പെങ്ങളൂട്ടി?
Author : ABHI SADS
അവൾ ഇടവഴികളിലൂടെ നടക്കുകയാണ് പേടി എന്ന വികാരം അവളെ കീഴ്പെടുത്തിയില്ല. മനസ് മരവിച്ച് ആണ് അവൾ ഈ യാത്ര ആരംഭിച്ചത്.ഇനിയെന്ത് എന്ന ചോദ്യത്തിന് അവൾക്ക് ഉത്തരം ഇല്ല.പതിയെ പതിയെ അവൾ പഴയകാല ഓർമ്മകൾ വീണ്ടെടുക്കാൻ ശ്രമിച്ചു . തിരിച്ചു കിട്ടാത്ത ഓർമ്മകൾ നീറ്റൽ ആയി മാറിയപ്പോൾ അവൾ മനസിനെ ബലപ്രയോഗത്തിലൂടെ തിരിച്ചു കൊണ്ട് വന്നു അത് കണ്ണീരായി അവളുടെ കവിളുകളെ പുൽകി.’കിങിണീ’….. എന്നൊരു വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു
‘ഏട്ടാ’….. പക്ഷെ ആ വഴി ശൂനൃമായിരുന്നു അത് കണ്ണീരിന്റെ നനവ് കൂട്ടുകയാണ് ചെയ്തത്.വീണ്ടും അവൾ ലക്ഷൃത്തിലെക്ക് നടന്നടുക്കാൻ തുടങ്ങി.
നേരം പുലർന്നു തുടങ്ങിയിരിന്നു പതിയെ അവളുടെ കാലുകൾ ആ വീട്ടുമുറ്റത്ത് പതിഞ്ഞു മനസ്സിലെ സങ്കടങ്ങൾ മറച്ച് അവൾ ആ വാതിലിൽ മുട്ടനായി കൈകൾ ഉയർത്തി ആദ്യമൊന്ന് മടിച്ചെങ്കലും ധൈര്യം സംഭരിച്ച് അവൾ അത് ചെയ്തു. ഉറക്കം നഷ്ടപെട്ടതിന്റെ സങ്കടത്തിൽ കണ്ണു തിരുമി കൊണ്ട് അവൻ വാതിൽ തുറന്നു . എന്നാൽ മുന്നിലെ കാഴ്ച്ച അവന് അത്ഭുതമായിരുന്നു കണ്ടെത് നേരാണോ എന്നറിയാൻ അവൻ കൈ ഒന്നു നുള്ളി നോക്കി ഇതെല്ലാം നിറപുഞ്ചിരിയോടെ അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു.
അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു ‘കിങ്ങിണി’. ജിത്തു …. നീയെന്താ ഇങ്ങനെ നോക്കുന്നേ ഇത് ഞാൻ തന്നെയാ നിന്റെ അനിയത്തി കിങ്ങിണി . ജിത്തു അവൾക്ക് സ്വന്തം ആങ്ങളെയെപ്പോലെ ആണ് ഇളയ ദളപതി വിജയ അണ്ണന്റെ അരാധകർക്കിടയിൽ നിന്ന് അവൾ ദത്തെടുത്ത കൂടപ്പിറപ്പ്
അവൻ അവളെ നേരിൽ കണ്ടിട്ടില്ലങ്കിലും ഫോണിലൂടെ ഒരുപാട് അടുത്തറിഞ്ഞിരുന്നു.
കിളി പോയി നിന്ന അവനെ അവൾ തട്ടി വിളിച്ചു. ജിത്തു , ‘നീയെങ്ങനെ ഇവിടെ എത്തി എപ്പോ വന്നു ഒറ്റയ്ക്കാണോ വന്നെ’ ഇങ്ങനെ ഒരു നൂറു ചോദ്യങ്ങൾ അവൻ ചോദിച്ചു കൊണ്ടിരുന്നു. കണ്ണ് ഇമ ചിമ്മാതെ അവൾ അവന്റെ സ്നേഹം നിറഞ്ഞ ചോദ്യങ്ങൾ കേട്ടു നിന്നു . ‘ ജിത്തു … ഞാൻ ഒന്ന് പറയട്ടെ’ അവൾ ദയനീയമായി അവനെ നോക്കി കൊണ്ട് പറഞ്ഞു ….
കഥ പൊളിച്ചു ?പക്ഷേ വായിച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരു സങ്കടം പോലെ ?relatable ayitt thonni
Climax le twist ishtaayitto ?
സ്നേഹം ❤️❤️❤️
ക്ലൈമാക്സ് മാത്രമേ മാറ്റമുള്ളു കഥയും കഥാപാത്രങ്ങളും Real ആണ്
????
Thank u ❤️
Good work??
❤❤
❤️❤️❤️
❤
❤️❤️
Poli man poli
?❤️
അഭി ശോകാ … വീണ്ടും ഒരു ശോക എൻഡിങ് .. കൊള്ളാം ..
ഒരു ഹാപ്പി എൻഡിങ് സാധനം പടച്ചുണ്ടാക്കു ശോകാ
ഇത് ചുമ്മാ
പെടക്കാൻ ത്രില്ലെർ ഐറ്റം Loading ആണ്
ഹിഹിഹി…
❤️❤️
?