മനോയാനങ്ങളുടെ സഞ്ചാരം 11

“വരൂ.. വരൂ .. യാത്രയൊക്കെ സുഖമായിരുന്നല്ലോ അല്ലെ … വിരോധം വിചാരിക്കരുത് സ്വീകരിക്കാൻ സ്റ്റേഷനിൽ എത്തണമെന്ന് വിചാരിച്ചിരുന്നതാണ് പക്ഷെ സാധിച്ചില്ല ” കണ്ടപാടെ കരംഗ്രഹിച്ചു തന്റെ സുഹൃത്തിനെ ഗാഢം പുണർന്നു ഡോക്ടർ സേവാർഡ് .
“ഏയ് അതൊന്നും സാരമില്ലാ പറഞ്ഞേർപെടുത്തിയവർ അതിലും ഭംഗിയായി കാര്യങ്ങൾ നിർവഹിച്ചു ..” ചെറു ചിരിയോടെ പ്രൊഫസർ പറഞ്ഞു .
“ശരി .. കഴിക്കൂ ഇവിടെ തണുപ്പ് കൂടുതലാണ് ഭക്ഷണം ചൂടോടെ കഴിക്കണം അതിന് ശേഷമാകാം വിശേഷങ്ങൾ, രാമണ്ണാ വിളമ്പിക്കോളു ”

ചൂട് ഭക്ഷണവും സ്നേഹാർദ്രമായ ആഥിത്യവും നൽകിയ ഊർജ്ജ്യത്തിൽ പ്രൊഫസർ സ്വന്തം ക്ഷീണം പോലും ഒരു വേള മറന്നു .മുറിയിലെത്തി വിശേഷങ്ങളും ഓർമകളും പങ്ക്‌ വെക്കുന്ന വേളയിൽ പ്രൊഫസർ ചോദിച്ചു ‘തന്നെ എന്തിനാണ് ക്ഷണിച്ചത് ..?? എന്താണ് ആ പ്രൊജക്റ്റ്??’ തെല്ലലോചിച്ച ശേഷം ഡോക്ടർ സേവാർഡ് പതിയെ പറഞ്ഞു .
“പ്രേതങ്ങളെ കുറിച്ച് ”
“പ്രേതങ്ങളിലോ ..!!” ഉള്ളം കാലിൽ നിന്നൊരു തരിപ്പ് തന്റെ ശരീരമാകെ പടരുന്നത് പ്രൊഫസർ അറിഞ്ഞു.
“അതെ .. മരണാന്തരജീവിതവും .. അവ ജീവിതത്തിൽ വരുത്താവുന്ന ചിന്തകളും ,ബലികർമ്മം പോലെയുള്ള ചില വിശ്വാസപൊളിച്ചെഴുതുകളും, അന്തവിശ്വാസ സ്വാധീനവും .. ഇവയിലേക്ക് വെളിച്ചം വീശാൻ കഴിവുള്ള ഒരു പ്രബന്ധം അവതരിപ്പിക്കണം അതിലേക്കാണ് താങ്കളുടെ സഹായം വേണ്ടത് .” സേവാർഡ് പറഞ്ഞു .

കുറെ നേരം മൗനം അവർക്കിടയിൽ വേലി തീർത്തു ഡോക്ടർ സേവാർഡ് ജനലിന്റെ കർട്ടൻ അൽപ്പമൊന്നു മാറ്റി പുറത്ത് കനത്ത ഇരുട്ട്പടർന്ന് കിടക്കുന്നു. കറുത്ത സമുദ്രം പോലെ. മിന്നൽ ഇടക്കിടെ തന്റെ ജാലവിദ്യകൾ കാട്ടുന്നു .പുറത്തു നിന്ന് കാർട്ടനിടയിലൂടെ തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. സേവാർഡ് പ്രൊഫസറെ നോക്കി അയാൾ ബെഡിൽ കുനിഞ്ഞിരിപ്പാണ്.
” താങ്കൾ മറ്റൊന്നും ചെയ്തു തരേണ്ടതായില്ല ” സേവാർഡ് പ്രൊഫസറെ നോക്കികൊണ്ട് പറഞ്ഞു .

1 Comment

  1. Nannaayittundu
    Veendum ezhuthuka

Comments are closed.