ഡോക്ടർ ഒരെഴുത്തെഴുതി കവറിലിട്ട ശേഷം ചാൾസിനെ ഏല്പിച്ചു. ഇത് നിന്റെ പ്രിൻസിപ്പലിന് കൊടുക്കണം. തുറന്ന്നോക്കരുത്.ഡോക്ടറുടെ നമ്പരും ഇമെയിൽ വിലാസവും അവന് എഴുതി കൊടുത്തു. “സമയം കിട്ടുമ്പോൾ എന്നെ ബന്ധപ്പെടണം.അച്ഛന്റെ കുഴിമാടത്തിനരികെ വല്ലപ്പോഴും ചെന്ന് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം. ഒരിക്കലും ഓജോ ബോർഡ് പോലുള്ളത് ഉപയോഗിക്കരുത്. നമ്മൾ ഉദ്ദേശിക്കുന്ന ആത്മാവിന്പകരം ഏതെങ്കിലും ദുഷ്ടാത്മാവാണ് വരുന്നതെങ്കിൽ അത് പിന്നെ തിരിച്ചു പോയെന്നു വരില്ല. പിന്നീടുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ഞാൻ പറയേണ്ടല്ലോ.”
കുട്ടികൾ ക്ഷമ ചോദിച്ചു കൊണ്ട് മടങ്ങിപ്പോയി.
മടക്കയാത്രയിൽ പ്രൊഫസർ ഡോക്ടറോട് ചോദിച്ചു “ആട്ടെ താങ്കളെന്താണ് ആ കുട്ടിയുടെ കൈയിൽ കൊടുത്തത്. അവന്റെ ഫീസാണോ. അതോ അവനെ ഏറ്റെടുത്തു കൊണ്ടുള്ള താങ്കളുടെ ലെറ്ററോ?.. അപ്പോൾ താങ്കൾക്കും ആത്മാവിൽ വിശ്വാസമുണ്ട് അല്ലെ ഡോക്ടർ..!! ”
മറുപടിയൊന്നും പറയാതെ ഡോക്ടർ വെറുതെ പുഞ്ചിചിരിച്ചു.
Nannaayittundu
Veendum ezhuthuka