മനോയാനങ്ങളുടെ സഞ്ചാരം 11

മരങ്ങൾക്കിടയിലൂടെ പോക്കു വെയിലിന്റെ പൊൻ വെളിച്ചം സെമിത്തേരിലെ ചെറിയ ചെറിയ കുരിശുകളിൽ തട്ടി വന്യമായ ഒരു സൗന്ദര്യം രൂപ പെടുത്തുന്നതായി പ്രൊഫസർക്ക് തോന്നി. അതിനടിയിൽ ഒരു പാട് ആത്മാവുകൾ ശാന്തമായുറങ്ങുന്നുണ്ടാകും. രാത്രിയിൽ ഇറങ്ങി അവ ആകാശത്തിലൂടെ സഞ്ചരിക്കുന്നുണ്ടാകും. ഗതികിട്ടാതെ മരിച്ചവരുടെ പ്രേതങ്ങൾ രാത്രിയിൽ ഇറങ്ങിനടക്കുന്നുണ്ടാകും, ആരെയെങ്കിലുമൊക്കെ ഉപദ്രവിക്കാൻ. പ്രൊഫസറുടെ ചിന്തകൾ അങ്ങനെ ബഹുദൂരം സഞ്ചരിച്ചുകൊണ്ടേ ഇരുന്നു. സന്ധ്യ മയങ്ങിയപ്പോൾ വാതിലിൽ മുട്ടു കേട്ടു രാമണ്ണൻ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാവും .

വായിക്കാനായി ഒന്നും ഇല്ല എല്ലാം പലപ്പോളായി വായിച്ചു തീർത്തവയാണ് അവസാനം കൈയിൽ കിട്ടിയത് അലസമായി മറിച്ചുനോക്കി. നിലാവിന്റെ നേരിയ കഷണങ്ങൾ ജനൽ പാളിയിലൂടെ മുറിക്കു അകത്തെക്ക് വിരൽനീട്ടുന്നു. പുറത്തെ സെമിത്തേരിൽ കുരിശ് നാട്ടിയ നിരവധി ശവക്കല്ലറകളും അതിനിടയിലുള്ള വലിയ മരങ്ങളും നിലാവിൽ മയങ്ങി കിടക്കുന്ന കാഴ്ച്ച മനോഹരമായി തോന്നി പ്രൊഫസർക്ക്. ഏതെങ്കിലുമൊരു ശവക്കല്ലറയിൽ നിന്ന് ഒരു ആത്മാവ് ഉടനെ ഇറങ്ങിവരുമെന്ന് അയാൾക്ക് തോന്നി. ആ ചിന്തയിൽ ഉള്ളൊന്നു കിടുങ്ങി. പൊടുന്നനെ അന്തരീക്ഷം മാറിമറിഞ്ഞു മഴയുടെ ഹുങ്കാര ആരവത്തിൽ മരച്ചില്ലകൾ ഇളകിയാടി.ശവക്കല്ലറകൾക്കിടയിലൂടെ ഒരു രൂപം അനങ്ങുന്നതായി പ്രൊഫസർക്ക് തോന്നി.
ജനലിന്റെ കർട്ടൻ കാറ്റിൽ ഇളകിയാടി. ദൈവമേ ഏതെങ്കിലും ദുഷ്ട പിശാചുക്കൾ കയറി വരുമോ എന്തോ? അയാളുടെ ഉള്ളൊന്നു പിടച്ചു. പ്രൊഫസർ അല്പം വിറയാർന്ന സ്വരത്തിൽ പറഞ്ഞു. “ഡോക്ടർ നിങ്ങൾ ആ ജനവാതിൽ ഒന്നടയ്ക്കാമോ? ” അതുകേട്ട് സേവാർഡ് പുഞ്ചിരിച്ചു .

പെട്ടെന്ന് ഇടിമിന്നലുകൾ ആരംഭിച്ചു. ഒപ്പം മരച്ചില്ലകളെ ഉലച്ചു കൊണ്ട് ശക്തമായ കാറ്റും മഴയും. വിദ്യച്ഛക്തി ബന്ധം നിലച്ചു. പ്രൊഫസർ മേശവലിപ്പിൽ നിന്നും മെഴുകുതിരിയെടുത്തു കത്തിച്ചു വെച്ചു. അതിനിടയിലാണ് ആ ബോർഡ് അയാളുടെ ശ്രദ്ധയിൽ പെട്ടത്. ഇംഗ്ലീഷ് ആൽഫബെറ്റും പൂജ്യം മുതൽ ഒൻപതു വരെയുള്ള അക്കങ്ങളും കൂടാതെ യെസ്, നോ, ഗുഡ്ബൈ കൂടാതെ ചില ചിഹ്നങ്ങളുമുള്ള ബോർഡ്. അതോടൊപ്പം ഹൃദയാകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് കട്ടയും ഉണ്ടായിരുന്നു.

1 Comment

  1. Nannaayittundu
    Veendum ezhuthuka

Comments are closed.