ഇന്നിപ്പോ ഞാൻ വന്നത് ഒരു കഥയുമായല്ല…..
നിങ്ങൾ പണ്ടേക്ക് പണ്ടേ കുഴി തോണ്ടി മൂടിയ ഒരു ദുരന്തത്തെ ഓർമപ്പെടുത്തുവാനാണ്……
മുല്ലപ്പെരിയാർ…….
ഓരോ മലയാളിയുടെയും ജീവൻ എടുക്കാൻ താക്കമിട്ടിരിക്കുന്ന ചെകുത്താൻ……
ഇനി എത്രനാൾ…..
അതാണ് ഓരോരുത്തരോടും ചോദിക്കുവാനുള്ളത്…..
ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ….
അതേപോലെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഡാമുകളിൽ ഒന്നാണ് ഇത്…..
140 വയസ്സുണ്ട് ഇതിനു……
ചില ശാസ്ത്രജ്ഞരുടെ ഭാഷയിൽ പറഞ്ഞാൽ അത് താങ്ങി നിർത്തിയിരിക്കുന്നത് ദൈവമാണ്…..
പക്ഷെ ആ കരം എത്ര നാൾ നിലനിൽക്കും……
ഇനി എന്നിതിനൊരു പരിഹാരമുണ്ടാവും…..
നാളെ ഞാനും നിങ്ങളുമടക്കം എത്രപേർ അതിജീവിക്കും…….
ഒരു പിടിയുമില്ല……
ഏകദേശ കണക്കിൽ ഈ ദുരന്തത്തിൽ 50 ലക്ഷം മലയാളികൾ ഇല്ലാതെയാവും….
അതിൽ എത്രപേർ അതിജീവിക്കും എന്ന് കണ്ടുതന്നെ അറിയണം…..
നിങ്ങൾ കാണുന്നതാണ്……
കേരളത്തിൽ പ്രളയം വർഷാവർഷം അതി ഭീകരമാവുകയാണ്…. ഒപ്പം പല ഇടങ്ങളിലും ഭൂചനങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു…..
ഈ അവസ്ഥയിലെല്ലാം ആ വയസ്സൻ അണക്കെട്ട് ഈ മരണ ജലത്തെ താങ്ങുന്നു എന്നാൽ അത് ദൈവത്തിന്റെ കരം തന്നെയാണ്…..
പക്ഷെ ഇനിയും എത്രനാൾ……
അല്പം കെല്പുള്ള ഭരണാധികാരി ഈ നാട്ടിൽ ഉണ്ടെങ്കിൽ ഈ തെമ്മാടിത്തരം നടക്കുമോ….. പച്ചക്ക് പറയാണേൽ ഇതിനെ വേറെ പല രീതിൽ സംസാരിക്കേണ്ടിവരും……
ഈ വിഷയത്തെ പറ്റി ഒരു ചോദ്യം ഉണ്ടായാൽ അപ്പോൾ കിട്ടുന്ന മറുപടി ഒന്നുമാത്രമാണ്…..
‘””” തമിഴ്നാടുമായി കൂടിയാലോചന നടത്തിയതിനു ശേഷമേ ഇതിനൊരു തീർപ്പ് നിശ്ചയിക്കാൻ പറ്റു ‘””” എന്ന്….
എന്നിട്ട് എന്തായി…..
കൂടിയാലോചനകൾ ഒരുപാട് നടന്നു…..
കോടതിയിൽ കേസ് ഒരുപാട് നടന്നു….
പക്ഷെ ഒരു മാറ്റവുമില്ല…..
അവരും പ്രധീക്ഷിക്കുന്നത് ഈ ദുരന്തം തന്നെ ആണെന്ന് തോനുന്നു……
നാളെ പാഠപുസ്തകത്തിൽ ലോകം വായിക്കാൻ പോകുന്നത്
ലോകത്തിലെ ഏറ്റവും വലിയ man made disaster മുല്ലപ്പെരിയാർ ദുരന്തം എന്നാവും……
എല്ലാം ഇല്ലാതാവും…..
നമ്മുടെ കുടുംമ്പം…..
നമ്മുടെ വീട്…..
നമ്മുടെ മക്കൾ….
നമ്മുടെ സ്വത്ത്…..
നമ്മുടെ നാട്…..
എല്ലാം…..
മാധ്യമം പോലും കയ്യൊഴിഞ്ഞ ഈ വിഷയം ഇനി ചിലപ്പോ അവർ തിരികെ കൊണ്ടുവരുന്നത് എല്ലാം അവസാനിച്ചതിനു ശേഷമാവാം……..
അന്നാ വാർത്തകൾ കാണാൻ ചിലപ്പോ നാമൊന്നും ഇവിടെ ജീവനോടെ കാണില്ല….
കേരളത്തിൽ ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോൾ തമിഴ്നാട് മന്ത്രി സ്റ്റാലിൻ കൊറേ സഹായങ്ങൾ ഇങ്ങോട്ട് നൽകി….. അതിനെ എല്ലാവരും ഏറെ പ്രശംസിച്ചിരുന്നു….. എന്നാൽ കഴിഞ്ഞ പ്രളയം കാലം ഡാമിലെ വെള്ളം 4 അടി താഴ്ത്തുവാനായി ഒരു മാർഗം കാണണമെന്ന് പറഞ്ഞു കേരള ഗവണ്മെന്റ് ഒരു കത്ത് അയച്ചപ്പോ കുറക്കാൻ സാധിക്കില്ല…. വേണമെങ്കിൽ ഒരു ആറടി കൂട്ടുവാനുള്ള സംവിധാനം ചെയ്ത് തരാമെന്ന് പച്ചക്ക് മറുപടിയായച്ച മാന്യ വ്യക്തികളാണ് അവർ…..
എന്നിട്ട് സർക്കാർ എന്ത് പറഞ്ഞു…..
അന്ന് സുപ്രീം കോടതിയിൽ കേസ് കൊടുത്തത് കൊണ്ട് മാത്രം അതിനൊരു ശ്വാസത പരിഹാരം ഉണ്ടായി…..
പക്ഷെ ഇന്നും ആ ഡാം ഒരു ഭീക്ഷണിയായി നിലനിൽക്കുന്നു……
ആരുടേയും ചർച്ചയിൽ പോലും പെടാതെ…….
ജീവിതം ഒരു കരക്ക് അടുപ്പിക്കാൻ നോക്കുന്ന എല്ലാവരും ഒരു കാര്യം എന്നും ഓർമയിൽ വക്കുക…..
നിങ്ങൾ ഉണ്ടാക്കുന്നത് മുഴുവൻ നശിക്കുവാൻ വലിയ കാലത്തമസമൊന്നും ഇല്ല……
നമ്മളെ ഭരിക്കുന്നവരും നിയമ പാലക്കാരും ഈ മൗനം തുടരും…..
ഈ ഡാമിൽ നിന്നും ലാഭം കൊയ്യുന്ന തമിഴ്നാടും ഊമകളാകും…..
ഈ രാജ്യം ഭരിക്കുന്ന കേന്ദ്രവും മൗനമായി ജീവിക്കും…. അവസാനം എല്ലാം സംഭവിച്ചു കഴിയുമ്പോൾ തലക്ക് കൈ കൊടുത്ത് എല്ലാം കാണും……
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾ തങ്ങളുടെ കുടുബം ഇല്ലാതായത് അറിഞ്ഞു പൊട്ടിക്കരയും……
ലോകത്തെ ഏറ്റവും വലിയ മനുഷ്യ കല്ലറയായി കേരളം മാറും…..
ദയവായി ഇവ ഓർക്കു……
ദുരന്തം വന്നതിനു ശേഷം പറഞ്ഞിട്ടൊരു കാര്യവുമില്ല…..
അത് നടക്കാതെ തടുക്കുകയാണ് വേണ്ടത്…..
Save kerala.
Seve mullaperyar
ഇന്നലെയും കൂടി examinu പോയപ്പോൾ friendsinte ഇടയിൽ ചർച്ചയായ കാര്യം ആണ്. But ഒറ്റ ന്യൂസ് ചാനലിൽ പോലും അതിനെ പറ്റി ഒരു വാർത്ത പോലും ഇല്ല. കഷ്ടം??
എല്ലാം സംഭവിച്ചു കഴിഞ്ഞു മാത്രം അധികാരികൾ ഉണരുകയുള്ളു… നമ്മുടെ ശാപം ?
ഇന്നും സുഹൃത്തുകൾക്കിടയിൽ ചർച്ചയുണ്ടായ കാര്യം… വല്ലാത്തൊരു നിസ്സഹായ അവസ്ഥയാണ്… വേദനയും…
ഒരു ടൈം ബോംബ് പോലെ… ?
പത്ത്പന്ത്രണ്ട് എണ്ണത്തിനെ കമ്പിയിൽ കോർത്തല്ലോ…ഹോ
…ഇനി എങ്ങെന സവർമ്മ ത്തിന്നും ???????
മുല്ലപ്പെരിയാർ currently oru threat അല്ല, അത്കൊണ്ട് തന്നെയാണ് മാധ്യമങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന വാർത്തകൾ പ്രചരിപ്പിക്കാത്തത്.
കുറച്ചു youtubers പ്രചരിപ്പിക്കുന്ന തള്ളുകൾ കണ്ട് പേടിച്ചിരിക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോൾ ഇല്ല. കൊറോണ വന്നപ്പോഴും നിപ്പ വന്നപ്പോഴും ഇതേ പോലെയുള്ള കോൺസ്പിറസികൾ ഇറങ്ങിയിരുന്നു. Do u seriously believe govt or media will keep quiet on this, if this is something like a ticking bomb !
Central water commision മാർച്ചിൽ സമർപ്പിച്ച റിപ്പോർട്ട് അനുസരിച് dam is fully fit – so that it can stand even earthquake and floods. എഞ്ചിനീയർമാരും വിഷയ വിദഗ്ദരും വിപുലമായി പഠിച്ച് സമർപ്പിച്ച റിപ്പോർട്ട് ആണ് ഇത്. അല്ലാതെ നാലാളു കാണാൻ സോഷ്യൽ മീഡിയയിൽ ലൈവ് വിടുന്ന so called experts അല്ല ഡാമിന്റെ ഹെൽത്ത് തീരുമാനിക്കുന്നത്.
PS : ഭാവിയിൽ എന്തായാലും dam ഡികമ്മീഷൻ ചെയ്യേണ്ടതുണ്ട്, എന്ന് കരുതി 137 അടിയോടടുമ്പോഴേ എല്ലാരും സാവാൻ പോണേ എന്ന് പറഞ്ഞു കരഞ്ഞു ആളെ കൂട്ടുവല്ല വേണ്ടത് 🙂
ഇതുകൊണ്ടാണ് ഈ നാട് നന്നാവാത്തത്..50 കൊല്ലം expiry കഴിഞ്ഞ സാധനം 125 വർഷം കഴിഞ്ഞു..
UN റിപ്പോർട്ട് പ്രകാരം ഉടനടി deccomission ചെയണ്ട ഏറ്റവും അപകടത്തിലുള്ള ഡാമുകളുടെ ലിസ്റ്റിൽ ആദ്യ 10 ഇൽ തന്നെ മുല്ലപ്പെരിയാർ ഉണ്ട്..
പിന്നെ ഇത് നിപ്പയോ കോറോണയോ അല്ല..മാൻ made disaster ആണ്..വെറും നിമിഷങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആൾകാർ ചെളിയിൽ മുങ്ങി മരിക്കും..കടലിലേക്ക് ഒഴുകി പോകും..കേരളം എന്ന സംസ്ഥാനം തന്നെ പകുതി ഇല്ലാതെ ആകും..
ഹിരോഷിമ നഗസാക്കി കൂട്ടത്തിൽ ഇതും ചേരും..ഉണ്ടായി കഴിഞ്ഞിട്ട് പിന്നെ നമ്മൾ ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..
കാരണം കേൾക്കാൻ കേരളത്തിലെ പകുതി ജനങ്ങൾ ഉണ്ടാകില്ല..?
Crct annu. It’s a ticking time bomb. Mukalil paranga reportil thanne daminu weakness illa ennu parayunilla. Ath thalkalam danger alla enne ullu. Pinne aa panelil majority TN representatives ayirunnu. TN parayunnathilum karyam ind. Ee damile water use cheythannu avide farming and drinking use cheyyunath, for hectares of land. Ath keralathineyum bhadikumm, because we still depend TN for our food. But athinu vendi lakshakannakinnu allukalude jeevan vach kallikenda avashyam illa. Athinu alternative ayulla solutions kannanam. Epozhathe kallath cheyyan pattathathayitt onnum illalo. Yes it will be expensive. But janangalk foodinum safetykum allande vere enthinannu GOVT cash mudakendath. So dam decommission cheyyannam. And TN waterinu vere alternative resources kannanam. Anganeye ee problem solve cheyyaan pattu.
“Central water commision മാർച്ചിൽ സമർപ്പിച്ച റിപ്പോർട്ട് അനുസരിച് dam is fully fit – so that it can stand even earthquake and floods”
ഇതിന്റെ source കിട്ടുമോ?
ഇതിനു മുമ്പ് പല സ്റ്റഡീസ് നടത്തി ഡാം ritcher scale 6-6.5 വരുന്ന ഭൂമികുലുക്കം താങ്ങാനുള്ള ശേഷി ഇല്ല എന്ന് കണ്ടെത്തിയതായി എവിടെയോ വായിച്ചിട്ടുണ്ട്. ആ സ്റ്റഡീസ് നടത്തിയത് high school പിള്ളേർ ആണോ എന്തോ.
സുർക്കി(ചുണ്ണാമ്പ് + വെള്ളം )വെച്ച് ഉണ്ടാക്കിയതിൽ ഏറ്റവും പഴക്കം ചെന്ന ഡാം ആണ് ഇടുക്കി.. ഓരോ തവണ വെള്ളം ഒഴുകി പോകുമ്പോഴും അതിന്റെതായ അളവിൽ ചുണ്ണാമ്പും കൂടെ ഒഴുകി പോകുന്നുണ്ടെന്ന് ആണ് പഠനം..!!
പ്രശ്നം എന്താണെന്ന് വെച്ചാൽ മുല്ലപെരിയാർ ഡാം എപ്പോൾ വേണമെങ്കിലും തകരാം എന്നുള്ളതാണ്.. കുറേ നാൾ ആയി ഇപ്പൊ പൊട്ടും പൊട്ടും എന്ന് പറഞ്ഞിരുന്നു ഇതുവരെ പൊട്ടിയില്ല അതുകൊണ്ട് സമാധാനിച്ച് ഇരിക്കാം എന്നാണ് നിങ്ങൾ കരുതി വെച്ചിരിക്കുന്നതെങ്കിൽ അത് തെറ്റിദ്ധാരണയാണ്.. ഇതുവരെ പൊട്ടാതിരുന്നത് ഭാഗ്യം എന്ന് വേണം പറയാൻ.. കാരണം ഇതിന്റെ Expiry എന്നോ കഴിഞ്ഞതാണ്.. എന്നാൽ വിരലിൽ എണ്ണാവുന്ന ചില ആളുകൾ ഉൾപ്പെടുന്ന ശക്തികളുടെ ബലത്തിൽ ആണ് ഇന്നും ഡാമിന്റെ കാര്യത്തിൽ വേണ്ട തീരുമാനങ്ങൾ എടുക്കാതെ പോകുന്നത്… സ്വന്തം നേട്ടങ്ങൾ മാത്രം മുൻപിൽ കാണുന്ന ചിലരുടെ കയ്യിൽ ആണ് മുഴുവൻ System എന്ന് അറിയുമ്പോൾ വലിയ ഞെട്ടൽ ആണ് ഉണ്ടാവുന്നത്.. അതും രണ്ട് സ്റ്റേറ്റ് വരെ ഉൾപ്പെട്ട വിഷയത്തിൽ
50,000 കോടി രൂപയാണ് തമിഴ്നാടിനു മുല്ലപെരിയാർ ഡാം കൊണ്ട് ഒരു വർഷത്തിൽ ഉണ്ടാകുന്ന നേട്ടം.. അതെ സമയം കേരളത്തിന് കിട്ടുന്നത് പാട്ട തുകയായ 10 ലക്ഷം രൂപയും..
വെള്ളം കിട്ടുന്നില്ല.. മുല്ലപെരിയാർ Decommision ചെയ്താൽ തങ്ങളുടെ 5 ജില്ലകളിൽ വെള്ളം മുട്ടി പോകും എന്ന് തമിഴ്‌നാട് അവകാശപെടുന്ന ജില്ലകയിൽ National Averageന് മുകളിൽ മഴ ലഭിക്കുന്ന ഏരിയകൾ ആണ് ?
ഈ 5 ജില്ലകളെ മുൻനിർത്തി തമിഴ്‌നാട് ലക്ഷ്യം വെക്കുന്നതാണ് ആ 50k കോടി.. മുല്ലപെരിയാർ Decommision ചെയ്താൽ ആ 50k കോടി അവർക്ക് കിട്ടില്ല.. അത് കൊണ്ടാണ് കേരളത്തിലെ ജനങ്ങൾക്ക് അതും ലക്ഷകണക്കിന് ജനങ്ങൾക്ക് ജീവന് ഭീഷണി ആയിട്ടും തമിഴ്‌നാട് സർക്കാർ അലസമായി കാര്യങ്ങൾ തീരുമാനിക്കുന്നതും ഈ കാര്യത്തിന് വേണ്ടി Supreme കോടതിയിൽ വരെ പോരാട്ടം നടത്തുന്നതും..
ഇനി കേരളത്തിലെ കാര്യം നോക്കാം
മുല്ലപെരിയാർ അണക്കെട്ട് പൊട്ടിയാൽ വെള്ളം നേരെ എത്തുന്നത് 36 KM താഴെയുള്ള ഇടുക്കി ഡാമിലേക്കാണെന്ന് ആണ് ധാരണ.. അത് ഒരു സാധ്യത.. അങ്ങനെ വന്നാലത് ഇടുക്കി താങ്ങിക്കോളും എന്നാണ് പറയുന്നത്.. പക്ഷെ അല്ല
ഒരു ഡാമിൽ നിലകൊള്ളുന്ന വെള്ളത്തിന്റെ Potential Energy അത് തകർന്ന് കഴിഞ്ഞാൽ Kinetic Energy ആയി മാറി സ്ഥിരം വെള്ളം ഒഴുകുന്ന ഫോസ്‌നെക്കാൾ പതിന്മടങ് ഫോഴ്‌സിൽ ആവും വരുക.. അംഗമെ വരുന്ന വെള്ളത്തെ ഒരുപക്ഷെ Idukki Arc ഡാമിന് പ്രതിരോധിക്കാൻ കഴിഞ്ഞേക്കാം എന്നാൽ ചെറുതോണി കുളമാവ് ഡാമുകൾക്ക് തടുക്കാൻ കഴിയില്ല..(ഇടുക്കി ഡാമെന്ന് പറയുന്നത് ഇടുക്കി – ചെറുതോണി – കുളമാവ് ഡാമുകൾ ചേരുന്നതാണ് )ലോകത്തിലെ തന്നെ ഏറ്റവും ശക്തികുറഞ്ഞ ഡാമുകളിൽ രണ്ടെണ്ണമാണ് കുളമാവും ചെറുതോണിയും.. അപ്പോൾ ഇത്ര ശക്തിക്കു വരുന്ന വെള്ളം രണ്ട് ഡാമുകളെയും തകർക്കും
ആദ്യം വെള്ളം എത്തുക്ക തൊടുപുഴയിൽ ആയിരിക്കും.. ഡാം പൊട്ടി നിമിഷങ്ങൾക്കകം തന്നെ വെള്ളം തൊടുപുഴയിൽ എത്തും.. എന്ത് ചെയ്യണം എന്ന് ചിന്തിക്കാൻ ഉള്ള സമയം പോലും ആളുകൾക്ക് ഉണ്ടാവില്ല.. പിന്നീട് കോട്ടയം എറണാകുളം ആലപ്പുഴ തൃശൂരിന്റെ ഭാഗങ്ങൾ പത്തനംതിട്ടയുടെ ഭൂരിഭാഗവും അങ്ങനെ വെള്ളം അറബികടലിൽ ചെന്ന് വീഴും..തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെ ദ്വീപ് പോലെ രൂപപ്പെടും.. ഇടുകിയുടെ ഭാഗങ്ങൾ തമിഴ്‌നാട് പിടിച്ചടക്കും മുകളിലോട്ട് ഉള്ളത് കർണാടകവും (പറയപ്പെടുന്ന സാദ്ധ്യതകൾ )
വെള്ളം ചെന്ന് കടലിൽ വീഴുമെന്ന് പറഞ്ഞല്ലോ.. എന്നാൽ അത്രയും വെള്ളം കടലിൽ ചെന്നാൽ ബാലൻസിങ് നടക്കില്ല.. അത് തിരിച്ച് കരയിലേക്ക് വിടും..അത് വീണ്ടും വലിയ ദുരന്തങ്ങൾ ഉണ്ടാക്കും..കടല് തിരിച്ചടിക്കുന്ന വെള്ളം കേരളത്തിൽ മാത്രം ആയിരിക്കില്ല നാശം ഉണ്ടാകുന്നത്.. East Coast area മുഴുവൻ നാശം ഉണ്ടാക്കാൻ സാധ്യത ഉള്ളതാണ്..
കാര്യം ഇത്രയും ഗൗരവം ഉള്ള വിഷയമായിട്ടും ഇത് മുനിനിര ചർച്ചകളിൽ വരുന്നതേ ഇല്ല.. എന്തെകിലും കാര്യമായ news ഉണ്ടാകണേൽ ഒരു വെള്ളപൊക്കമോ അല്ലെങ്കിൽ ഇടുക്കിയിൽ ഒരു ഭൂചലനമോ ഉണ്ടാവണം എങ്കിലേ മുല്ലപെരിയാർ ഡാമിനെ പറ്റി ഒരു പരിപ്പുവട ചർച്ചയെങ്കിലും ഉണ്ടാകു എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു
അവിടെയാണ് മുൻപ് പറഞ്ഞ ശക്തികൾ ബുദ്ധി ഉപയോഗിക്കുന്നത്.. അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ആവാം,മതപരമായ ലക്ഷ്യങ്ങൾ ആവാം, വർഗീയപരമായ ലക്ഷ്യങ്ങൾ ആവാം..!!
ഇങ്ങനെ ഒരു വിഷയത്തിൽ ജനങ്ങൾ അധികം ശ്രദ്ധകൊടുക്കാതെ ഇരിക്കാൻ ആവാം ഇവിടെ വർഗീയ സമരങ്ങൾ തുറന്നു വിടുന്നത്.. Eg – Sabarimala issue (സർക്കാരിന്റെ എന്തോ Consent ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ വന്നിരിക്കുന്ന വിധി നേരെ opposite ആയേക്കാം എന്ന് കേട്ടിട്ടുണ്ട് ?)
തുടർന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലപൊക്കൽ തുടങ്ങിയ ജനങ്ങളുടെ ശ്രദ്ധതിരിക്കുന്ന പല സംഭവങ്ങൾ..ഇത് മാത്രമല്ല.. മുല്ലപെരിയാർ ഡാം Decommision Newsന് മുകളിൽ സ്ഥാനം പിടിക്കുന്ന ഏത് വാർത്തക്കളും Planned ആണോ എന്ന് സംശയിക്കുന്നതിലും തെറ്റില്ല..അതിലേക്കൊന്നും കൂടുതൽ പോകുന്നില്ല..!!
ഡാം തകർന്നാൽ മേല്പറഞ്ഞ വ്യക്തികൾ എല്ലാം സുരക്ഷിതർ ആയിരിക്കും അവർക്ക് ആളുകൾ മരിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല
എന്ത്കൊണ്ട് ഇത്രയും ഭയങ്കരമായ വിഷയം ആളുകൾ മറ്റ് വാർത്തകളെക്കാൾ ഏറെ ചർച്ചെയുന്നില്ല എന്നത് അത്ഭുതം തന്നെ ആണ്.. പലർക്കും ഇതിനെപ്പറ്റി കൂടുതൽ അറിയില്ല..എന്നാൽ അവരെ ബോധവത്കരിക്കാൻ ആരും മുന്നിട്ട് ഇറങ്ങുന്നുമില്ല മുന്നിട്ടിറങ്ങുന്നവരെ എല്ലാം മുൻപ്പ് പറഞ്ഞ വ്യക്തികൾ സ്വാധീനം ഉപയോഗിച്ച് തടസം വരുത്തുന്നു.. അവരുടെ ശബ്ദം പുറം ലോകം അറിയാൻ സമ്മതികുന്നില്ല
ബാക്കി എല്ലാ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും Dam Check ചെയ്യാൻ നിയമിക്കുന്ന Experts എല്ലാം “experts” തന്നെ ആയിരിക്കും.. എന്നാൽ മുല്ലപെരിയാർ ഡാം പരിശോധിക്കാൻ നിയമിച്ചിരിക്കുന്ന 5 അംഗ സംഘത്തിൽ പെടുന്ന Experts എന്ന് പറയപ്പെടുന്നവർ 3 ജഡ്ജുമാർ 2 Civil Engineers.. ഇവരാരും മുൻപ് ഒരു ഡാം നിർമ്മിക്കുകയോ പരിപാലിക്കുകയോ അല്ലെങ്കിൽ Decommision ചെയ്തിട്ടുള്ളവരോ അല്ല.. പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് Experts എന്ന് പേരും കൊടുത്ത് Team ഉണ്ടാക്കിയിരിക്കുന്നത് ?ഇവർ Supreme കോടതിയിൽ കൊടുത്ത Report പ്രകാരം ആണ് തമിഴ്നാടിനു അനുകൂലം ആയി SC വിധി പറഞ്ഞത്.. Experts എന്ന് പറയുന്നവർ കൊടുത്ത Report പരിശോധിച്ച വക്കീൽ പറയുന്നത് ഡാമിന്റെ തകരാറിനെ പറ്റി ഒന്നും തന്നെ പറഞ്ഞിട്ടിലെന്നും.. ഡാം സുരക്ഷിതം ആണെന്നും ആണ്
എന്നാൽ 2011ൽ IIT രൂർക്കിലെ വിധക്ത സംഘടന നടത്തിയ പരിശോധനയിൽ ഡാം തീർത്തും ശക്തി നഷ്ട്ടപെട്ടത് ആണെന്നും എപ്പോൾ വേണമെങ്കിലും തകരാം എന്ന അവസ്ഥയിൽ ആണെന്നും ആണ് അറിഞ്ഞത്
ഡാം തരാതെ ഇരിക്കാൻ ഒരു മാർഗം എന്ന നിലക്ക് ഡാമിന്റെ മുകളിൽ 2-3 മീറ്റർ ഉയരത്തിൽ Concrete ചെയ്തു.. അത് എന്തിനാണെന്ന് വെച്ചാൽ മുകളിൽ ഉള്ള ഭാരം കൊണ്ട് ഡാമിന്റെ ശക്തി ബാലൻസ് ആകാൻ വേണ്ടി ആയിരുന്നു.. എന്നാൽ ഇത് കൊണ്ട് കൂടുതൽ അപകടം ആണ് ഉണ്ടായത്. പ്രതീക്ഷിച്ചതിനു വിപരീതമായി മുകളിലെ ഭാരവും വന്ന് കയറുന്ന വെള്ളത്തിന്റെ ഫോഴ്‌സും കൊണ്ട് ഡാമിന്റെ Structure വളയാൻ തുടങ്ങി.. അത് മുൻപ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ അപകട സാധ്യത ഉണ്ടാകുവാൻ ഒരു കാരണം കൂടി ആയി.. എന്നാൽ സുപ്രീം കോടതിയിൽ എത്തിയ Expertsന്റെ റിപ്പോർട്ടിൽ ഇതൊന്നും Mention ചെയ്തിട്ടില്ല❗️
ഇതിൽ നിന്ന് എല്ലാം പലതും Striking ആണ്.. ഭരിക്കുന്നവർ അറിയാതെ മേല്പറഞ്ഞ തിരുത്തലുകൾ ഉണ്ടാവില്ല.. എവിടെയൊക്കയോ വലിയ കളികൾ നടക്കുന്നുണ്ട്..News ചാനലുകൾക്ക് വേണ്ടത് ഒരു ദുരന്ത വാർത്ത ആയിരിക്കാം.. അതാകുമ്പോൾ അവരുടെ TRP,Marketing ഒക്കെ ഉയർത്താൻ സാധിചെക്കും.. പക്ഷെ ദുരന്തം ഉണ്ടായിട്ട് അയ്യോ ഇത് സംഭവിച്ചേ എന്ന് വിഷമിച്ചിട്ടു കാര്യമില്ല
Prevention Is better than Cure❗️
ഒന്നുകിൽ ഡാം Decommision ചെയുക.. അല്ലെങ്കിൽ മുല്ലപെരിയാർ ഡാമിന് സമാനമായി പുതിയ ഡാം പണിയുക..
കേരളത്തിന് യാതൊരു ഗുണവും മുല്ലപെരിയാർ ഡാം കൊണ്ട് കിട്ടുന്നില്ല..എന്നാൽ തകർന്നാൽ 99% നഷ്ട്ടം കേരളത്തിന് മാത്രം ആണ്..!!
✍️ – Sunder Ramaswamy
__________________________________________
ഇതിനെ പറ്റി ചിന്തിക്കാൻ കാരണം യൂട്യൂബിൽ കണ്ട Russel Joy എന്ന Advocateന്റെ Interview ആണ്.. അദ്ദേഹം നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി ആണ് 142 അടി level ഉണ്ടായിരുന്ന വെള്ളത്തിന്റെ അളവ് 139 അടിയായി കുറച്ചത്
ഇതൊന്നും ഞാൻ നിനച്ചുണ്ടാക്കിയത് അല്ലാ ട്ടോ..വിവരം ഉള്ളവര് പറഞ്ഞ കാര്യങ്ങളാണ്..
ന്യൂസ് ചാനലുകൾ ഇതൊന്നും മരുന്നിനു പോലും പറയുകയോ കാണിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ഏറ്റവും വലിയ അപകടം…കുറെ പേർക്ക് ഇപ്പോഴും സാമൂഹിക മാധ്യമങ്ങൾ ഇല്ല…ഈ സൈറ്റ് പോലും അറിയാത്ത ആൾകാർ ഉണ്ട്..
ശരിക്കും ഈ സംഭവത്തിനെ പറ്റി ഇപ്പോഴും പലർക്കും ഇതിന്റെ seriousness അറിയില്ല…കണ്ണൂർ ഉള്ള എനിക്ക് തന്നെ ഇപ്പൊ ഉറക്കം ഇല്ല..അപ്പോൾ ആ ഡാമിന്റെ അടുത്തു ജീവിക്കുന്നവർ… തൃശൂർ , എറണാകുളം , പത്തനംതിട്ട , എന്നീ ജില്ലകളിൽ താമസിക്കുന്നവർക്ക് ഒരു പേടിയും ഇല്ലേ ????
ഇതെങ്ങാനും പൊട്ടിയാൽ ഈ ജില്ലകൾ വെറും ഓർമയായി മാറും എന്നത് ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം…എന്നിട്ടും ഒരാളും പ്രതിഷേധമോ ഒരു തെങ്ങും നടത്തുന്നില്ല..മടുത്തു ഈ ജീവിതം
നല്ല ടൈമിംഗ് നോക്കി ചെറിയ ഒരു ഭൂചലനം ഉണ്ടായാൽ പോലും ഇത് തകരും. രാജ്യവും നമ്മുടെ നാടും ഭരിക്കുന്നവർക്ക് സ്വാർത്ഥ താല്പര്യം മാത്രമാണ് ഉള്ളത്. കോടതി പോലും തെളിവ് ഉണ്ടേൽ മാത്രമേ ഇടപെടു, ഇതിന്റെ റിപ്പോട് കൊടുക്കേണ്ടവർ പോലും അഴിമതി നടത്തിയാൽ പിന്നെ ഒന്നും ചെയ്യാൻ ഇല്ല.
നമ്മുടെ Vote കേന്ദ്രത്തിനു വേണ്ട കാരണം നമുക്ക് കുറച്ചു സീറ്റ് മാത്രമേ ഉള്ളു. Thamiland have more seats and they are more emotional.
Only option is rebuiting it by Keralas Fund
എടാ ഞാനിപ്പോ പാലക്കാട് ആണ്….
ഇത് വച്ചു നോക്കുമ്പോ ഞാനും സേഫ് ആണ്….
പക്ഷെ നമ്മുടെ നാട്ടിലെ ഇത്രയധികം ആളുകൾ മറിക്കുന്ന ഒരു കാര്യം വന്നാൽ കിടന്നിട്ട് ഉറക്കം വരോ….. നമ്മളേത് ജില്ലയിൽ ആണെങ്കിലും ഈ അപകടം പിടിച്ച ജില്ലകളിൽ നമുക്ക് വേണ്ടപ്പെട്ടവർ ഇല്ലാതിരിക്കോ….
എന്നാലും ഇപ്പോളും ഇത് ബാധിക്കാത്ത മേഖലയിലെ പല ആളുകളും നമ്മുക്ക് സീൻ ഇല്ലല്ലോ…. പിന്നെ എന്താ എന്ന് ചോദിച്ചു നടക്കാരുണ്ട്….
ഇവരോടൊന്നും ഒന്നും പറഞ്ഞിട്ടും കാര്യല്ല….
എല്ലാം ദൈവത്തിന്റെ കയ്യിൽ ?
Eniik kidannitt urakkam illa 2 divasam aayitr..veetukar pranth aanenm parayunu…pakshe enikk pedichitt onnum cheyyan koodi aakunnilla ?
Comments moderation ആയതുകൊണ്ട് like ❤❤
Um
ഇവിടുത്തെ ഭരണാധികാരികൾ ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല…..
Water bomb of Kerala
Gadgil report nadappakkan avashyappedunna kure “pakruthisnehikal” (—) undallo … mullapperiyar varumbo oruthanteyum naavu pongilla
സത്യം…..
എൻ്റെ മക്കൾ എൻ്റെ സമ്പാദ്യം എല്ലാം അതിനു കീഴിലാണ്. അവർക്കു എന്തങ്കിലും സംഭവിച്ചാൽ.
ഈ മണലാർന്യത്തിൽ എന്നെ ജീവനോടെ കുഴിച്ചുമൂടിയാൽ മതി…..
DK???….പ്രതികരിക്കുക സ്വന്തം ജീവന് വേണ്ടിയെങ്കിലും?
സത്യം ഞാനും ഒരുപാട് വായിച്ചു ഈ ഇഷ്യൂ നെ പറ്റി വളരെ വലിയ കാര്യങ്ങളാണ് ഒരുപക്ഷെ ആരൊക്കെയോ സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി മനപൂർവം ഒതുക്കി വെച്ചേക്കുന്നത്..
നല്ലത് നടക്കട്ടെ..?
രാവണൻ