“ബീ കൂൾ, നമ്മോടൊപ്പം ഇപ്പോൾ ഒരാത്മാവുണ്ട്. അത് നല്ല ആത്മാവാണോ അതോ ദുഷ്ട ആത്മാവാണോ എന്നാണറിയേണ്ടത്? അതിന് എന്തെങ്കിലും നമ്മളോട് പറയാനുണ്ടാകും.അർമിനിയസ് നിങ്ങൾ കൂടി ഈ പ്ലാൻചെറ്റിന്റെ മുകളിൽ പതിയെ കൈ വെച്ചോളൂ. പക്ഷെ, നിശ്ശബ്ദനായിരിക്കണം. ഭയപ്പെടാനും പാടില്ല.ഡോക്ടർ പറഞ്ഞു. മടിച്ചു നിന്നപ്പോൾ ഡോക്ടർ അയാളെ വീണ്ടും ക്ഷണിച്ചു.
“ഭയപ്പെടേണ്ട അർമിനിയസ് ഞാനില്ലേ കൂടെ നിങ്ങൾ ധൈര്യമായി കൈവച്ചുകൊള്ളു “മനസ്സില്ലാ മനസ്സോടെ അയാൾ ഡോക്ടറുടെ കൈപത്തിക്കുമേൽ സ്വന്തം കൈപ്പത്തി അമർത്തി.
“ഇനി നമുക്കിടയിൽ ഓജോ ബോർഡിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു.” പെട്ടെന്ന് ഒരു മധ്യവയസ്‌കന്റെ അത്ര ദൃഢമല്ലാത്ത സ്വരം അപ്പോൾ അവിടെ മുഴങ്ങി.
“ആരാ.., ആരാ.. അത്? എനിക്ക് ഭയമാകുന്നു ഡോക്ടർ ” പ്രൊഫസറുടെ ശബ്‍ദം ചിലമ്പിച്ചു .ഡോക്ടർ സ്വന്തം ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. ഡോക്ടർ പ്ലാന്ചെറ്റിൽ കൈവെച്ചു കൊണ്ട് ചോദിച്ചു. “ആരാ നിങ്ങൾ എന്താണ് വേണ്ടത്?”
“എനിക്ക് വേണ്ടത് തരാൻ നിങ്ങൾക്കാകില്ല. എനിക്ക് കാണേണ്ടത് നിങ്ങളെയുമല്ല.”
“പിന്നെ?”
” എനിക്ക് വേണ്ടവരെ ഞാൻ കണ്ടെത്തിക്കോളാം ”
“നിങ്ങൾ മരിച്ചിട്ട് എത്രയായി?” ഡോക്ടർ
“അധികം ആയിട്ടില്ല. രണ്ടു മൂന്നാഴ്ചയേ ആയിട്ടുള്ളൂ.”
“എത്ര വയസ്സുണ്ട്.”
“അൻപത്തഞ്ചു ?”
“നിങ്ങൾ എങ്ങനെയാണ് മരിച്ചത് ”
“……….”
വീണ്ടും ചില ചോദ്യങ്ങൾ ചോദിച്ചു നോക്കിയെങ്കിലും അതിനൊന്നും മറുപടി ഉണ്ടായില്ല. പ്ലാന്ചെറ്റിൽ കൈവെച്ചു
Nannaayittundu
Veendum ezhuthuka