അവൻ : “നിനക്കെന്നോട് ദേഷ്യം തോന്നുന്നില്ലേ ?”
അവൾ : “മോളെ ഒരിക്കലും നിന്നെ കാണിക്കരുത് എന്നാണ് നീ പോയപ്പോൾ ആദ്യം തോന്നിയത്. പിന്നെ എപ്പോഴോ ആ തീരുമാനമൊക്കെ മാറി. ആഫ്റ്റർ ആൾ എന്റെ മോളുടെ അച്ഛൻ എന്റെ കാമുകൻ ആണല്ലോ. അതെന്റെ ഭർത്താവ് ആയിരുണെങ്കിൽ ഒരുപക്ഷെ ഞാൻ ഇത്രയും സ്ട്രോങ്ങ് ആകില്ലായിരുന്നു.”
അവൻ : “ഒരിക്കൽ നമ്മുടെ ഫേവറൈറ്റ് സ്വപ്നമായിരുന്നു നമ്മുടെ മോള്.”
അവൾ : “അതെ, പക്ഷെ നിനക്കെന്നും നമ്മുടെ സ്വപ്നങ്ങളെക്കാൾ പ്രയോരിറ്റി നിന്റെ സ്വപ്നങ്ങൾക്കായിരിന്നു. നീ അതിനെ മാത്രമായിരുന്നു എന്നും ഭ്രാന്തമായി സ്നേഹിച്ചത്. നീ തിരിച്ചു വരുമ്പോൾ നിന്റെ കയ്യിൽ ആ സ്വപ്നമുണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു. ആ ഉറപ്പാണ് നിന്റെ വിടവാങ്ങലിൽ പോലും എന്നെ പിടിച്ചു നിർത്തിയത്.”
അവൻ : “ഞാൻ തിരിച്ചു വരും എന്ന് നിനക്ക് ഉറപ്പായിരുന്നു എന്നാണോ പറഞ്ഞു വരുന്നത്.”
അവൾ : “അതിൽ എന്താണ് സംശയം. നേടിയെടുക്കാൻ നീ തീരുമാനിച്ച സ്വപ്നങ്ങൾ നീ നേടിയാൽ ആ നിമിഷം നീ എന്റെയടുത്തേക്ക് തിരികെ വരുമെന്നെനിക്കുറപ്പുതന്നെ അത് അങ്ങനെ തന്നെ സംഭവിച്ചു.”
അവൻ : “നിന്നെ പിരിഞ്ഞത്തിനുശേഷം എങ്ങോട്ടെന്നില്ലാത്ത യാത്രയായിരുന്നു. ചുറ്റും ശൂന്യത. എഴുതാൻ ഒരുപാട് ശ്രമിച്ചു പക്ഷെ പേപ്പറിൽ മഷിതൊടാൻ കഴിഞ്ഞില്ല.അത്രമേൽ ശൂന്യത. പിന്നെപ്പോഴോ ഒരു മഴയത്ത് ഗോദാവരിയുടെ തീരത്ത് വെച്ച് അക്ഷരങ്ങളുടെ വിത്തുകൾ പതുക്കെ മുളയ്ക്കാൻ തുടങ്ങി. ഗർഭംധരിക്കുന്ന പോലെ ഒരു നീണ്ട തപസ്സ്. ഓരോ ഘട്ടവും എന്നെ അറിയിച്ചുളള അതിന്റെ വളർച്ച. ചിലപ്പോഴൊക്കെ സന്തോഷിപ്പിച്ച് , മറ്റു ചിലപ്പോൾ വല്ലാണ്ട് കരയിപ്പിച്ചുമൊക്കെ അതങ്ങ് വളർന്നു. ഒടുവിൽ ഒരു ദിവസം ആ തപസ്സ് പൂർണതയിൽ എത്തിയപ്പോൾ ഞാനതിനു ജന്മം നൽകി. Dawn and dusk in Kanyakumari, എന്റെ ആദ്യത്തെ പുസ്തകം.”
അവൾ : “ഈ ടൈറ്റിൽ എങ്ങനെ വന്നു എന്നിതുവരെ നീ ക്ലിയറാക്കിയില്ലലോ. പെട്ടന്ന് വിളിച്ച് കന്യാകുമാരിയിലേക്ക് വരാൻ പറയുക. വരില്ലെന്ന് പറഞ്ഞപ്പോൾ, നിന്റെ ആദ്യത്തെ പുസ്തകത്തെ പറ്റി പറയായാനാണെന്നൊരു പറച്ചിൽ . പിന്നെ നിന്റെ പുസ്തകം എന്നത് ഒരുകാലത്ത് എന്റെയും കൂടി സ്വപ്നം ആയിരുന്നല്ലോ. അതുകൊണ്ട് ഞാൻ ഇങ്ങോട്ടിങ്ങ് പോരുന്നു. ഇവിടെ വന്ന് ഇത്രെയും നേരമായിട്ടും പുസ്തകത്തെ പറ്റി മാത്രം ഒന്നും പറഞ്ഞില്ല.”
അവൻ : “പറയാം….
കന്യാകുമാരിയിലെ സൂര്യോദയങ്ങൾക്കും സൂര്യാസ്തമനങ്ങൾക്കും ഒരുപാട് ഭാവങ്ങലുണ്ട്. ഈ കടലിലും ആകാശത്തിലും മണൽ തരികളിലുമൊക്കെ ആ ഭാവങ്ങളുടെ തേരോട്ടം കാണാൻ സാധിക്കും. മനുഷ്യന്റെ മനസ്സും ഇതുപോലെയാണ്. എണ്ണിതീർക്കാൻ പറ്റാത്ത ഭാവങ്ങളുടെ തേരോട്ടം. അതാണ് ഈ പുസ്തകം പറയുന്നത് മനുഷ്യ മനസ്സിലെ ഉദയാസ്തമയങ്ങൾ.”
Thanks for this wonderful piece of work man!?