എന്തെന്ന ഭാവത്തിൽ മുഖമുയർത്തി ഡോക്ടറെ നോക്കി പ്രൊഫസർ
“അന്ന് പറഞ്ഞില്ലേ ആ രണ്ട് കുട്ടികളെ പറ്റി അവരെ ഒന്ന് പരിചയപ്പെടുത്തി തരണം രണ്ടു മൂന്നിടം വരെ കൂടൊന്നു വരണം അത്രേയുള്ളു ഇപ്പോൾ ഉറങ്ങിക്കോളൂ” ഡോക്ടർ പതിയെ ജനലടച്ചു .
പുറത്ത് പുലരി വെട്ടം ചെറുതായി തൂവൽ കുടയുന്നുണ്ട്. മരങ്ങൾക്കിടയിലും അന്തരീക്ഷത്തിലും മഴയും മഞ്ഞും ചേർന്ന് തണുത്ത ഒരു ആവരണം സൃഷ്ടിച്ചിട്ടുണ്ട്. മൂടൽ മഞ്ഞ് മേഘശകലങ്ങൾ പോലെ മരങ്ങൾക്കിടയിലൂടെ ഒഴുകി നീങ്ങുന്നുണ്ട്. സെമിത്തേരി രാത്രിയിലും പകലുമുള്ള കാഴ്ച്ചകൾ ഏറെ വിഭിന്നമാണെന്ന് പ്രൊഫസർക്ക് തോന്നി .മണിയമ്മാൾ ചായയും കൊണ്ടു വന്നു. ആവി പറക്കുന്ന ചായ ഒരു കവിൾ കുടിച്ചപ്പോൾ അത് പുതിയൊരു അനുഭൂതിയായി തോന്നി പ്രൊഫസർക്ക് .
” സാർ ..ബ്രേക്ക് ഫാസ്റ്റ് ഇങ്ങോട്ട് കൊണ്ട് വരണോ അതോ ഡൈനിങ് ഹാളിലേക്കു വരുമോ?”
“വേണ്ട ഞാൻ അങ്ങോട്ടെത്തിക്കോളാം.. ”
ഡോക്ടർ എന്തിയേന്നു ചോദിക്കുന്നതിന് മുന്നേ അവൾ കതകു ചാരിക്കൊണ്ട് കടന്നു പോയി.
ചാപ്പലിലെ കുർബാനയും പുസ്തകം വായനയും കൊണ്ട് ആ ദിവസം തള്ളി നീക്കവേ ,, സായാനത്തിൽ ഡോക്ടർ കടന്നു വന്നു . കൈയിൽ ഒരു ബോർഡ് പോലെ ഒരു വസ്തുവുമായി .
“ഹായ് ഡിയർ ഫ്രണ്ട് .ഹൗ ആർ യു . ഹൗ ഈസ് ടുഡേ ,,?? ”
” ഫൈൻ .മച്ച് ബെറ്റർ.. എന്തായി കാര്യങ്ങൾ ”
“സെന്റിമെൻസിന് വിധേയമായി ജീവിതം തുലയ്ക്കുന്നവരുടെ കഥകൾ എനിക്ക് കുറച്ചു കൂടി കണ്ടെടുക്കേണ്ടതുണ്ട്. കുറച്ചു കൂടി ഡാറ്റാസ് കളകട് ചെയ്യണം. അതു കൂടി ലഭിയ്ക്കുമ്പോഴേ നമ്മുടെ പ്രൊജക്റ്റ് സാധ്യമാകൂ. അതിന് പാവപ്പെട്ട മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളിൽ പോകേണ്ടി വരും. നാളെത്തന്നെ ആ കുട്ടികളുമായൊരു മീറ്റിങ് അറേൻജ്ജ് ചെയ്യണം ”
വരൂ ഇപ്പോൾ നമ്മളെ ഫാദർ ഗബ്രിയേൽ കാണാനാഗ്രഹിക്കുന്നു നമ്മുക്കവിടംവരെ പോയി വരാം ..
Nannaayittundu
Veendum ezhuthuka