മിഖായേൽ [Lion King 171

പിറ്റേന്ന് പുലർച്ചെ

കൊച്ചി എയർപോർട്ട്

സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അവൻ പുറത്തേക്കിറങ്ങി തന്റെ ലക്ഷ്യത്തിലേക്ക് 

പ്രധാനമന്ത്രി ഓഫീസ്

പിഎം ശിവറാം യാദവ്‌ 

പ്രതിരോധ മന്ത്രി അരുൺ മിശ്ര

കേണൽ വീരേന്ദ്ര, രാജേന്ദ്ര

ബ്രിഗേഡിയർ റാം സിംഗ് എന്നിവർ മാത്രമായ രഹസ്യ ചർച്ച നടക്കുന്നു

“വീരേന്ദ്ര എന്താണ് നിങ്ങൾ ഇങ്ങനെ ഒരു മീറ്റിങ് വേണം എന്ന് പറഞ്ഞത്‌” പിഎം വീരേന്ദ്രയോടായി ചോദിച്ചു

“സർ മിഖായേൽ നടത്തിയ സർജിക്കൽ സ്ട്രിക്കിൽ കുറച്ചു രേഖകളും മറ്റും അവൻ കിട്ടിയിരുന്നു അത് പരിശോധിച്ച അവൻ വളരെ ഞെട്ടിക്കുന്ന ചില കാര്യങ്ങൾ ആണ് എന്നോട് പറഞ്ഞത്”

“എന്താണ് അത്? “ശിവരാമിന്റെ മുഖത്ത് അതരിയാണുള്ള ജിജ്ഞാസയും ഭയവും ഒരുപോലെ ഉണ്ടായിരുന്നു 

“കഴിഞ്ഞ 3 വർഷത്തിനിടയിൽ ഈ രാജ്യത്തു നടന്ന 25 ഓളം സ്ഫോടനങ്ങൾ സ്പോണ്സർഡ് ആണ്”

“എന്ന് വച്ചാൽ”

“നമ്മുടെ രാജ്യത്തുള്ളവർ തന്നെ അവരുടെ ആവശ്യം നടക്കാൻ വേണ്ടി പണം കൊടുത്തു ചെയ്യിച്ചത്”

“മൈ ഗോഡ്” അത് കേട്ട ശിവറാം അറിയാതെ പറഞ്ഞുപോയി

“ഹ ഇതൊരു പുതിയ കാര്യം അല്ലല്ലോ എല്ലാ സ്പോടനങ്ങൾക്ക് പിന്നിലും ലോക്കല് സപ്പോര്ട്‌സ് ഉണ്ടാകും” വീരേന്ദ്ര തന്റെ സ്ഥിതം ശൈലിയിൽ മറുപടി പറഞ്ഞു

“Will you please shut your bloody mouth” ക്ഷമ നശിച്ചവനെ പോലെ രാജേന്ദ്ര ശബ്ദമുയർത്തി 

“ലുക്ക് ഞാനും നിങ്ങളെ പോലെ ഒരു കേണലാണ് “

“എങ്കിൽ അത് പോലെ പെരുമാറണം”

“രാജേന്ദ്ര യൂ കണ്ടിന്യു”പിഎം അനുവാദം കൊടുത്തതോടെ വീരേന്ദ്ര അടങ്ങി

“താങ്കയു സർ”

അദ്ദേഹം തന്റെ മുന്നിലെ കമ്പ്യൂട്ടറിൽ നിന്നു ചില ചിത്രങ്ങൾ സെലെക്റ്റ് ചെയ്‌തു അവരുടെ മുന്നിലെ സ്ക്രീനിൽ അവ തെളിഞ്ഞു എല്ലാവരും അദ്ദേഹത്തെ തന്നെ ഉറ്റുനോക്കി അദ്ദേഹം പറഞ്ഞു തുടങ്ങി

“സർ ഇവയാണ് ഞാൻ പറഞ്ഞ ആക്രമണങ്ങൾ മിഖായേൽ പറഞ്ഞ കാര്യങ്ങൾ വച്ചു ഇവ സ്പോന്സര് ചെയ്തത് ഒരൊറ്റ ആൾ ആവണം ആ ആൾ ഇപ്പോഴും കളത്തിനു പുറത്താണ് അയാളെ കളത്തിൽ ഇറക്കണം”

“എങ്ങനെ?” മിശ്രയുടെ ആയിരുന്നു സംശയം

“ഈ കേസ് പോലീസ് അന്വേഷിക്കണം “

“പൊലീസോ”

“അതേ പിഎം പോലീസ് അതും ഇണ്ടായറക്ട് ആയിട്ടു”

“അതെന്താ പോലീസ്”

“ഒരു ഊഹം ആണ് ഇതിന്റെ മാസ്റ്റർ ബ്രെയിൻ കേരളത്തിൽ ആണ് ഉള്ളത് അയാളുടെ വളർച്ചക്ക് വേണ്ടിയാണ് ഈ സ്പോടനങ്ങൾ നടത്തിയത് മിലിട്ടറി ലെവൽ അന്വേഷണം അവിടെ പ്രാക്ടിക്കൽ അല്ല മെയിൻ റീസെൻ അവിടുത്തെ മീഡിഎസ് ആണ് എത്ര സീക്രട്ട് ആണെങ്കിലും അവർ അത് അന്തിച്ചർച്ച നടത്തി പരസ്യമാക്കും അതു അവനെ അലർട് ചെയ്യിക്കും പോലീസ് ആകുമ്പോൾ കാശെരിഞ്ഞു അവനിങ് ഇറങ്ങി പോരും അതിന് എന്തായാലും മിനിമം 3 മാസം എടുക്കും അതു മതി നമ്മൾക്ക് കേസ് ക്ലോസ് ചെയ്തു അവനെ പൊക്കാൻ സാധാരണ ക്രിമിനൽസ് ആണ് അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിക്കുക ഇത്തവണ അതു നമ്മൾ അവരോടു ചെയ്യുന്നു  അയാളുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസ് വന്നാൽ അതിലൂടെ ഇതിലേക്ക് പോലീസിനെ എത്തിക്കുന്ന കാര്യം മിഖായേൽ നോക്കിക്കോളും”

“പെര്ഫെക്ട് പ്രോസിഡ്‌”

“താൻക്യു സർ സർ അവൻ ഒരു ഹെല്പ് ചോദിച്ചിട്ടുണ്ട്”

“എന്താണ്”

“ഈ ഒരു മിഷൻ പോലീസിന്റെ ഭാഗത്ത്‌ നിന്നു അന്വേഷിക്കാൻ അവൻ ഒരാളെ സജ്ജസ്റ്റ് ചെയ്തിട്ടുണ്ട്”

“ആരാണ്”

“സർ sp പാർവതി വർമ്മ ips “

“യൂ മീൻ 15 കാരിയായ ദളിത് പെണ്കുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ച ബീഹാർ എം ൽ എ യുടെ മകനെയും കൂട്ടുകാരെയും എൻകൗണ്ടർ ചെയ്ത”

“അതേ സർ ഇപ്പോൾ ഇപ്പോൾ സസ്പെന്ഷനിലാണ് ഡെപ്രൊമോഷൻ വിത് പുണിഷ്മെന്റ് ട്രാൻസ്ഫെരിൽ ചെയ്താൽ സംശയം ഉണ്ടാവില്ല”

“എങ്ങോട്ടേക്കാണ്”

“പാലക്കാട്”

“ഒകെ ഐ വിൽ ടു ഇറ്റ് സോ യൂ മേയ് ഗോ നൗ”

“ജയ് ഹിന്ദ് സർ “

“ജയ് ഹിന്ദ്”

★★★★★★★★★★★★★★★★★★★★★★★

ഒറ്റപ്പാലത്തിനാടുത്തുള്ള സെയിന്റ് ജോർജ് പള്ളിയുടെ മുന്നിലേക്ക് ഒരു ഗുഡ്സ് ഓട്ടോ വന്നു നിന്നു

“ഡോ കപ്യാരെ ഇയാളിതേവിടെ പോയി കിടക്കുവാ” ഓട്ടോയിൽ നിന്നിറങ്ങി കൊണ്ടു ഫാദർ ജോണ് ഉച്ചത്തിൽ അലറി

“എന്തോ ഞാനിവിടുന്ടെ ” പള്ളിയിൽ നിന്നിറങ്ങിക്കൊണ്ടു കപ്യാരായ വർഗീസ് മറുപടി കൊടുത്തു

“ദാ ഇതെല്ലാം അടുക്കളയിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യ്” 

ഓട്ടോയിലെ പച്ചക്കറികൾക്കു നേരെ ചൂണ്ടി കൊണ്ടു അച്ഛൻ പറഞ്ഞു

“ശെരിയച്ചോ”

പള്ളിയോട് ചേർന്ന് തന്നെ നടുത്തുന്ന ഓർഫനേജിലേക്കുള്ള പച്ചക്കറിയും മറ്റു സാധനങ്ങളും അച്ഛൻ തന്നെ ആണ് മാർക്കറ്റിൽ പോയി കൊണ്ടുവരുന്നത് തനിക്കു ആരോഗ്യം ഉള്ളിടത്തോളം കാലം അങ്ങനെ മതി എന്നാണ് അച്ഛന്റെ തീരുമാനം പെട്ടെന്നാണ് അവിടേക്കു ഒരു ടാക്സി വന്നു നിന്നത് ഇരുവരും ആരാ വന്നത് എന്നു നോക്കി മുന്നിലെ ഡോർ തുറന്നു ഒരു യുവാവ് ഇറങ്ങി 6.5 അടി പൊക്കം നിഷ്കളങ്കമായ മുഖവും ചിരിയും അയഞ്ഞ വെള്ള ഷർട്ടും കറുപ്പ് ജീൻസും ആണ് വേഷം കുസൃതി നിറഞ്ഞ കണ്ണുകൾ മഹേഷ് ബാബു സ്റ്റൈലിൽ ട്രിം ചെയ്ത താടിയും മീശയും

Updated: September 15, 2023 — 9:56 pm

13 Comments

Add a Comment
  1. Bro ethe neerate write cheydade aane e part
    I think I already read this part
    And I am waiting for this story
    Intresting
    Waiting a long time for next part

  2. ഈ ഭാഗംഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ…

  3. മിഖായേൽ

    എനിക്ക് നിന്നെ പേർസണൽ ആയി കോൺടാക്ട് ചെയ്യാൻ കഴിയുമോ.. ഇത് ഫേക്ക് ഐഡി ആണ്.. നിനക്ക് ഒക്കെ ആണേൽ just comment..

    ആലോയ്ച്ചിട്ട് പറയണം.. ആവശ്യം ഉണ്ട്.. താല്പര്യം ഉണ്ടേൽ മാത്രം.. Can be said..

    1. Ithu fake undavan chance illa ivideyum avideyum ee story njan valare munpe thanne post cheythathaanu vere aarum ee peru upayogikkunnilla ennum confirm cheythittundu

    2. Enthaanu kaaryam

  4. ദയവു ചെയ്തു പാതിക്ക് ഇടരുതേ

  5. തുടക്കം സൂപ്പർ???

    1. OK ?. Waiting for next part…

  6. പൊളിച്ചു
    നല്ല തുടക്കം

    പോരട്ടെ

Leave a Reply

Your email address will not be published. Required fields are marked *