അവൾ ആശ്ചര്യത്തോടെ മുഖം തിരിച്ചു കൊണ്ടു ചോദിച്ചു.
ചേട്ടൻ മലയാളി ആണോ…..
അതെന്താ എന്നെ കണ്ടാൽ ഒരു മലയാളിയെ പോലെ തോന്നില്ലേ.
അങ്ങനെ ചോദിച്ചാൽ സത്യം പറയാലോ ചേട്ടനെ കാണാൻ ഒരു നോർത്ത് ഇന്ത്യൻ ലുക്ക് ഉണ്ട്.
ആണോ….. എന്നിട്ട് ഇതുവരെ ആരും എന്നോട് അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ. താൻ ആണ് ഫസ്റ്റ് ടൈം എന്നോട് ഇങ്ങനെ പറയുന്നത്.
ആം….. താൻ എങ്ങോട്ടാ?
ഞാൻ ഒറ്റപ്പാലം, എന്റെഒരു ഫ്രണ്ട് ഉണ്ട് അവിടെ അവളെ കാണാൻ വേണ്ടി പോവാണ്.
ചേട്ടന്റെ നാട് എവിടെയാ പറഞ്ഞില്ലല്ലോ?
അതിന് താൻ ഇപ്പോൾ അല്ലേ ചോദിക്കുന്നത്. എന്റെ നാട് പാലക്കാട് ആണ്. ഞാൻ ഒരു കല്യാണത്തിന് തന്നെയാ പോകുന്നത്. പക്ഷെ അത് എന്റെ കല്യാണം ആണെന്ന് മാത്രം.
ഓഹ്… അപ്പോൾ കല്യാണചെക്കൻ ആണല്ലേ.
Any way congratulations…….
Wish you a happy married life. അവൾ വിഷ് ചെയ്തു കൊണ്ട് അവന് നേരെ കൈകൾ നീട്ടി.
Thanku……… അവനും അവൾക്ക് നേരെ കൈകൾ നീട്ടി ഷേക്ക് ഹാൻഡ് കൊടുത്തു.
Hello…… Am ധ്രുവ് ദേവ് , ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ്.
ആം……. കൃതി അവളും സ്വയം പരിജയപ്പെടുത്തി.