നിർബന്ധിച്ചപ്പോൾ പീറ്റർ പറഞ്ഞു. “സ്പിരിറ്റിനെ വിളിച്ചു വരുത്താൻ”
“സ്പിരിറ്റിനെയോ? ആരുടെ ആത്മാവിനെ, എന്തിന്?” ഡോക്ടർക്ക് ദേഷ്യം വന്നു.
അതുവരെ മിണ്ടാതിരുന്ന ചാൾസ് പൊട്ടിക്കരഞ്ഞു കൊണ്ട് എഴുന്നേറ്റു.
“എനിക്കെന്റെ അച്ഛനെ കാണണം സാർ, അച്ഛനെ കാണണം. അദ്ദേഹമായിരുന്നു എന്റെ എല്ലാം. ഞാനും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണ്. പിന്നെ എന്റെ അമ്മയെയും കുഞ്ഞുപെങ്ങൾ മരിയയേയും കുറിച്ചോർത്തപ്പോൾ, പിന്നെ എന്റെ ഈ പ്രിയ ചങ്ങാതി തടസ്സം നിന്നപ്പോൾ…. എനിക്ക് നശിപ്പിക്കണം എന്റെ കുടുംബം ഇല്ലാതാക്കിയവനെ അതിനു വേണ്ടിയാണ് അതിനുവേണ്ടി സാർ .. ”
“അതിങ്ങു കൊണ്ടുവരൂ ” പ്രൊഫസർ അത്കൈ നീട്ടി വാങ്ങി ഡോക്ടറെ ഏൽപ്പിച്ചു.
ഡോക്ടർ വാർഡനെ വിളിച്ചു ഒരു കത്തി കൊണ്ടു വരാൻ പറഞ്ഞു. പിന്നീട് ബോർഡ് നാലായി മുറിച്ച ശേഷം കൊണ്ടുപോയി കളയാൻ വാർഡനെ ഏല്പിച്ചു.
ഇതുകണ്ട ചാൾസിന് പൊടുന്നനെ ദേഷ്യം വന്നു. ചാടി എഴുന്നേറ്റു. “നോ, താങ്കൾ എന്താ ഈ കാണിച്ചത്. നോ…” അവൻ ഡോക്ടറുടെ രണ്ടു ചുമലും പിടിച്ചു ശക്തമായി കുലുക്കാൻ തുടങ്ങി. കുലുക്കത്തിന്റെ ആഘാതത്തിൽ ഡോക്ടർ കസേരയിലേക്ക് മറിഞ്ഞു. പ്രൊഫസർ ഡോക്ടറെ വീഴാതെ പിടിച്ചു.
പീറ്റർ ചാൾസിനെ ബലമായി പിടിച്ചു മാറ്റി. അപാരമായ ഒരു ശക്തി അവന് കൈവന്നതായി പീറ്ററിന് തോന്നി. ഡോക്ടറും അത് തന്നെയാണ് ചിന്തിച്ചു കൊണ്ടിരുന്നത്.
ഹിസ്റ്റീരിയ ബാധിച്ചവനെ പോലെ അല്പം ഇരുന്ന ശേഷം ചാൾസ് കരഞ്ഞു കൊണ്ട് പറഞ്ഞു. “സാർ എന്നോട് ക്ഷമിക്കണം. ഞാൻ.. ഞാൻ.. എന്താ ഈ കാണിച്ചത്.”
“നോ, സാരമില്ല. ടേക്ക് ഇറ്റ് ഈസി മാൻ . ‘എന്റെ ചാൾസ്, സമാധാനിക്കൂ മകനേ’ ” ഡോക്ടർ അവനെ കെട്ടിപ്പിടിച്ചു തലയിലും പുറത്തും തലോടി സമാധാനിപ്പിച്ചു.
Nannaayittundu
Veendum ezhuthuka