ആ പ്ലാൻചെറ്റ് അയാൾ ബോർഡിൽ അക്ഷരങ്ങൾക്ക് മേൽ വെച്ചു. ഉടനെ ഡോക്ടർ ചാടിയെഴുന്നേറ്റ് അയാളുടെ കൈകൾ പിടിച്ചു.
“നോ, ഡോണ്ട് പുട്ട് ദി പ്ലാൻചെറ്റ് ഓൺ ദി ബോർഡ്. അത് ഓജോ ബോർഡ് ആണ്?”
“ഓജോ ബോർഡ്…!! ഇതല്ലേ ആ കുട്ടികളിൽ ഉള്ളതെന്ന് പറയപ്പെടുന്നത് ”
“അതേ ..ഇതാണ് ഓജോ ബോർഡ് മരിച്ചവരുടെ ആത്മാവിനെ വിളിച്ചു വരുത്താനുള്ള ബോർഡ്.”ഡോക്ടറുടെ കണ്ണുകളിൽ തീ പടരുന്നതായി അയാൾക്ക് തോന്നി. പ്രൊഫസറുടെ വസ്ത്രങ്ങൾ വിയർപ്പിൽ കുതിർന്നു കരുത്തുറ്റ ശരീരത്തിനുടമയായിരുന്നെങ്കിലും ഭീതിഅയാളെ പെട്ടെന്ന് കീഴടക്കുകയായിരുന്നു.
അതിനിടെ ജനൽ ചില്ലിൽ ആരോ ശക്തിയായി മുട്ടി.”ആരാണത്. ഈ പാതി രാത്രിയിൽ?” ഡോക്ടർ ജനലവാതിലിനടുത്തേയ്ക്ക് നീങ്ങി. ജനവാതിൽ പാതി തുറന്നു കിടക്കുകയായിരുന്നു. പക്ഷെ ആരെയും കണ്ടില്ല. പുറത്ത്.അപ്പോൾ ജനാലയുടെ സൈഡിൽനിന്നും ശബ്ദമുണ്ടാക്കി കൊണ്ട് ഒരു കടവാതിൽ സെമിത്തേരിയുടെ നേർക്ക് പറന്നുപോയി . അതിന്റെ ചിറകിൽ നിന്നുള്ള മഴത്തുള്ളികൾ ഡോക്ടറുടെ മുഖത്തേയ്ക്ക് പതിച്ചു
പെട്ടെന്ന് ഉള്ളിൽ നിന്ന് ആർത്തലച്ചു വന്ന ഒരു ശബ്ദം പ്രൊഫസർ തൊണ്ടയിൽ വെച്ചുവിഴുങ്ങി.പ്രൊഫസർ വിറയ്ക്കുന്നത് ഡോക്ടർ അറിഞ്ഞു.
“നിങ്ങൾ ഭയപ്പെടാതിരിക്കൂ അർമിനിയസ്. മനസ്സുകൊണ്ട് സംയമനം പാലിക്കണം.”
മിന്നൽ പിണരുകളിൽസെമിത്തേരിയിലെ ശവക്കല്ലറകളും സ്മാരക ശിലകളും ഉയർന്നു നിൽക്കുന്ന കുരിശുകളും തെളിഞ്ഞു. ഡോക്ടറുടെമനസ്സിൽ ഭയത്തേക്കാളുപരി അതെല്ലാം മനോഹാരിതയുള്ള കാഴ്ചകൾ കൂടിയായിരുന്നു.
അതിനിടയിൽ ഓജോ ബോർഡിൽ വെച്ച പ്ലാൻചെറ്റ് പതിയെ ചലിക്കാൻ തുടങ്ങി. ഡോക്ടർ മൃദുവായി പ്ലാൻചെറ്റിൽ കൈപ്പത്തി അമർത്തി. അദ്ദേഹത്തിന്റെ കൈപ്പത്തി പ്ലാൻചെറ്റ് ഓരോ അക്ഷരങ്ങളിലേക്ക് വലിച്ചു കൊണ്ട് പോയി.അത് കണ്ട് പ്രൊഫസർ ഞെട്ടി. ദൈവമേ ഇതെന്തു പരീക്ഷണമാണ്. പ്രൊഫസറുടെ കണ്ണുകളിൽ ഭീതി നിഴൽ വിരിക്കുന്നത് ഡോക്ടർ മനസ്സിലാക്കി.
Nannaayittundu
Veendum ezhuthuka