എന്റെ പേര് മീര ..എന്റെ വിവാഹം കഴിഞ്ഞിട്ട് നാലു വര്ഷം കഴിഞ്ഞിരിക്കുന്നു ഇണങ്ങിയും പിണങ്ങിയും സന്തോഷം നിറഞ്ഞ നാളുകൾ ഗോപിയേട്ടന് എന്നേക്കാൾ കൂടല് ഇഷ്ടം ഞങ്ങളുടെ മകനെയാണ് രണ്ടു വയസ്സ് കഴിഞ്ഞിരിക്കുന്നു അവനു ആദി മോൻ വല്യ കുറുമ്പൻ ആണ് ഇപ്പോഴും അച്ഛനും മോനും കൂടി കളിചോണ്ടിരിക്കും ….അങ്ങിനെയിരിക്കെ ഒരു ദിവസം എനിക്ക് തീരെ വയ്യാതായി നല്ല ഛർദിയും തലവേദനയും ഹോപിറ്റലിൽ പോയപ്പോഴല്ലേ സംഗതി പിടികിട്ടിയത് .ഞങ്ങൾക്ക് രണ്ടാമത്തെ കുഞ്ഞു പിറക്കാൻ പോണു ..സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഞൻ ഓടി ചെന്ന് ഗോപിയേട്ടനെ അറിയിച്ചു എന്നെ വാരിപുണർന്നു നെറുകയിൽ ഒരു മുത്തം ..എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു അന്ന് വീട്ടിൽ മുഴുവൻ ആഘോഷം തന്നെയായിരുന്നു ..
.മനസ് മുഴുവൻ ഒരു പെങ്കൊച്ചിനെ വേണം എന്നായിരുന്നു… കാരണം ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആണ് എന്റെ അച്ഛനും അമ്മയും വളരെ കഷ്ടപെട്ടിട്ടാണ് നോക്കിയത് ആ സ്നേഹം ഞങ്ങൾ മൂന്നുപേരും ഇപ്പോഴും വർക്ക് കൊടുക്കുന്നുണ്ട് ..ആ സ്നേഹം എനിക്കും കിട്ടണം എന്നൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു …ഗോപിയേട്ടനോട് ഇടക്ക് ഞാൻ പറയാറുണ്ട് ഇച്ഛയാ നമ്മുക്ക് ഒരു പെണ്കുഞ്ഞു പിറക്കാൻ പ്രാർത്ഥിക്കണം എന്ന്..മൂപ്പര് അതൊന്നും ചെവികൊള്ളാറില്ല… മുഖം തിരിക്കുകേം ചെയ്യും ഞാൻ ചെറുതായൊന്നു ദേഷ്യപ്പെടാറും ഉണ്ട്..
.മാസങ്ങൾ കടന്നു പോയി കുഞ്ഞിന് ചെറിയ അനക്കം ഒക്കെ വെച്ച് തുടങ്ങിട്ടുണ്ട് ..ഒറ്റക് ഇരിക്കുമ്പോൾ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിനോട് ഞാൻ സംസാരിക്കും എന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ കാലുകൾ ഒന്ന് അനങ്ങും . ..ഒരു ദിവസം ചെക്കപ്പിന് ആണെന്നും പറഞ്ഞു ഗോപിയേട്ടന് എന്നൊരു ഹോപ്‌സ്‌പിറ്റലിൽ കൊണ്ടുപോയി അവിടത്തെ ഡോക്ടർ ഗോപിയേട്ടന്റെ അടുത്ത ഒരു സുഹൃത് ആയിരുന്നു …തിരികെ വീട്ടിൽ ഇതെത്തിയപ്പോൾ മുതൽ ഗോപിയേട്ടന് ചെറിയ ഒരു മാറ്റം മുഖത്ത് ….കാര്യം ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടിയിൽ ഞാൻ തകർന്നു പോയിരുന്നു .. നമുക്ക് പിറക്കാൻ പോകുന്നത് ഒരു പെണ്കുഞ്ഞാണെന്നും അബോർഷൻ ചെയ്യണം എന്നൊക്കെ അന്ന് വരെ എന്റെ മനസ്സിൽ ഗോപിയേട്ടന് നൽകിയിരുന്ന ഒരു സ്ഥാനം ആ നിമിഷം ഇല്ലാതായി .. ആ ദിവസം മുഴുവൻ ഞാൻ ഇരുന്നു കരഞ്ഞു എന്റെ കണ്ണീർതുള്ളികളിൽ മുഴുവൻ എന്റെ മകളുടെ മുഖം ആയിരുന്നു ഞാൻ കണ്ടത്
..ദിവസങ്ങൾ കടന്നു പോകും തോറും ഗോപിയേട്ടന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി മദ്യപിക്കാൻ തുടങ്ങി ഒടുവിൽ അദ്ദേഹം തന്നെ എന്നിൽ നിന്നും വേർപിരിയാൻ തീരുമാനിച്ചു………. പക്ഷെ എന്തൊക്കെ നഷ്ടപ്പെട്ടാലും ഒരു പെണ്ണാണെന് കരുതി വേണ്ട എന്ന് വെക്കാൻ ഞാൻ ഒരുക്കം അല്ലായിരുന്നു ഞാൻ അതിൽ തന്നെ ഉറച്ചു നിന്നു…. ഇന്നേക്ക് പതിനെട്ടു വര്ഷം കഴിഞ്ഞിരിക്കുന്നു പിരിഞ്ഞു നിക്കാൻ തുടങ്ങിയിട്ട് …’അമ്മ ഇല്ലാതെ വളർന്നത് കൊണ്ടായിരിക്കാം എന്റെ മകൻ ഒരു ലഹരി കേസിൽ അകപ്പെട്ടു ജുവൈനൽ ഹോമിലാണ് ..കൂടെ ഒരു പെണ്ണ് വേണം എന്നുള്ള ചിന്ത കൊണ്ടായിരിക്കാം ഗോപിയേട്ടന് മറ്റൊരു വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു…..
..പ്രായം എന്നെ തളർത്തിയിരുന്നു പക്ഷെ തളർത്താത്ത താങ്ങായി എന്റെ മകൾ എന്റെ ഒപ്പം ഉണ്ട് അവളുടെ മടിയിൽ ചാരി കിടന്നു കൊണ്ട് ഈ വരികൾ ഞാൻ എഴുതുമ്പോൾ എനിക്ക് അഭിമാനമാണ് അവളുടെ ‘അമ്മ ആവാൻ കഴിഞ്ഞതിനു …
ചില മനുഷ്യരുടെ ചിന്തകൾ എത്ര അരോചകമാണ് ആ ചിന്തകൾ ആണ് മാറേണ്ടത് സ്ത്രീ അമ്മയാണ് ദൈവമാണ് പുണ്ണ്യമാണ് …..
??
Nannayittund…
Kadhaathanthuvinodu viyojikkunnu ☺️
Kaalika prasaktham aanennu thonnunnilla
Innathe kaalathu mikkavaarum penkunjinodu ishtakkooduthal ullavaralle?
CHILARUDE MANASS ENGANE OKE THANEEYAANU
♥♥♥♥♥
Nice!!
Kurachu koodi detail ayitt ezhuthamayrinnu ennu thonnunnu.
Thanks
NEXT..
❤❤❤❤❤❤