു
“എന്താ അച്ചായാ”
“ഇന്നത്തെ ലോഡ് പോയോ ?”
“ഇല്ല 2 മണിക്ക”
“ഹമ്മം”
ഒന്നു മൂളിക്കൊണ്ടു ടോണി അവിടെ ഉള്ള ഒരു സോഫയിൽ ഇരുന്നു കുറച്ചു കഴിന്നപ്പോൾ പുറത്തു കാവൽ നിന്ന ഒരാൾ അവനടുത്തേക്കു വന്നു
“അച്ചായാ ഒരാൾ കാണാൻ വന്നിട്ടുണ്ട് “
“ഇവിടെയോ ആർക്കട അതിന് ഈ സ്ഥലം അറിയുക “ഒന്നു ഞെട്ടിക്കൊണ്ടു സാബു ചോദിച്ചു
“മാർക്കോസ് അയച്ചതാണെന്ന പറഞ്ഞതു”
വന്നവൻ മറുപടി പറഞ്ഞു
“ശരി വരാൻ പറ” എന്നു പറഞ്ഞു കൊണ്ട് ടോണി കാലിനു മുകളിൽ കൽ കയറ്റിവച്ചു ഒന്നു കൂടി ഞെളിഞ്ഞിരുന്നു കുറച്ചു കഴിഞ്ഞു കറുത്ത ജീൻസും വെള്ള ഷർട്ടും ധരിച്ചു മുഖം മറച്ച ഒരാൾ അവന്റെ അടുത്തേക്ക് വന്നു
“ആരാ എന്തു വേണം” ടോണി ഗംഭീര്യത്തോടെ ചോദിച്ചു
“നിങ്ങൾടെ സൈസിൽ ഉള്ള ഒരാളെ തീർക്കാൻ എത്ര വേണം”
Bro ethe neerate write cheydade aane e part
I think I already read this part
And I am waiting for this story
Intresting
Waiting a long time for next part
ഈ ഭാഗംഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ…
എനിക്ക് നിന്നെ പേർസണൽ ആയി കോൺടാക്ട് ചെയ്യാൻ കഴിയുമോ.. ഇത് ഫേക്ക് ഐഡി ആണ്.. നിനക്ക് ഒക്കെ ആണേൽ just comment..
ആലോയ്ച്ചിട്ട് പറയണം.. ആവശ്യം ഉണ്ട്.. താല്പര്യം ഉണ്ടേൽ മാത്രം.. Can be said..
Ithu fake undavan chance illa ivideyum avideyum ee story njan valare munpe thanne post cheythathaanu vere aarum ee peru upayogikkunnilla ennum confirm cheythittundu
Enthaanu kaaryam
Karyam
Enthinaanu
ദയവു ചെയ്തു പാതിക്ക് ഇടരുതേ
super
Kollam ???
തുടക്കം സൂപ്പർ???
OK ?. Waiting for next part…
പൊളിച്ചു
നല്ല തുടക്കം
പോരട്ടെ