മനോയാനങ്ങളുടെ സഞ്ചാരം 11

അറിയാമോ? ഇല്ലെങ്കിൽ വരുന്ന ആപത്ത് വളരെ വലുതായിരിക്കും. ചിലപ്പോൾ മരണം തന്നെ സംഭവിച്ചെന്നിരിക്കും. നിങ്ങൾക്കോ അതല്ലെങ്കിൽ നിങ്ങൾ മൂലം മറ്റൊരാൾക്കോ.” ഡോക്ടർ കുട്ടികളെ നോക്കി. അറിയാമെന്ന അർത്ഥത്തിൽ രണ്ടു പേരും തലയാട്ടി.
രണ്ടു പേരുടെയും മുഖത്തേയ്ക്ക് സസൂക്ഷ്മം മാറി മാറി നോക്കിയ ശേഷം ചാൾസിനെ ചൂണ്ടിക്കാണിച്ച് പീറ്ററിനോട് ചോദിച്ചു.
“ഈ കുട്ടിയുടെ അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?”
“ഇല്ല സാർ. രണ്ടു മൂന്നാഴ്ച മുമ്പ് ഇവന്റെ അച്ഛൻ മരിച്ചു.”
“എങ്ങനെ മരിച്ചു?” ചോദ്യത്തിനുത്തരം പറയാതെ കൗമാരക്കാർ പരസ്പരം മുഖാമുഖം നോക്കി.
“പറയൂ, എങ്ങനെ മരിച്ചു.”
” അയലത്തെ വീട്ടുകാർ അവരുടെ പുളിമരത്തിൽ തൂങ്ങിയാടുന്ന ശവം കണ്ടാണ് ഇവന്റെ അമ്മയെ വിവരം അറിയിച്ചത് അത് പക്ഷെ സൂയിസൈഡ് ആയിരുന്നില്ല കൊന്ന് കെട്ടി തുക്കുകയായിരുന്നു. എന്നിട്ടത് സാമ്പത്തിക പരാധിനതകളാൽ സൂയിസൈഡ് ചെയ്യുകയായിരുന്നു.എന്ന് വരുത്തിത്തീർത്തു ”
“ആര് ..?? എന്തിന് ??”
“ഇവരുടെ സ്ഥലത്തിന് പിന്നിലെ വലിയ പണക്കാരൻ ഗബ്രിയേൽ .. അയാളുടെ സ്ഥലത്തോട് ഈ സ്ഥലവും ചേർക്കുവാൻ വേണ്ടി . ചതിച്ചു കൊലപ്പെടുത്തിയതാണ് ”
കുറച്ചു നേരത്തെ മൗനം. ആരും പരസ്പരം നോക്കിയില്ല. പിന്നെ പീറ്റർ തുടർന്നു. “അതോടെ അവന്റെപഠിത്തം മുടങ്ങി സാർ, കോളേജിൽ നിന്നും ചാൾസിനെ പ്രിൻസിപ്പൽ പുറത്താക്കി. രണ്ടു മാസത്തെ ഫീസും ബാക്കിയുണ്ടായിരുന്നു. കൂലിപ്പണിക്ക് പോയാണ് അവന്റെ അച്ഛൻ ഫീസടച്ചിരുന്നത്. ഇപ്പോൾ ഫീസടക്കാൻ ആരുമില്ല” സംസാരത്തിനിടെ അവന്റെ കണ്ഠമിടറി.ചാൾസാവട്ടെ എല്ലാം കേട്ടിരുന്ന് കൈകളിൽ കവിൾ താങ്ങി കരയുകയായിരുന്നു.

“നിങ്ങളെന്തിനാ ആ ഉപകരണം കൈയിൽ വച്ചിരിക്കുന്നത് ?” പ്രൊഫസർ തിരക്കി. കുട്ടികൾ ആദ്യം മറുപടിയൊന്നും പറഞ്ഞില്ല.

1 Comment

  1. Nannaayittundu
    Veendum ezhuthuka

Comments are closed.