മനോയാനങ്ങളുടെ സഞ്ചാരം 11

“ടീ.. നല്ലയിരുന്തമ്മ … ” ആ പ്രശംസയിൽ പ്രൊഫസർക്ക് മനം നിറഞ്ഞ ഒരു ചിരിസമ്മാനിച്ചു കപ്പും വാങ്ങി അവർ പോയി .

മുറിക്കുള്ളിലേക്ക് കയറിയ പ്രൊഫസർക്ക് മുന്നിൽ തുണികൾ ഹാങ്ങറിൽ സ്ഥാനം പിടിച്ചിരിക്കുന്നു കട്ടിലിൽ വിരി നന്നായി വിരിച്ചിരിക്കുന്നു പൊടികൾ വിടപറഞ്ഞു മേശമേൽ പേപ്പറുകളും എന്തൊക്കെയോ പുസ്തകങ്ങളും അടുക്കിവച്ചിരിക്കുന്നു. പതിയെ മേശക്കരുകിലേക്ക് പ്രൊഫസർ നടന്നു സിഗ്മണ്ട് ഫ്രോയിഡിന്റെ പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്നു മുകളിലെ പുസ്തക പേരിലേക്ക് പ്രൊഫസറുടെ കണ്ണുടക്കി ‘ ദി ആൺകോഷ്യസ് ‘ കൊവെൻട്രി യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ഡോക്ടർ ജോൺ സേവാർഡിനെ പരിചയപ്പെടുന്നത്. മനഃശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമെടുക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹമൊരു പ്രോജക്ട് ചെയ്യുന്നു അതിൽ സഹകരിക്കാൻ വിളിച്ചപ്പോൾ ലെറ്റർ കിട്ടിയപാടെ പോരുന്നതാണ് .

പുസ്തകം വെറുതെ മറിച്ചു നോക്കുന്നതിനിടെ ജനാലവഴി പുറത്തേക്കുനോക്കി പ്രൊഫസർ തെല്ല് ദൂരെയായി വലിയ കുരിശു രൂപത്തോടു കൂടിയ ക്രിസ്റ്റീയ ദേവാലയവും വലിയ സെമിത്തേരിയും കാണാം. കുരിശ് നാട്ടിയ നിരവധി ശവക്കല്ലറകൾ മഴയിൽ മയങ്ങി കിടക്കുന്നു. അവിടെക്കൊരു ശവ മഞ്ചവും വഹിച്ചു കുറെ ആളുകൾ വന്ന് മൃതുദേഹം അടക്കിട്ട് മടങ്ങി പോകുന്നു .പുതിയതായി ഉയർന്ന ഫലകം ശരിക്ക് കാണുവാൻ കഴിയുന്നുണ്ടെങ്കിലും പരേതന്റെ പേരും ജനന മരണ തീയതികളും വ്യക്തമല്ല കാഴ്ച്ചയിൽ . ചെറിയ മഴയിൽ ആ വലിയ സെമിത്തേരി കാണാൻ ഒരു മനോഹാരിതയൊക്കെ ഉണ്ട്. റുമാനിയായിലെ ഡ്രാക്കുള പ്രഭുവിന്റെ കാർപാത്യൻ പർവത നിരകളിലെ കോട്ടയും പരിസരങ്ങളുമാണ് പ്രൊഫസർക്ക് ഓർമ്മ വന്നത്. മഴ കനക്കാനാണ് സാധ്യത എന്ന് തോന്നുന്നു അന്തരീക്ഷം കൂടുതൽ ഇരുളിമയിലേക്ക് കടക്കുന്നു .. പതിയെ പ്രൊഫസർ ആ കാഴ്ചയിൽനിന്നും മുഖം തിരിച്ചു .

“സാർ .. സാപാട് റെഡിയായിരിക്കെ അയ്യാ കൂട്ടിട്ട് വരസോല്ലിട്ടെ ” പുസ്തകത്തിൽനിന്നും മുഖമുയർത്തി നോക്കി വാതിൽക്കൽ മഫ്ലയറും ഷാളും പുതച്ച ഏകദേശം അമ്പത് വയസോളം വരുന്ന ഒരാൾ ഭയഭക്തി ബഹുമാനത്തോടെ നിൽക്കുന്നു .
” ശരി.. വരുന്നു ” പുതച്ചിരുന്ന ബ്ലാങ്കറ്റും മാറ്റി വായിച്ച പേജിന് അടയാളവും വച്ച് . അയാൾക്ക്‌ പിന്നാലെ പ്രൊഫസർ ഇറങ്ങി നടന്നു .

1 Comment

  1. Nannaayittundu
    Veendum ezhuthuka

Comments are closed.