നോക്കിയെങ്കിലും ചലനമൊന്നും കാണുന്നില്ല.
“ഗുഡ് സ്പിരിറ്റ് കം. ഗുഡ് സ്പിരിറ്റ് കം.” ഡോക്ടർ വിളിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല.
തലേന്ന് സംഭവിച്ച കാര്യങ്ങൾ ഒരു പ്രേത കഥ പോലെ പ്രൊഫസറുടെ മനസ്സിലൂടെ മിന്നി മറയുകയായിരുന്നു. യാത്രയിലുടനീളം ഇനിയൊരു ദുശ്ശകുനത്തിനു കൂടി അവസരമൊരുക്കി ഒരുരാത്രി കൂടി അവിടെ തങ്ങേണ്ട എന്ന ഉറച്ച നിലപാടിലായിരുന്നു അയാളുടെ മനസ്സ് . ബിഷപ് ഗ്രോസ്‌റ്റസ് കോളേജ് ഹോസ്റ്റലിന്റെ വിസിറ്റിങ് റൂമിൽ അക്ഷമയോടെ കാത്തിരിക്കുകയാരുന്ന തങ്ങൾക്ക് മുന്നിലേക്ക് കടന്നുവരുന്ന കൗമാരക്കാരെ ശ്രദ്ധിക്കുകയാരുന്നു ഡോക്ടർ സേവാർഡ് .നല്ല ഒത്ത പൊക്കമുള്ള കൗമാരക്കാർ. ഒരാൾ ഇളം നീല കള്ളികളുള്ള മുഷിഞ്ഞ ഷർട്ടും ജീൻസുമാണ് വേഷം. മറ്റെയാൾ മുടി സ്പൈക് ചെയ്തിരിക്കുന്നു. ടി ഷിർട്ടാണ് വേഷം കൈയിൽ ഡ്രാഗൺ പച്ച കുത്തിയിരിക്കുന്നു. ഒരു കാതിൽ കടുക്കൻ ഇട്ടിട്ടുണ്ട്.
“സാർ ..ഇതാണ് നിങ്ങൾ അന്വേഷിച്ച കുട്ടികൾ” ഹോസ്റ്റൽ വാർഡൻ അവരെ പരിചയ പെടുത്തി
“മനസ്സിലായി. എന്താണ് നിങ്ങളുടെ പേര്?” ഡോക്ടർ തിരക്കി.
പച്ചകുത്തിയ ചെറുപ്പക്കാരാനണ് ആദ്യം മറുപടി പറഞ്ഞത്.”എന്റെ പേര് ചാൾസ് . ഇത് ഫ്രണ്ട് പീറ്റർ .”
” ഞാൻ ഡോക്ടർ ജോൺ സേവാർഡ് ഇതെന്റെ സുഹൃത് പ്രൊഫസർ അർമിനിയസ് ഞങ്ങൾക്ക് ഒന്നു രണ്ട് കാര്യങ്ങൾ നിങ്ങളോട് ചോദിച്ചറിയാനുണ്ട്. മറുപടി പറയാൻ നിങ്ങൾ തയ്യാറാണോ?” കുട്ടികൾ ഡോക്ടറുടെ മുഖത്തേയ്ക്ക് നോക്കി മുഖം ശാന്തഗംഭീരമായിരുന്നു.
ഏതോ ഒരു പ്രേരണയാലെന്ന വണ്ണം പീറ്റർ പറഞ്ഞു. “ഞങ്ങൾ പറയാം. സാർ ചോദിക്കൂ.”
“നിങ്ങൾ കൈവശം വച്ചിരിക്കുന്ന ഒരു ഉപകരണം അതിനെ പറ്റി അന്വേഷിക്കാനാണ് ഞങ്ങൾ വന്നിട്ടുള്ളത്
അതിന്റെ സീരിയസ്നെസ്സ് നിങ്ങൾക്കറിയാമോ?” പ്രൊഫസർ കൗമാരക്കാർക്ക് നേരെ ചൂടായി.
കുട്ടികൾ മുഖം കുനിച്ചു അപ്പോൾ ഡോക്ടർ തുടർന്നു “വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു ഒരു ഉപകരണമാണിത്.
Nannaayittundu
Veendum ezhuthuka