മഴത്തുള്ളികൾ 27

സുരേഷിന്…… ആ സംഭവം അവനെ വല്ലാതെ ഉലച്ചു….. ഒരുപാട് സമയമെടുത്തു അതിൽ നിന്ന് അവൻ തിരിച്ചുവരാൻ…. പിന്നെയായിരുന്നു അനുപമയുമായുള്ള വിവാഹം……

തലയിൽ വെള്ളം ഒഴിച്ചു തോർത്തുമ്പോൾ നെഞ്ചിലെ ഒരു മുറിവ് അവനെ വല്ലാതെ വേദനിപ്പിച്ചു….. അവൻ വേഗം കുളി കഴിഞ്ഞിറങ്ങി…..

രാത്രി അത്താഴം കഴിക്കുമ്പോൾ അവൻ അനുപമയെ നോക്കി…. അവൾ എല്ലാരും കഴിച്ചതിനു ശേഷം മാത്രമേ ഇരിക്കുകയുള്ളു…. അമ്മ ഒരുപാട് അവളെ വിളിക്കും… എന്നാലും അവൾ ഇരിക്കാതെ അപ്പുറത്ത് വാതിലിനോട് ചാരി നിൽക്കും…… അവനെന്തോ അത് ഒരു പ്രശ്നമായി തോന്നി….

അവൻ വിളിച്ചു ” അനുപമേ ദേ ഇവിടെ വന്നിരുന്നു കഴിക്ക്….. ”

പെട്ടന്ന് അത് കേട്ട ഞെട്ടലിൽ നിന്ന് അമ്മയാണ് അവളെ ഉണർത്തിയത്…. അവൾ വേഗം അവന്റെ അടുത്ത് വന്നിരുന്നു….. അമ്മ വേഗം പ്ലേറ്റിൽ അവൾക്കുള്ള ആഹാരവും വിളമ്പി….. അവളും കഴിക്കാൻ തുടങ്ങി….. കണ്ണിൽ തങ്ങി നിന്ന ഒരു കുഞ്ഞു തിളക്കം അവൾ തുടക്കാൻ മറന്നുപോയിരുന്നു….

അന്ന് രാത്രി അമ്മയ്ക്ക് നല്ല പനി പിടിച്ചു….. സുരേഷ് അമ്മയെ ഡോക്ടറെ കാണിച്ചു തിരിച്ചെത്തിയതുമുതൽ അവൾ അമ്മയുടെ അടുത്തുണ്ട്…. നെറ്റിയിൽ തുണിയിട്ടുകൊടുത്തും കാലിന്റെ അടിയിൽ തിരുമ്മിയും…. അമ്മയെ ഒരു മകളെപ്പോലെ കഞ്ഞി നിർബന്ധിച്ചു കുടിപ്പിച്ചും അവൾ അവിടെയിരുന്നു….

ഇതെല്ലാം ദൂരെനിന്ന് നോക്കിക്കാണുന്ന സുരേഷിന് അന്ന് തന്റെ മുറിയിൽ അവളെ ആദ്യമായി മിസ്സ്‌ ചെയ്തു….. ഇതെന്താണ് തനിക്കു പറ്റിയത്…… അവൻ ഓർത്തു…. അറിയില്ല…… അവൾ രാത്രിയിൽ എപ്പോഴോ ആണ് വന്നു കിടന്നത്…. രാവിലെ ഉണർന്നപ്പോൾ കണ്ടതുമില്ല…..

അമ്മയുടെ അസുഖം ഒരുപക്ഷെ തന്നെക്കാൾ ഏറെ തളർത്തിയത്
മറ്റൊരാളെ ആയിരുന്നു എന്നത് അവന് പിറ്റേന്നാണ്‌ മനസ്സിൽ ആയതു…..

അച്ഛൻ BP കൂടി വീണത് തന്നെ വിളിച്ചു പറഞ്ഞത് അനുപമയായിരുന്നു….. ഡോക്ടറെ കാണിച്ചു അമ്മയുടെ അതെ ബെഡിൽ അച്ഛനെയും കിടത്തി താൻ പുറത്തേക്കു പോന്നു….

2 Comments

  1. Superb!!!

  2. തൃശ്ശൂർക്കാരൻ AA

    Nice story bro????

Comments are closed.