നിന്നെ ഞാൻ പഴയതുപോലെ ആക്കിയെടുത്തോളാം..” എന്നു പറയുമ്പോഴുള്ള അവളുടെ മുഖത്തെ ആശ്വാസം ഞാൻ കണാറുള്ളതാണ്.
“ഏട്ടനെന്നെ ഡിവോർസ് ചെയ്ത് വേറൊരു വിവാഹം കഴിക്കണം, എനിക്കായി ജീവിതം കളയരുത്… എനിക്കു വിഷമമൊന്നുമില്ല… ചിലപ്പൊ ഏട്ടനൊരു കുഞ്ഞിനെ തരാൻ പോലും ഇനിയെനിക്കാവില്ല” – ഒരിക്കലവൾ എന്നോട് പറഞ്ഞു.
പതിയെപ്പതിയെ വീട്ടുജോലികൾ അവളെക്കൊണ്ടു ചെയ്യിക്കാതെ എല്ലാം ഓരോന്നായി ഞാനവളിൽ നിന്നുമേറ്റെടുക്കുവാൻ തുടങ്ങി…അവൾക്കു വിശ്രമം നല്കി വീട്ടുജോലികൾ ചെയ്യുന്ന എന്നെ നിറഞ്ഞ കണ്ണുകളുമായെന്നെ നോക്കി നിന്നു അവൾ.
ആ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടാൻ ശ്രമിച്ച അവളെ ഞാൻ അതിനനുവദിച്ചില്ല.
അവളെ പുറത്തൊക്കെ കൊണ്ടു പോകുമ്പോളും മറ്റുള്ളവർക്കു മുന്നിൽ അഭിമാനത്തോടെ ഭാര്യയെന്നു പരിചയപ്പെടുത്തുമ്പോഴും അവൾക്കുണ്ടായ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
അവർക്കായി ഓരോന്നു വാങ്ങി നല്കുമ്പോഴും അവളെ കൂടുതൽ കൂടുതൽ സ്നേഹിക്കുമ്പോഴും അവൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന ഒരു തോന്നൽ അവളിൽ ഉണ്ടാക്കിയെടുത്തിരുന്നു.
ചികിത്സയൊക്കെ ചിട്ടയായി നടക്കുന്നു…അസുഖത്തെപ്പറ്റിയൊക്കെ അവൾ ഒരുപരിധിവരെ മറന്നിരിക്കുന്നു. മനസ്സുകൊണ്ടിപ്പൊ അവൾ പഴയതുപോലായി..
ഇന്നെന്റെ നെഞ്ചിലെ ചൂടുപറ്റി എന്നോടൊപ്പം ഉറങ്ങാൻ കിടക്കവെ അവളെന്നോട് പറഞ്ഞു…
” ഞാൻ കരുതിയത് രോഗം കൂടി എന്റെ മുടിയൊക്കെപ്പോയി ഞാൻ എല്ലിച്ച ഒരു കോലമായി മാറുമ്പോൾ ഏട്ടനെന്നെ വെറുക്കും ന്നാണ്.. ഏട്ടന് ഒരു ഭാരമാകുമോന്നാരുന്നു എന്റെ പേടി.. എട്ടനെന്നെ വെറുക്കുന്നതിലും നല്ലത് ഞാനങ്ങു മരിച്ചുപോകുന്നതാന്നു വരെ ഓർത്തു… ”
” പാതി വഴിക്കുപേക്ഷിക്കാനല്ല ഞാൻ നിന്നെ കൂടെ കൂട്ടത്…എനിക്കാണീ അസുഖം വന്നിരുന്നതെങ്കിൽ നീ എന്നെ ഉപേക്ഷിക്കുമായിരുന്നോ??…”:-
മുടികൊഴിഞ്ഞു തീരാറായ അവളുടെ തലയിൽ തലോടിക്കൊണ്ട് ഞാനവളോട് ചോദിച്ചു.
ഒരു മൗനമായിരുന്നു അവളുടെ മറുപടിയെങ്കിലും എനിക്കുറപ്പായിരുന്നു എനിക്കാണീ അസുഖം വന്നിരുന്നതെങ്കിൽ ഇതിനേക്കാൾ നന്നായി അവളെന്നെ നോക്കുമെന്ന്.
Super!!!
മനോഹര൦
??