ഭ്രാന്തിക്കുട്ടി (അവസാന ഭാഗം )[Hope] 618

 

“…. നിങ്ങളിവനെ അനാഥയെന്നല്ലേ വിളിച്ചത്…. എന്നാ കേട്ടോ ഇവനെല്ലാവരുമുണ്ട്, എല്ലാമുണ്ട്….. അമ്മ, അച്ഛൻ,ചേച്ചി ഇപ്പൊ ഞാനും…..പിന്നെ ജീവിക്കാൻ കാശ് മാത്രം പോരാ അത് ജീവിതമാകണമെങ്കിൽ ഓർമ്മകൾ കൂടി വേണം അതിപ്പോ വേദനിപ്പിക്കുന്നതാണെങ്കിപ്പോലും….”

 

അവളത്രയും പറഞ്ഞെന്നെക്കൊണ്ടു ബൈക്കെടുപ്പിച്ചു….

 

“…. ഇനി മോളെയെന്നും വിളിച്ചെന്റെ മുമ്പിൽ വരരുത് ഞാനീ അനാഥന്റെ കൂടെ എങ്ങനെയെങ്കിലും ജീവിച്ചോളാം…..”

 

കുറച്ചു ദൂരം വണ്ടി മുന്നോട്ടു പോയതും അവളവർക്കു നേരെ വിളിച്ചു പറഞ്ഞു…..

വണ്ടി മുന്നോട്ടു പോകുംതോറുമെപ്പോഴോ അവളുടെ കൈകളെന്നെ ചുറ്റി വരിഞ്ഞിരുന്നു…..

 

“…. വിഷമമായോ???…”

 

“…. എന്തിനാ…..”

 

“…. അനാഥനെന്നു കേട്ടപ്പോ???….”

 

“… ഇല്ലെടോ അതു കൊറേ കേട്ടിട്ടുള്ളതല്ലേ….”

 

“…. എനിക്കറിയാം വിഷമമായെന്ന് ആ മുഖം കണ്ടാ എനിക്കറിയില്ലേ….

അമ്മേനേമച്ഛനേമോർമ വന്നല്ലേ…..”

 

ഒരു മൂളൽ മാത്രമായിരുന്നു എന്റെ മറുപടി…. അതുകൊണ്ടാണെന്നു തോന്നുന്നു വീണ്ടുമാ കൈയെന്റെ ദേഹത്തോന്നു കൂടി മുറുകിയിരുന്നു……

 

തിരിച്ചു വീട്ടിലേക്കു ചെന്നതും അവന്മാരെല്ലാം അമ്മേയോടു പറഞ്ഞു…..

വീണ്ടുമൊരുതവണ കൂടി സംസാരിക്കാമെന്നമ്മ പറഞ്ഞെങ്കിലും അവളതിന് സമ്മതിച്ചില്ല അവൾക്കും വാശിയായിരുന്നു…..

സാധനങ്ങളൊക്കെ എടുത്തു വെക്കാൻ പോയതു കൊണ്ടും രാത്രിയത്രേം സമയമായതു കൊണ്ടും എനിക്കു നല്ല ക്ഷീണമായിരുന്നു അവളേം വിളിച്ചു കിടക്കാൻ പോയതുമമ്മ അവളേയും വിളിച്ചമ്മയുടെ കൂടെ കിടത്തി എന്റെ കൂടെ അവന്മാരും…..

Updated: July 21, 2022 — 9:36 pm

63 Comments

  1. പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ഇപ്പോഴാണ് എല്ലാ ഭാഗവും വായിച്ചു തീർന്നത് നന്നായിരുന്നു കണ്ണുകൾ നിറഞ്ഞു വായിച്ചു തുടങ്ങിയപ്പോൾ പക്ഷേ അവർ ഒന്നിച്ചപ്പോൾ അറിയാതെ ഉള്ളുകൊണ്ട് അനുഗ്രഹിച്ചു ഒരു കഥയെന്നതിലുപരി ഒരാളുടെ ജീവിതമായി കണ്ടുകൊണ്ട് തന്നെ
    ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ കഴിയെട്ടെ എന്നാശംസിക്കുന്നു all the best ❤❤❤❤

  2. ❤️❤️❤️❤️❤️

  3. Cheriya oru story aannenkil polum ullu nirachu.. ??

  4. അടിപൊളി ആയിട്ടുണ്ട് bro
    പെട്ടന്നു തീർന്നുപോയി…
    Anyway Good Story♥️

    College life ലെ romantic stories ariyunnavar ഒന്നു പറയു….

  5. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിരുന്നു… നായികാ കഥാപാത്രത്തെ ഭ്രാന്തിയെന്നു വിളിക്കുന്ന രംഗങ്ങൾ ഉള്ളിൽ ദുഃഖമുണർത്തുന്നു……

  6. ശ്രീകുട്ടൻ ശ്രീ

    Happy Ending…??????

  7. Fav കഥകളിൽ ഒന്നായിരുന്നു പെട്ടന്ന് തീർണ പോലെ തോന്നുന്നു ഇനിയും ഒരുപാട് പറയാൻ ഉള്ള പോലെ, അവരിൽ തന്നെ അത് ഇങ്ങനെ കുടങ്ങി കിടക്കുന്നു. പക്ഷേ നല്ല ending തന്നേ കൊടുത്തിട്ടുണ്ട്. ഈ കഥക്ക് ഒരു പ്രത്യേക ഫീൽ ഉണ്ട്. ഇനിയും വേണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ തീർന്നുപോയില്ലേ ❤️?

  8. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  9. അളിയാ ഒന്നും പറയാനില്ല മനോഹരമായ കഥ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️.പിന്നെ നിന്നെ കഥ എഴുതാൻ സഹായിച്ച മണുക്കൂസൻ അറിയുന്നതിന് സ്വന്തം കഥ ഉടനെ ഇട്ടില്ലെങ്കില് കായികമായും നിയമപരമായും നേരിടുന്നതായിരിക്കും ?

    1. ഒമ്പ്രാ ???

      ആകസ്മികമായി വരും ??
      (ട്രണ്ടിനൊപ്പം ?)

  10. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe other name paryamo

    1. ? നിതീഷേട്ടൻ ?

      True demon : the king of hell

      Author witch പിഎൽഇൽ ഉണ്ട്, bt മാർച്ചിന് ശേഷം പുതിയ update ഒന്നും illa

  11. ഒരു കഥ പറഞ്ഞു തരാമോ
    ഒരു kidum അതിൽ അഞ്ചു മക്കൾ
    അതിൽ അഞ്ചാമത് mon വേലക്കാരി യുടെ മോൻ ലാസ്റ്റ് ഒരു പെണ്ണും aayette കേജ് തുറക്കാൻ പോകും അവിടെ പുറകിൽ നിന്ന് കുത്തും അവിടെ വച്ച് അവൻ തന്നെ vidiya padihe oru mashell arts schoolil pokunnu athe onne parnje taramo

    1. Illusion witch ൻ്റെ story അല്ലേ ഇവിടുന്ന് നിർത്തി പോയത് ?

  12. അടിപൊളി story ❤️
    പ്രത്യേകിച്ച് വലിച്ച്നീട്ടൽ ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു??
    നായിക ???

  13. ? നിതീഷേട്ടൻ ?

    Nannayuttund ????. നല്ലൊരു അവസാനം തന്നെ, ഇനിയും ഇങ്ങിനെ കഥകൾ വരട്ടെ ?

    1. NRG അല്ലെടോ താൻ ?

      1. ? നിതീഷേട്ടൻ ?

        അതേ, ഇനി ഇങ്ങനെ aan ?

Comments are closed.