ഭ്രാന്തി [ Shahana Shanu.] 117

        രാത്രിയുടെ മറവിൽ പലരും അവളെ പിച്ചിച്ചീന്തി. പകൽ മാത്രമാണല്ലോ അവൾ ‘അയിത്തക്കാരി’. ഒരിക്കൽ ആരോ കട്ട കളവിനെ അവളുടെ തലയിൽ കെട്ടിവെച്ച് നാട്ടുകാർ ആ പാവത്തിനെ കള്ളിയാക്കി ഒരുപാട് മർദിച്ചു. ഞാനല്ല ചെയ്തത്….. ഞാനല്ല…. എന്ന് പലവുരു പറഞ്ഞിട്ടും ആരും കേട്ടില്ല. പട്ടിയെ പോലെ അവളെ തല്ലിചതച്ചു. അവൾക്കുവേണ്ടി ശബ്ദമുയർത്താൻ ഈ ഭൂമിയിൽ ആരും തന്നെ ഇല്ലല്ലോ? അവൾ വെറുമൊരു ഭ്രാന്തിയല്ലേ…? നാട്ടുകാർക്ക് തോന്നുമ്പോൾ തല്ലിച്ചതയ്ക്കാനും രാത്രിയുടെ മറവുപറ്റി ഭോഗിക്കാനുമുള്ള ഒരു           ” ഭ്രാന്തി “.

 

ഇന്നവൾ നിശ്ചലയായ് ആ ചവറുകൂമ്പാരത്തിൽ കിടക്കുമ്പോഴും ഒരു തെരുവുനായയുടെ വിലപോലും ആരും അവൾക്ക് കൊടുക്കുന്നില്ല. അവളുടെ ശരീരം പോലും കഴുകന്മാരും തെരുവുനായകളും പങ്കിട്ടു ഭക്ഷിക്കുന്നു. വിശന്ന് വയറെരിഞ്ഞിരുന്നവൾ ഇന്ന് മറ്റ് ജീവികളുടെ ഒരു നേരത്തേയ്ക്കുന്ന ഭക്ഷണം ആകുന്നു.

 

ഇനിയവൾ ആരെയും ഭയക്കേണ്ടതില്ലീ ഭൂമിയിൽ. ഇനി ഒരിക്കൽ കൂടി പിറക്കാതിരിക്കട്ടെ ഇതുപോലൊരു പെണ്ണും ഈ പ്രപഞ്ചത്തിൽ. അവൾ ആരായിരുന്നു ഈ ഭൂമിയിൽ വെറും “ഭ്രാന്തിയോ”………..,?

 

 

Updated: May 14, 2023 — 11:18 pm

8 Comments

  1. Shanu Good ?. Waiting for Good story.

    1. Thanks??

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. Shahana, kurach sweet aayitt ulla story ezhuthu.

    1. ശ്രമിക്കാം ?

  4. ഇരിഞ്ഞാലക്കുടക്കാരൻ

    ??

Comments are closed.