പണ്ട് പേരയ്ക്കയോട് വല്ലാത്ത കൊതിയായിരുന്നു. അടുത്ത വീട്ടിലെ പേരമരത്തിൽ ഉള്ള പേരയ്ക്ക എപ്പോഴും വല്ലാതെ മോഹിപ്പിക്കും. ഇടയ്ക്ക് ഒക്കെ ചോദിച്ചു പറിച്ചു കഴിക്കാനും ഉണ്ടായിരുന്നു. കാലം കടന്നു പോകെ ഒരിക്കൽ വീട്ടിലെ പേരയും കായ്ച്ചു. അതിനു ശേഷം പതുക്കെ പേരയ്ക്കയോട് ഉള്ള കൊതി കുറഞ്ഞു തുടങ്ങി. ഒടുവിൽ തീരെ വേണ്ടാതെയും ആയി. എപ്പോൾ വേണമെങ്കിലും എത്ര പേരയ്ക്ക വേണമെങ്കിലും പറിക്കാമല്ലോ. പക്ഷെ നിനച്ചിരിക്കാതെ ഒരിക്കൽ ആ പേരമരത്തിനു കേടു വന്നു. ഒരു ദിവസം അതു ഒടിഞ്ഞു വീഴുകയും ചെയ്തു. വീണ്ടും പണ്ടത്തെ പോലെ പേരയ്ക്ക കിട്ടാൻ ഇല്ലെന്ന് ആയി. അപ്പോൾ വീണ്ടും എന്തോ പേരയ്ക്കയോട് വല്ലാത്തൊരു കൊതി…