ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )[Hope] 618

അതിപ്പോ വേറെയൊന്നുമെന്റെ ജീവിതത്തിലില്ലേൽ പോലും…”

 

“… മോനെ എനിക്കു മനസ്സിലാവും നിന്റെ വിഷമം….. എങ്കിലും ഇതു വെറുതെ ഇമോഷണലായിട്ട് കൈകാര്യം ചെയ്യണ്ട കാര്യമാണോ???

ഒന്നു ചിന്തിച്ചു നോക്ക് മോന് അവളെ കല്യാണം കഴിച്ചു തന്നെന്നു തന്നെ ഇരിക്കട്ടെ

നിങ്ങൾ ഈ നാട്ടിൽ ഇറങ്ങി നടക്കുമ്പോ മോനെയല്ലേ ആളുകൾ കളിയാക്കു ഒരു ഭ്രാന്തിയെ കെട്ടിയെന്നും പറഞ്ഞ്…. ആ സമയത്തു മോന്റെ മനസ്സു വിഷമിക്കും അത് സ്വാഭാവികം ആയിട്ടും അവളോടുള്ള ദേഷ്യമാവും…. അതിനേക്കാൾ നല്ലത് ഇവിടെ വെച്ചു തന്നെ പറഞ്ഞു നിർത്തുന്നതല്ലേ

ചെറിയ പ്രായത്തിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു ഇഷ്ട്ടമായി കണ്ട് ഇതൊക്കെ അങ്ങു മറന്നു കളയുന്നതല്ലേ …..

ഞാനിതൊക്കെ പറയുന്നത് അവളുടെ അമ്മയായിട്ടല്ല മോന്റെ അമ്മയുടെ സ്ഥാനത്തു നിന്നാണ് അതുകൊ….”

 

“…. നിർത്ത്….”

 

അവരുടെ വാക്കുകളെന്നെ ഹിപ്പ്നോട്ടയ്സു ചെയ്താലോന്നൊരു പേടി തോന്നിയ നിമിഷം ഞാനാ സംസാരത്തിനു തടസ്സമിട്ടു …..

 

“…. അവള്ടെ കാര്യമെല്ലാമറിഞ്ഞിട്ടുംന്തന്നെയാ സ്നേഹിച്ചത്

ഇപ്പോഴും സ്നേഹിക്കുന്നതും….

ഞാൻ പറഞ്ഞില്ലേ എനിക്കു വേറൊന്നും വേണ്ട അവള് മാത്രം മതി….. ഇനിയിപ്പോ അവളേങ്കൊണ്ട് നടക്കുമ്പോ ആരെങ്കിലുമെന്തെങ്കിലും പറഞ്ഞാ തീരാവുന്ന സ്നേഹമല്ല എനിക്കവളോടുള്ളതും…..”

 

അതിലും കൂടുതലൊന്നുമവരോടു സംസാരിക്കാൻ താൽപ്പര്യമില്ലാതിരുന്നതു കൊണ്ട് ഞാൻ പതിയെ തിരിഞ്ഞു നടന്നു…..

 

“…. അതൊന്നും എനിക്കറിയണ്ട…. എനിക്ക് എന്റെ മോളെ ഈ നശിച്ച നാട്ടിൽ നിന്നും കൊണ്ടു പോയാ മതി…..”

 

എന്നെ തടഞ്ഞു നിർത്തി അവരതു പറയുമ്പോ

മുൻപുണ്ടായിരുന്ന സൗമ്യതയുണ്ടായിരുന്നില്ല വാക്കുകൾക്ക്…..

 

“…. അവളേങ്കോണ്ടു പൊക്കോ… പക്ഷെയൊരു നല്ല നിലയിലെത്തുമ്പോ ഞാനവളെ തിരിച്ചു ചോദിക്കും അപ്പോഴേനിക്കു തരണം ഞങ്ങളാഗ്രഹിച്ചപോലെ ഒരുമിച്ചു ജീവിക്കാൻ…..”

 

“…. ഇനി ഈ നാടുമായി യാതൊരു ബന്ധവും ഉണ്ടാവാൻ ഞങ്ങൾ ആരും ആഗ്രഹിക്കുന്നില്ല…..

അവളെയും കൊണ്ട് ഇന്ന് വൈകുന്നേരം ഞങ്ങള് പോകും…. കുഞ്ഞു വരാമെന്നുംസമ്മതിച്ചിട്ടുണ്ട് ഇനി മോനായിട്ടത് തകർക്കരുത്….. അവളുടെ ഭാവിയെ കരുതിയെങ്കിലും….”

 

എന്നെ നോക്കിയൊരുതവണ കൈകൂപ്പുക കൂടി ചെയ്തിട്ടവരു തിരിഞ്ഞകത്തേക്കു പോയതും

ഞാനവിടെ തന്നെ തറഞ്ഞു നിന്നു പോയി…..

Updated: July 21, 2022 — 9:36 pm

63 Comments

  1. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Cheriya oru story aannenkil polum ullu nirachu.. ??

  4. അടിപൊളി ആയിട്ടുണ്ട് bro
    പെട്ടന്നു തീർന്നുപോയി…
    Anyway Good Story♥️

    College life ലെ romantic stories ariyunnavar ഒന്നു പറയു….

  5. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……

  6. ശ്രീകുട്ടൻ ശ്രീ

    Happy Ending…??????

  7. Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?

  8. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  9. അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?

    1. ഒമ്പ്രാ ???

      ആകസ്മികമായി വരും ??
      (ട്രണ്ടിനൊപ്പം ?)

  10. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo

    1. ? നിതീഷേട്ടൻ ?

      True demon : the king of hell

      Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa

  11. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo

    1. Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?

  12. അടിപൊളി story ❤️
    പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
    നായിക ???

  13. ? നിതീഷേട്ടൻ ?

    Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?

    1. NRG അല്ലെടോ താൻ ?

      1. ? നിതീഷേട്ടൻ ?

        അതേ, ഇനി ഇങ്ങനെ aan ?

Comments are closed.