ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )[Hope] 618

ഇതു വരെ അവന്റെ മുഖത്തു കാണാത്തൊരു ഭാവമായതു കൊണ്ടു ഞാൻ ചോദിച്ചു…..

 

“… ഏയ്‌ ഒന്നൂല്ലടാ…. അല്ല നിനക്കവളെ കാണണ്ടേ???….”

 

ഒന്നുമില്ലേന്നു കാണിക്കാനാണോ അവൻ പെട്ടന്നെന്റെ മുന്നിലാക്റ്റീവായതു പോലെയിരുന്നു……

 

“… കാണണം അവളുടപ്പനും അമ്മേമില്ലാത്തൊരു സമയം നോക്കി വേണം വരാൻ……”

 

“…. ഇനിയിപ്പോ അങ്ങനെയൊക്കെ നോക്കിയിരുന്നാ നോക്കിയിരിക്കത്തെ ഉള്ളൂ….

അങ്ങോട്ടു കേറാനുള്ള വഴിയൊക്കെ ഞാൻ സെറ്റാക്കി വെച്ചിട്ടുണ്ട്…. നീ വാ……”

 

പുല്ലിലിരുന്നയെന്നേയും പിടിച്ചെഴുന്നേൽപ്പിച്ചവൻ മുന്നേ നടന്നതുമവന്റെ മനസ്സിലേന്തോ പ്ലാനുണ്ടെന്നു മനസ്സിലാക്കി ഞാനുമവനു പിന്നാലെ നടന്നു….

….നടന്നു നടന്നാ വീടിന്റെ ഗേറ്റു കടന്നകത്തേക്കു കയറിയതും വേണോന്നൊരു ഭാവത്തിൽ ഞാനവനെയൊന്നു നോക്കി

കേറി പോരെന്നുള്ള രീതിയിലവനൊന്നു തല ചെരിച്ചതും

ഞാനുമകത്തേക്കു കയറി….

 

“…. അങ്കിളെ….” ന്നവന്റെ വിളികേട്ടതും അവളുടെയമ്മ മുറ്റത്തേക്കു വന്നു…..

അവനെന്നോക്കിയൊന്നു ചിരിച്ച പുള്ളിക്കാരത്തിയുടെ മുഖത്തെന്നെ കണ്ടപ്പോഴൊരു വല്ലാത്ത ഭാവമാറ്റം വന്നതു ഞാൻ പ്രത്യേകം ശ്രദ്ധിച്ചു….

 

“… ആ റോഹനോ …. എന്താ മോനെ???….”

 

“… ആന്റി ഞാൻ രാവിലെ വന്നിട്ടു പോയപ്പോഴെന്റെ പേഴ്‌സ് മിസ്സായി വഴി ഫുള്ളും നോക്കിയിട്ടും കിട്ടിയില്ല ഞാനാണേ വേറെങ്ങും പോയുമില്ല അപ്പൊ ഇവടെങ്ങൂടെ നോക്കിയിട്ട് പോവാല്ലേന്നോർത്തിറങ്ങിയതാ…..”

 

“… ആണോ വാ എവിടെയാ ഇരുന്നതെന്നു വെച്ചാ നോക്കിക്കോ….”

 

ഞങ്ങള് വന്ന കാര്യമവതരിപ്പിച്ചപ്പോഴേക്കും അവൾടമ്മ പറഞ്ഞു… അതു കേട്ടതുമവനകത്തേക്കു കേറിയതും അവർക്കു മുഖം കൊടുക്കാതെ പിന്നാലെ ഞാനും….

എന്തെണെന്നറിയില്ല അവളുടമ്മേനേം അച്ഛനേം കാണുമ്പോ എന്റെ മുഖത്തൊരു കള്ള ലക്ഷണം വരും…. അതുകൊണ്ട് ചേച്ചിടെ കല്യാണം വിളിക്കാൻ വന്നപ്പോ പോലുമവർക്കു മുഖം കൊടുക്കാതെയായിരുന്നു ഞാൻ സംസാരിച്ചത്…..

 

ഞങ്ങളകത്തേക്കു കേറിയതുമൊരു ടേബിളിനു ചുറ്റും നിരത്തിയിട്ടിരുന്ന സോഫക്കടിയിലായി അവൻ പേഴ്‌സ് തപ്പാൻ തുടങ്ങി…. ഭയങ്കര ആത്മാർത്ഥയായിരുന്നതുകൊണ്ടതതൊക്കെയവന്റെ നമ്പറാണെന്നു കൂടിയോർക്കാതെ ഞാനാണേ ഒടുക്കത്തെ തപ്പലും….

അവസാനം ഇവിടെയില്ല ആന്റി ഞാനവൾടെ റൂമിലേക്കു കൂടി പോയാരുന്നു അവിടേം കൂടി തപ്പിക്കോട്ടെയെന്നവൻ ചോദിക്കുമ്പോഴും ഞാൻ കൊണ്ടുപിടിച്ച തപ്പലിലായിരുന്നു…..

അവന്റെ ചോദ്യത്തിനു സമ്മതവും കൊടുത്ത് അവൾടമ്മ അടുക്കളയിലേക്കു പോയതും എന്നെയെന്റെ കോളറിൽ തൂക്കിയെടുത്ത് അവൻ അവളുടെ റൂമിൽ കൊണ്ടുപോയിട്ടു…..

Updated: July 21, 2022 — 9:36 pm

63 Comments

  1. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Cheriya oru story aannenkil polum ullu nirachu.. ??

  4. അടിപൊളി ആയിട്ടുണ്ട് bro
    പെട്ടന്നു തീർന്നുപോയി…
    Anyway Good Story♥️

    College life ലെ romantic stories ariyunnavar ഒന്നു പറയു….

  5. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……

  6. ശ്രീകുട്ടൻ ശ്രീ

    Happy Ending…??????

  7. Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?

  8. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  9. അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?

    1. ഒമ്പ്രാ ???

      ആകസ്മികമായി വരും ??
      (ട്രണ്ടിനൊപ്പം ?)

  10. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo

    1. ? നിതീഷേട്ടൻ ?

      True demon : the king of hell

      Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa

  11. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo

    1. Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?

  12. അടിപൊളി story ❤️
    പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
    നായിക ???

  13. ? നിതീഷേട്ടൻ ?

    Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?

    1. NRG അല്ലെടോ താൻ ?

      1. ? നിതീഷേട്ടൻ ?

        അതേ, ഇനി ഇങ്ങനെ aan ?

Comments are closed.