അത്താഴത്തിനിടെ പാത്രത്തിൽ വീണു കിടന്ന അവളുടെ മുടി എഴുത്തുകളഞ്ഞ് ഞാൻ വീണ്ടും ഭക്ഷണം കഴിക്കുന്നത് കണ്ട് അവളെന്നോടു ചോദിച്ചു
“ഇതെന്തുപറ്റി… കഴിക്കുന്ന പാത്രത്തിലോ മറ്റോ അറിയാതെ എന്റെ ഒരു മുടിനാരെങ്ങാനും കണ്ടാൽ കഴിക്കാതെ വലിയ ഒച്ചപ്പാടുണ്ടാക്കി എഴുന്നേറ്റു പോകുന്ന ആളായിരുന്നല്ലോ…. ”
അവളുടെ ചോദ്യം കേട്ട് അവളെ നോക്കി ഒന്നു പുഞ്ചിരിച്ച് വീണ്ടും കഴിക്കുന്ന എന്നോട് അവൾ വീണ്ടും ചോദിച്ചു.
“എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞതു കൊണ്ടാണോ ഏട്ടാ എന്നെ വഴക്കു പറയാഞ്ഞത്…”
ഇടറിയ സ്വരത്തോടുള്ള അവളുടെ ആ ചോദ്യം എന്റെ ചങ്കിനു തന്നെ കൊണ്ടു…
വിഷമിക്കരുതെന്നും ചികിത്സ തുടങ്ങുമ്പോൾ മുടി ഇനിയും കൂടുതലായി കൊഴിയുമെന്നും ഡോക്ടർ പറഞ്ഞത് കേട്ട് കണ്ണുനിറഞ്ഞ അവളുടെ മുഖം ഇന്നും എന്റെ കണ്ണിൽ നിന്നു മാഞ്ഞിരുന്നില്ല.
എന്താണെന്നറിയില്ല ചികിത്സ തുടങ്ങുംമുൻപ് തന്നെ അവളുടെ മുടി കുറച്ചുകുറച്ചായി കൊഴിയാൻ തുടങ്ങിയിരുന്നു.
കഴിക്കുന്ന പാത്രത്തിലും കട്ടിലിലും പലയിടത്തും അവളുടെ മുടി കണ്ടതിന് അവൾക്ക് വൃത്തിയില്ല, ശ്രദ്ധയില്ല എന്നൊക്കെ പറഞ്ഞ് ഞാനവളെ ഒരുപാട് കുറ്റപ്പെടുത്തിയിരുന്നു.
അവളറിയാതെ അവളെ കാർന്നു തിന്നാൻ തുടങ്ങിയ രോഗം അവൾക്കു നല്കിയ സമ്മാനമായിരിക്കണം ആ മുടി കൊഴിച്ചിൽ.
ഇന്നിപ്പൊ നീണ്ട ഇടതൂർന്ന അവളുടെ മുടി പാതിയും കൊഴിഞ്ഞിരുന്നു.
മുടി മാത്രമല്ല ചുവന്നു തുടുത്ത അവളുടെ കവിളുകൾ ഒട്ടിത്തുടങ്ങി.തിളക്കമുണ്ടായിരുന്ന കണ്ണുകളുടെ പ്രകാശം മങ്ങിയിരുന്നു. അവൾ വല്ലാതെ മാറിപ്പോയിരുന്നു.
ഇടയ്ക്ക് കണ്ണാടിയിൽ അവളുടെ ഇപ്പോളത്തെ രൂപം നോക്കി കണ്ണു നിറക്കുന്ന അവളെ ചേർത്തു പിടിച്ചു “സാരമില്ലടീ…
Super!!!
മനോഹര൦
??