“ആ …ഒന്നും പറഞ്ഞിട്ടൊന്നുമില്ല .എല്ലാവരും വരുമായിരിക്കും .”
“നി പള്ളിലേ മൊയ്ലാരോട് പറഞ്ഞ ….”
“അതൊക്കെ ഉപ്പ പറഞ്ഞിട്ടുണ്ടാവും ..”.
ബഷീറിന് നേർച്ച എന്നൊക്കെ പറഞ്ഞ അലർജിയാണ് .., എന്നാലും ഉപ്പാൻ്റെയും ഉമ്മാൻ്റെയും സന്തോഷത്തിന് എതിരല്ല ബഷീർ .
” ഉമ്മാ ….ഈ പാത്രം മതിയാവോ ….?ലൈലാത്തൻ്റെ അവിടെ ഇതേ ഉള്ളു ….”
ബഷീറിൻ്റെ നേരേ ഇളയ പെങ്ങൾ ഫാത്തിമ ഒരു വലിയ വട്ടച്ചെമ്പുമായ് വന്നു ഉമ്മാക്ക് നേരേ നീട്ടി .
“ഇതെന്തിനാ… മുംതാസിൻ്റെ കല്യാണം ഒറപ്പിച്ച. ഇത്ര വലിയചെമ്പൊക്കെ …”
ബഷീറ് മുംതാസിൻ്റെ നേരേ നോക്കി കളിയാക്കിച്ചിരിച്ച് കൊണ്ട് ച്ചോദിച്ചു ..
” ഒന്ന് പോ ഇക്കാക്ക…” മുംതാസ് നാണത്താൽ ബഷീറിനെ നുള്ളി ക്കൊണ്ട് അവിടെ നിന്ന് ഓടി .
“എവിടെടി നിൻ്റെ വാനരപട ..?
“അവര് ഉച്ചായാവുമ്പോഴെക്കും വന്നോളും . ”
“മോളെ …ആ കുട ഇങ്ങെടുത്തെ.. മഴക്ക് കോളുണ്ട് .”എന്നും പറഞ്ഞ് ഇസ്മായിൽ അടുക്കളയിലേക്ക് വന്നു .
“ഉപ്പ എന്തിനാ ഇപ്പം ടൗണിലേക്ക് പോകുന്നേ…” ബഷീർ ഉപ്പാനോടായ് ചോദിച്ചു .
“ചെറിയ ഒരു ആവശ്യമുണ്ട് ..നിനക്ക് എന്തെങ്കിലും വാങ്ങാനുണ്ടൊ..?”
“ഒന്നൂല ഉപ്പ …”
ഇടവഴിയിലൂടെ ഉപ്പ നടന്ന് പോകുന്നതും നോക്കി ഇരിക്കുന്ന ബഷീറിൻ്റെ പിന്നിൽ നിന്നും താഹിറ..
” എന്തെ നിങ്ങൾ ഇങ്ങനെ നോക്കുന്നത് . ”
“നീ ആ നടന്ന് പോകുന്നത് കണ്ടാ ….ഉള്ള് കരഞ്ഞ് കൊണ്ടാ നടക്കുന്നത് .എൻ്റെ വിസ ശരിയായ് എന്നറിഞ്ഞപ്പോൾ തുടങ്ങിയതാ ….ആ ഹൃദയത്തിൻ്റെ ഇടിപ്പിൻ്റെ ശബ്ദം എനിക്ക് ഇവിടെ കേൾക്കാം ….!”
( തുടരും)