മിഖായേൽ [Lion King 172

അത്യാവശ്യം നീണ്ട പാറിപ്പറക്കുന്ന മുടിയും ഷേവ് ചെയ്ത താടിയും. മുഖത്തുള്ള  rayban ഗ്ലാസ് കൂടി ആകുമ്പോൾ ആരും നോക്കിപ്പോകും കണ്ണിൽ എപ്പോഴും കുസൃതിയും ചുണ്ടിൽ ഒരു മന്ദഹാസവും ഉണ്ടാകും

48ആം വയസ്സിലും 30 ന്റെ ശരീരവും ചുറുചുറുക്കും 

അയാൾ വന്ന് അയാളുടെ ബെൻസ് s ക്ളാസ്സിൽ കയറി.കൂടെ മറ്റുള്ളവരും. പെട്ടെന്ന് തന്നെ അത് ഓഫീസിൽ എത്തി. 

“എവിടെ പോയെടോ ആ തെണ്ടികൾ ?“ റൂമിലേക്ക് കയറികൊണ്ടു എബി തരകൻ മാനേജർ റാമിനോട് ചോദിച്ചു

“ആരാ സർ” റാം

“തനിക്ക്‌ ഒന്നും അറില്ലയില്ല അല്ലെ ? എന്റെ രണ്ടു സൽപുത്രന്മാർ ഇല്ലേ അവർതന്നെ ക്രിസ്റ്റി ആൻഡ് ജിമ്മി”

അയാൾ പറഞ്ഞു തീരുമ്പോഴേക്കും ജിമ്മി അവിടെ എത്തിയിരുന്നു

ഒരു 20ആം വയസ്സുകാരൻ ഒരു ടി ഷർട്ടും ട്രാക്ക് പാന്റുമാണ് വേഷം ഉറക്കിൽ നിന്നും എഴുന്നേറ്റു വന്നതാണെന്ന് കണ്ടാൽ തന്നെ മനസ്സിലാകും

“സോറി പാപ്പാ ഇച്ഛായൻ ഇന്ത്യയിലേക്ക് പോയി ഒരു ട്രിപ്പ്” 

അവൻ മടിച്ചു കൊണ്ടു പറഞ്ഞൊപ്പിച്ചു 

“അവനെ ഞാൻ “ദേഷ്യം കടിച്ചമർത്തിക്കൊണ്ടു എബി സീറ്റിലേക്ക് ഇരുന്നു

“അല്ല അത് പറയാൻ ആണോ നീ വന്നത്”

“അല്ല ഒന്നു കൂടി ഉണ്ടായിരുന്നു മറന്നു പോയി . ആ ഓർമ്മ വന്നു ഇന്ന് ബോർഡ്‌മേ മീറ്റിങ് ഉണ്ട് “

“പ്പാ…..”

ഒരാട്ടായിരുന്നു എബി

“എന്നിട്ടാനോദ ഈ കോലത്തിൽ വന്നത്”

“സോറി പപ്പ”

“സർ ഇതാ ഡ്രെസ്സ് ആലീസ് മാഡം വണ്ടിയിൽ വച്ചിരുന്നു”

ശ്രുതി ഒരു ഫോമൽ ഡ്രസ്സ് സെറ്റുമായി വന്നു കൊണ്ട് പറഞ്ഞു

“താങ്ക്സ് ചേച്ചി”

“ഒരു താങ്ക്സ് പോയി റെഡി ആവട ഇന്ന ബാക്കി സാധനങ്ങൾ” ശ്രുതി ഒരു കവർ നീട്ടി കൊണ്ടു ദേഷ്യത്തോടെ പറഞ്ഞു

“എഡോ ക്രിസ്റ്റി ഇല്ലാതെ എങ്ങനെയാ?”

എബി റാമിനോടയി ചോദിച്ചു

ട്രിങ്….ട്രിങ്….

“സർ അവനായിരിക്കും” റാം

“ഹലോ”

“ആ ഇച്ഛായ ഞാനാ” മറുപുറത്തു നിന്നുള്ള പ്രണയർദ്രമായ ശബ്ദം എബിയെ കുറച്ചു തണുപ്പിച്ചു

“അവൻ 5,,6,, തവണ വിളിച്ചു കിട്ടിയില്ല അതാ എന്നെ വിളിച്ചത്”

“അവൻ എവിടെ അവൻ ഇല്ലാതെ ഇവിടെ ഒന്നും നടക്കില്ല എന്നു അവന് അറിയില്ലേ?”

“പേടിക്കേണ്ട ഡീറ്റൈൽസ് അവൻ മെയിൽ ചെയ്തിട്ടുണ്ട്”

“ഉം ശരി അവൻ ഇനി എപ്പഴാ വരുന്നത്?”

“കുറച്ചു കഴിയും എന്ന പറഞ്ഞതു വെക്കട്ടെ” 

“വെക്കല്ലേ വെക്കല്ലേ താ”

“വേണോ?”

“നീ താ പെണ്ണേ”

“ഒക്കെ ഇതാ ഉമ്മ”

അതോടെ ഫോൺ കട്ട് ആയി

“ഹി ഹി ഹി” ശ്രുതിയുടെയും റാമിന്റെയും ജിമ്മിയുടെയും അടക്കിപ്പിടിച്ച ചിരി കണ്ടപ്പോഴാണ് സ്‌പീക്കർ ഫോനിലാണ് സംസാരിച്ചത് എന്ന് എബി ഓർത്തത്. എബി അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സീറ്റിലേക്ക് ഇരുന്നു അവർ പുറത്തേക്കും കോളേജിൽ തുടങ്ങിയ പ്രണയം. 28 വർഷമായി തന്റെ കൂടെ ഉണ്ടവൾ തന്റെ മനസ്സൊന്ന് പിടച്ചാൽ അവൾ അറിയും അയാൾ ഓർത്തു

കുളു മനാലി

ദുബായിൽ നിന്നുവന്ന കുറച്ചു ടൂറിസ്റ്റുകൾ അവരുടെ ക്യാമ്പിൽ ആഘോഷം നടത്തുന്നു 

രാജീവ്,കിരൺ,ലക്ഷ്മി,അഭിഷേക്,രാജി,ദിവ്യ,ദേവു, ഉണ്ണി,ദേവൻ,വിദ്യ

“വല്ലാത്ത ബോറൻ ട്രിപ്പ് അല്ലെടാ” ദിവ്യ

“അതെ ഞാനൊരു പാട്ട് പാടട്ടെ” കിരൺ

“അയ്യോ” എല്ലാവരും ഒരുമിച്ചു നിലവിളിച്ചു

“എന്താ”? കിരൺ

“അതിലും വലിയ ബോർ ഒന്നും ഇല്ല” ദേവ്

“അഭി നീ പാട്” ദേവു

“ഏയ് വേണ്ടടാ” അഭി

“അയ്യേ അവനു പേടി ധൈര്യമുണ്ടെങ്കിൽ പാടെടാ” കിരൺ

https://youtu.be/oMjeUSZPv_Q 

മൂന്ന് ദിവസങ്ങൾക്കു ശേഷം

“ഗയ്‌സ് ഞാൻ ഇന്ന് രാത്രി കേരളത്തിലേക്കു പോകും നിങ്ങൾ തിരിച്ചു പൊക്കോളൂ നാളെ മോർണിംഗ് ആണ് ഫ്ലൈറ്റ്” അഭി

“അതെന്താടാ” കിരൺ

“കുറച്ചു പണിയുണ്ട് ” അഭി

“ഇനി എപ്പോഴ തിരികെ” ദിവ്യ

“അറിയില്ല” അഭി

“വീ വിൽ മിസ്സ് യൂ ടാ” ദേവ്

എല്ലാവരും അവർ എല്ലാവരും അവനെ കെട്ടിപിടിച്ചു.

Updated: September 15, 2023 — 9:56 pm

13 Comments

  1. Bro ethe neerate write cheydade aane e part
    I think I already read this part
    And I am waiting for this story
    Intresting
    Waiting a long time for next part

  2. ഈ ഭാഗംഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ…

  3. മിഖായേൽ

    എനിക്ക് നിന്നെ പേർസണൽ ആയി കോൺടാക്ട് ചെയ്യാൻ കഴിയുമോ.. ഇത് ഫേക്ക് ഐഡി ആണ്.. നിനക്ക് ഒക്കെ ആണേൽ just comment..

    ആലോയ്ച്ചിട്ട് പറയണം.. ആവശ്യം ഉണ്ട്.. താല്പര്യം ഉണ്ടേൽ മാത്രം.. Can be said..

    1. Ithu fake undavan chance illa ivideyum avideyum ee story njan valare munpe thanne post cheythathaanu vere aarum ee peru upayogikkunnilla ennum confirm cheythittundu

    2. Enthaanu kaaryam

    3. Enthinaanu

  4. ദയവു ചെയ്തു പാതിക്ക് ഇടരുതേ

  5. തുടക്കം സൂപ്പർ???

    1. OK ?. Waiting for next part…

  6. പൊളിച്ചു
    നല്ല തുടക്കം

    പോരട്ടെ

Comments are closed.