അവൾ : “ഹാ, നിന്നോട് പറഞ്ഞു ജയിക്കാൻ പണ്ടേ പറ്റില്ലലോ.ഞാൻ ചെയ്യുന്ന ജോലി കൊണ്ട് ബാക്കിയുള്ളവർക്ക് പ്രയോജനം എങ്കിലിമുണ്ട്. അത് മറ്റാരും സമ്മതിച്ചുതന്നില്ലെങ്കിലും എനിക്കറിയാം”
അവൻ : “സ്വന്തം ഭർത്താവ് ഡിപ്രെഷൻ കൊണ്ട് ശ്വാസംമുട്ടിയപ്പോഴൊന്നു എന്തേ ഈ മോട്ടിവേഷണൽ മന്ത്രാസ് ഫലം കണ്ടില്ല. അന്നത് ഫലിച്ചിരുന്നുവെങ്കിൽ രണ്ടു വർഷത്തോളം ഇങ്ങനെ ഹാഫ് വിഡോ ആയി നിൽക്കേണ്ടി വരില്ലായിരുന്നല്ലോ.”
അവൾ : “നിനക്ക് മനസിലാകണമെന്നില്ല, ഒരുപക്ഷെ ഞാൻ ഏറ്റവും സ്ട്രോങ്ങ് ആയത് ആ രണ്ടു വർഷത്തിലാണ്.”
അവൻ : “എനിക്ക് മനസിലാകും. തണൽ തേടി നിൽക്കുമ്പോഴല്ലല്ലോ തണൽ മാറി സൂര്യപ്രകാശം അടിക്കുമ്പോഴല്ലെ ചെടികൾ വളരുക”
അവൾ : “ഹാ…… സത്യം പറയണമല്ലോ ചില സമയങ്ങളിൽ നിന്റെ ഇതുപോലുള്ള വരികളാണ് ഇപ്പോഴും എന്നെ നിന്റെയടുത്ത് ഇരുത്തിയിരിക്കുന്നത്.”
അവൻ : “മ്മ്” (ചിരിക്കുന്നു,) “മോള്……..?”
അവൾ : “അവളെ അമ്മയുടെ അടുത്ത് നിർത്തി, അവൾ അവിടെ നിന്നോളും. പാവം വളരെ അഡ്ജസ്റ്റിംഗ് ആണ്.”
അവൻ : “അമ്മയോട് എന്ത് പറഞ്ഞു”
അവൾ : “കന്യാകുമാരിയിലേക്കാണ ഒറ്റക്കാണോ എന്ന് ചോദിച്ചു, അല്ല എന്ന് മറുപടി പറഞ്ഞു. കൂടെ നീ അല്ലല്ലോ എന്ന് അടുത്ത ചോദ്യം. അതിനും അല്ല എന്ന് തന്നെ മറുപടി കൊടുത്തു. അപ്പോഴാണ് ഒരു മൂളൽ പാസ്സാക്കിയത്. കൂടെ ഉള്ളത് ആരാണെന്നോ അത് ആണാണോ പെണ്ണാണോ എന്നോ ഒന്നും പിന്നീട് ചോദിച്ചില്ല . നീ അല്ലാതെ ഏത് രാക്ഷസന്റെ കൂടെയാണെങ്കിലും അമ്മയ്ക്ക് പ്രശ്നമില്ലാത്തപോലെ…,” (ചിരിക്കുന്നു)
അവൻ : “വർഷം ഇത്ര കഴിഞ്ഞിട്ടും അമ്മയ്ക്ക് എന്നോടുള്ള ദേഷ്യം മാറിയില്ലേ”
അവൾ : “എങ്ങനെ മാറും ഒരുപാട് പ്രതീക്ഷകളോടെ കൊൽക്കത്തയിലേക്ക് പഠിക്കാൻ വിട്ട മകൾ പോസ്റ്റ് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റിനുപകരം ഗൈനക്കോളജിസ്റ്റിന്റെ പോസിറ്റീവ് റിപ്പോർട്ടുമായിട്ടല്ലേ വീട്ടിൽ കയറി വന്നത്. അതിനു കാരണക്കാരനായവനോട് ഏത് അമ്മയ്ക്കാണ് ക്ഷമിക്കാൻ കഴിയുന്നത്. പിന്നീട് പെട്ടെന്നുള്ള എന്റെ കല്യാണം, അത് കഴിഞ്ഞത്തിൽ വന്ന പ്രശ്നങ്ങൾ, അതിനെല്ലാം ഈ സാർ ആണല്ലോ പ്രധാന കാരണക്കാരൻ. എന്റെ കല്യാണത്തിന് പോലും അമ്മ എന്നോട് ഒന്നും മിണ്ടിയില്ല. ഒടുക്കം എന്റെ ഭർത്താവ് ഗുഡ് ബൈ പറഞ്ഞപ്പോഴാണ് അമ്മ എന്നോട് മിണ്ടിയത്. നിന്റെ ഭാഷയിൽ പറഞ്ഞാൽ ഹാഫ് വിഡോയോട് ഫുൾ വിഡോയ്ക്ക് ദയവുതോന്നിക്കാണും.”
അവൻ : “ഞാൻ ലൈഫിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും ബ്രേവസ്റ്റ് വുമൺ നിന്റെ അമ്മയാണ്.”
അവൾ : “ഞാൻ കണ്ടിട്ടുള്ളതിലും അത് അമ്മ തന്നെ . ആരോടും ചോദിക്കാതെയും പറയാതെയും കല്യാണം നടത്തിയത് കൊണ്ടാണ് എന്റെ ജീവിതം ഇങ്ങനെയായി പോയതെന്ന് പറഞ്ഞ് ബന്ധുക്കൾ ചുറ്റും നിന്ന് അമ്മയെ കുറ്റം പറയുമ്പോഴും അമ്മ നല്ല സ്ട്രോങ്ങായി അത് കേട്ടുനിൽക്കും. അവർക്കാർക്കും അറിയില്ലല്ലോ അമ്മയ്ക്ക് അത് നടത്തേണ്ടി വന്ന അവസ്ഥ.”
Thanks for this wonderful piece of work man!?