പ്രേമലേഖനം 21

Author : Apm

ഒരിക്കൽ ഒരു ഭാര്യ ഭർത്താവിന് പ്രേമലേഖനം എഴുതാൻ തീരുമാനിച്ചു. പ്രണയിച്ചിരുന്ന സമയത്ത് ഒരുപാട് കൊടുത്തും വാങ്ങിയതും ആണ്. പിന്നീട് കല്യാണ ശേഷം, കുടുംബം കുട്ടികൾ പ്രാരാബ്ധം എല്ലാം ആയപോൾ അവർ രണ്ടുപേരും ഏറെ മാറി. ഭൂതകാലത്തിലേക്ക് ഉള്ള തിരുഞ്ഞു നോട്ടം എന്ന രീതിയിൽ ആണ് അവൾ അത് തീരുമാനിച്ചത് .

അയാൾ ഓഫീസിലേക് പോകാൻ ഉള്ള തയ്യാറെടുപിലാണ് . ഫയലുകൾ തിരഞ്ഞു കൊണ്ട് കഴുത്തിൽ ടൈ കെട്ടി കൊണ്ട് നില്കുകയാണ് അയാൾ. അവൾ ഒരു കടലാസുമായി അയാൾക് മുന്നിൽ അവതരിച്ചു.

കടലാസ്സ്‌ കണ്ട വഴിയെ അയാൾ പറഞ്ഞു ” ഇന്ന് ക്ലയിന്റ് കാൾ ഉള്ളതാണ്. ഇതെല്ലം വാങ്ങാൻ എനിക്ക് ടൈം കിട്ടില്ല. നീ പോയി വാങ്ങിക്കോ . ”

അവൾ ഒന്നും മിണ്ടിയില്ല തിരികെ പൊയി. ഒരു ചെറിയ കഷ്ണം കടലാസുമായി വന്നു അയാൾക് നേരെ നീട്ടി. “വളരെ അത്യവശം ഉള്ളത് മാത്രം എഴുത്യിറ്റ് ഉള്ളു. ഇത് മരകാതെ വാങ്ങി കൊണ്ട് വരണം ”

“നിനക്ക് പൊയ് വാങ്ങ്യാൽ എന്താ?” അയാൾ ചോദിച്ചു . “ഞാൻ ഇവിടെ എല്ലാം അനോഷിച്ചു. കിട്ടിയില്ല. ടൌണ്‍ ലെ പുതിയ ഷോപ്പിംഗ്‌ മാളിൽ എല്ലാം കിട്ടുമെന് കേട്ടു. ” അവൾ പറഞ്ഞു.

“നിനകിത് വാട്സപ്പ് ചെയ്താൽ പോരെ? ഇപ്പൊ എന്താ പതിവിലാതെ കുറിപ്പോകെ? ” അയാൾ ചോദിച്ചു .

“വെറുതെ. വല്ലപ്പോഴും പേനയും പേപ്പറും ആയി ഒരു ബന്ധം നല്ലതാണു ” അവൾ പറഞ്ഞു .

ടൈ കുരുകിട്റ്റ് മുറുകി അയാൾ ആ കടലാസ്സ്‌ വാങ്ങി മടകി പേഴ്സ് നുള്ളിൽ വച്ചു.

ക്ലയിന്റ് കാളിനു ശേഷം അയാൾ വീട്ടിലേക് പോകാൻ ഒരുങ്ങി. അപ്പോളാണ് കുറിപ്പിന്റെ കാര്യം അയാൾ ഓർത്തത് . ടൌണ്‍ ലെ ഭീമനായ ഷോപ്പിംഗ്‌ മാൾ ആകാശം മുട്ടെ അഹംകരത്തോടെ ഉയർന്നു നിന്നു. അയാൾ കാർ പാർക്ക്‌ ചെയ്ത് ലിഫ്റ്റ്‌ നു മുന്നിൽ ചെന്ന് നിന്നു .

എന്താണാവോ വങ്ങേണ്ടാതെന്നു അറിയാൻ പേഴ്സ് ൽ നിന്ന് കുറിപ്പ് എടുത്തു നിവർത്തി .

” കുറച്ചു സമയം .

ഒരല്പം സ്നേഹം. “

ലിഫ്റ്റ്‌ താഴേക്ക് വന്നു. എന്തൊകെയോ വെട്ടി പിടിച്ച സന്തോഷത്തിൽ കുറെ ആളുകൾ അതിൽ നിന്നും ഇറങ്ങി. അയാൾ തിരിച്ചു നടന്നു. ഭീമനായ ഷോപ്പിംഗ്‌ മാൾ തല കുനിച്ചു.