മിഖായേൽ [Lion King 171

രജേന്ദ്ര ആവശ്യപ്പെട്ടു

“സോറി സർ പറ്റില്ല മിനിസ്റ്റർ അടുത്തില്ലെ”

മിഖായേൽ ചോദിച്ചു

“how dare you” വീരേന്ദ്ര

“Shut you” അതവന്റെ ആജ്ഞ ആയിരുന്നു ഭയന്നു കൊണ്ടു അയാൾ പിൻവാങ്ങി 

“മിഖായേൽ ഞാൻ മിശ്രയാണ് എന്താണ് ഇയാൾക്ക്‌പറയാനുള്ളത്‌”

“10,,,,,,9,,,,,,8,,,,,,,,7,,,,,,,,6,,,,,,,5,,,,,,,,4,,,,,,,,,,3,,,,,,,,,,2,,,,,,,,,,,,1,,,,,,,,,,0”

എന്താണ് പറയുന്നത് എന്നവർക്കു മനസ്സിലായില്ല

പെട്ടെന്ന്

“കൗണ്ട് ഭും 1ഭും 2 ഭും3 ഭും4 ഭും5 ഭും6 ഭും7 ഭും8 ”

ഉടൻ തന്നെ ഫോൺ കട്ട് ആയി

ഫോണിലൂടെ ഉള്ള ബ്ലാസ്റ്റ് എല്ലാവരെയും ഞെട്ടിച്ചു

രാജേന്ദ്രയുടെ മുഖത്തു പുഞ്ചിരി തെളിഞ്ഞു “that’s him” അയാൾ മിശ്രയെ നോക്കി പറഞ്ഞു

“what” എല്ലാവരും ഒരുമിച്ചു

“Wait for tomorrow” മറുപടിയായി അത്രയും പറഞ്ഞു അദ്ദേഹം എഴുന്നേറ്റു

ശുഭ വാർത്ത പ്രദീക്ഷിച്ചു മറ്റുള്ളവരും

പിറ്റേന്ന്

കേണൽ രാജേന്ദ്രയെ തേടി മിശ്രയുടെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു കാൾ വന്നു 

ഉടൻ തന്നെ അദേഹം അവിടെ എത്തി മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു

“നിങ്ങളിൽ എത്രപേർ ഇന്നത്തെ ന്യൂസ് കണ്ടു” മിശ്ര തിരക്കി 

“sir” വീരേന്ദ്രയ്ക് ഒന്നും മനസ്സിലായില്ല

“ഉടൻ തന്നെ റീസൈൻ ചെയ്യുന്നതാ നിങ്ങൾക്കു നല്ലതു “അയാളെ പുച്ഛിച്ചു കൊണ്ട് മിശ്ര പറഞ്ഞു തുടങ്ങി

“പാകിസ്താനിൽ ഭീകരരുടെ ശക്തികേന്ദ്രങ്ങളിലെ 8 ക്യാമ്പുകളിൽ ആക്രമണം

300 പേർ കൊല്ലപ്പെട്ടു”

ഒരു ഞെട്ടൽ ആയിരുന്നു അയാളിൽ അതു സൃഷ്ടിച്ചത്

“സോ തട്ട്‌സ് ഹിം അല്ലെടോ”ചിരിച്ചു കൊണ്ട് മിശ്ര രാജേന്ദ്രയെ നോക്കുമ്പോൾ അയാളിലും ഒരു ചിരിയുണ്ടാരുന്നു നമ്മുടെ 8 ജവാന്മാർക്കു പകരം അവൻ തീർത്തത് അവൻ തീർത്തത് അവരുടെ 8 ക്യാമ്പിലെ 300 പേരെ”

ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി നൽകി “

ഇതു കൊണ്ടാണ് സർ ഞാൻ അവൻ വേണമേന്നു പറഞ്ഞതു ഈ കണ്ടതോനുമല്ല അവിടെ നടന്നത് ഏറ്റവും ക്രൂരമായിട്ടെ അവർ മരിക്കു എന്താണെന്നോ 

HE CAN HIT YOU EASILY BUT HE WILL NOT

HE CAN DEFEAT YOU EASILY BUT HE WILL NOT

HE CAN KILL YOU EASILY BUT HE WILL NOT

BECAUSE HE LOVES HIS PREY’S SLOW DEATH

ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു നിർത്തി

https://youtu.be/Vmbmf2kWMPQ 

മൂന്ന് ദിവസങ്ങൾക്കു ശേഷം

ദുബായ്

ASD ഗ്രൂപ്പ് ഓഫ് ഇന്റർനാഷണൽ കമ്പനി ബിൽഡിങ്

ഡോർ തുറന്ന് കൊണ്ട് മാനേജർ റാം അകത്തേക്ക് വന്നു

“ശ്രുതി 30 മിനിറ്റിനുള്ളിൽ സർ എത്തും മീട്ടിങിനുള്ള അറേഞ്ചമെന്റ്‌സ് എന്തായി”

വന്ന ഉടനെ pa ശ്രുതിയോടായി റാം ചോദിച്ചു

“സർ എല്ലാം റെഡി ആണ് പക്ഷെ അവർ എത്തിയിട്ടില്ല”

“എന്റെ ദൈവമേ എന്റെ പണി അവന്മാർ കളയുമോ”

“സാധ്യത ഇല്ലാതില്ല”

“കരിനാക്ക്‌ എടുത്തു വളക്കാതെ ഇരിക്കേടി പിശാശേ പെട്ടെന്ന് വാ”

അവർ പെട്ടെന്ന് തന്നെ കമ്പനിയുടെ പ്രൈവറ്റ് എയർ സ്ട്രിപ്പിൽ എത്തി ചെയർമാൻ വേണ്ടി കാത്തിരുന്നു.10 നിമിഷങ്ങൾക്കകം തന്നെ അവിടേക്കു ഒരു പ്രൈവറ്റ് ജെറ്റ് പറന്നിറങ്ങി.

അതിൽ നിന്നും ലൈറ്റ് ബ്ലൂ ജീൻസും വൈറ്റ് ഷർട്ടും ബ്ലാക്ക്‌ ഫോമൽ ജാക്കറ്റും ധരിച്ച ഒരാൾ ഇറങ്ങി

“ഗുഡ് മോർണിംഗ് സർ” ഇരുവരും ഒന്നിച്ചു അയാളോട് പറഞ്ഞു

“ഗുഡ് മോർണിംഗ്”

എബി തരകൻ കുരിശിങ്കൽ

ലോകം മുഴുവൻ പടർന്നു കിടക്കുന്ന 70000 കോടി ആസ്തിയുള്ള ASD ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയർമാൻ കം എംഡി

കുരിശിങ്കൽ മാത്യൂസിന്റെയും മേരി കുട്ടിയുടെയും ഒരേ ഒരു മകൻ

Updated: September 15, 2023 — 9:56 pm

13 Comments

  1. Bro ethe neerate write cheydade aane e part
    I think I already read this part
    And I am waiting for this story
    Intresting
    Waiting a long time for next part

  2. ഈ ഭാഗംഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടല്ലോ…

  3. മിഖായേൽ

    എനിക്ക് നിന്നെ പേർസണൽ ആയി കോൺടാക്ട് ചെയ്യാൻ കഴിയുമോ.. ഇത് ഫേക്ക് ഐഡി ആണ്.. നിനക്ക് ഒക്കെ ആണേൽ just comment..

    ആലോയ്ച്ചിട്ട് പറയണം.. ആവശ്യം ഉണ്ട്.. താല്പര്യം ഉണ്ടേൽ മാത്രം.. Can be said..

    1. Ithu fake undavan chance illa ivideyum avideyum ee story njan valare munpe thanne post cheythathaanu vere aarum ee peru upayogikkunnilla ennum confirm cheythittundu

    2. Enthaanu kaaryam

    3. Enthinaanu

  4. ദയവു ചെയ്തു പാതിക്ക് ഇടരുതേ

  5. തുടക്കം സൂപ്പർ???

    1. OK ?. Waiting for next part…

  6. പൊളിച്ചു
    നല്ല തുടക്കം

    പോരട്ടെ

Comments are closed.