അവളൊന്നു ഇടറി….
“എന്താ ഞാൻ എല്ലാം മനസ്സിലാക്കി എന്നുള്ള സംശയം ആണോ…
അതെ അങ്ങനെ തന്നെയാ…
ഒരു പക്ഷേ നിന്റെ അഭിനയം നിഷ്കളങ്കരായ എന്റെ പാവം പപ്പയും മമ്മയും വിശ്വസിക്കും ആയിരിക്കും….
എന്നാൽ എനിക്ക് ആ മണ്ടത്തരം ഒരിക്കൽ കൂടി പറ്റില്ല….
നിന്നെ ഞാൻ ശരിക്കും മനസ്സിലാക്കി….
എന്നെ വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാൻ നോക്കിയില്ലേ ഇപ്പോൾ……
സെബിച്ചായൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ അവസാനിക്കുമായിരുന്നു….”
ലിസ എന്ത് പറയണമെന്നറിയാതെ തരിച്ചുനിന്നു…
ഇത്രയും നാൾ തങ്ങൾ പറഞ്ഞിരുന്നത് എല്ലാം കണ്ണുംപൂട്ടി വിശ്വസിച്ചിരുന്ന ഒരു പൊട്ടി പെണ്ണായിരുന്നു ഐറ….
എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി…
ആദ്യമായി തങ്ങളുടെ എല്ലാ പ്ലാനും fail ആയതിന്റെ നിരാശ കുറച്ചൊന്നുമല്ലായിരുന്നു ലിസയ്ക്കു….
ഐറയുടെ കണ്ണുകളിലെ തിളക്കം അവളിൽ ചെറിയ ആശങ്കയുണ്ടാക്കി….
“ഞാ…നല്ലാ…. ഐ…റു…. “
അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു….
അവളിലുണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നു കൊണ്ടിരുന്നു…….
“വീണ്ടും ഒരു അഭിനയം വേണമെന്നില്ല… ഇത്രയും നാൾ നീ പറഞ്ഞതെല്ലാം വിശ്വസിച്ചു… അനുസരിച്ചു….
ഒരു പാവയെപ്പോലെ ഞാൻ ജീവിച്ചു…
ഇനി അതുണ്ടാവില്ല….
ഞാൻ ആരാണെന്ന് നീ ശരിക്കും അറിയാൻ പോകുന്നതേയുള്ളൂ…..”
“ഐറ… താൻ… എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്…
സെബി ആണോ നിന്നോട് പറഞ്ഞത്
ഞാൻ നിന്നെ വെള്ളത്തിൽ തള്ളിയിട്ടു എന്ന്…..
അത് പച്ചക്കള്ളമാണ്….
ഞാൻ ഒരിക്കലും നിന്നോട് അങ്ങനെ ചെയ്യില്ല…..
നീ പിറക്കാതെ പോയ എന്റെ കൂടെപ്പിറപ്പാണ്……
നമ്മളെ തമ്മിൽ തെറ്റിപ്പിക്കാൻ നുണ പറയുന്നതാ…
നീ എന്റെ നെറ്റിയിലെ മുറിവ് കണ്ടോ….
ഇതവനെന്നെ തള്ളിയിട്ടതാ…
അവൻ ഒരു ക്രൂരനാ….ഐറു……. “
തുടരും………….
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
-Aksha Akhila Akku?
????????
Baagam 3 aanallo kande 2 nd part miss Aaya
Enthayalum kadha kollam nannayi thane pokunnund vayikan nalla feel und ??waiting for next part ❤️❤️
Baagam 3 aanallo kande 2 nd part miss Aaya
1st part വന്നപ്പോൾ njan കഥയുടെ പേര് കണ്ടിട്ട് ഏതെങ്കിലും ancient story ആണെന്ന് വിചാരിച്ച് വായിച്ചില്ലായിരുന്നു?
2nd part വന്നപ്പോഴാ വേറെ കഥയൊന്നും വായിക്കാൻ ബാക്കി ഇല്ലാത്തോണ്ട് വായിച്ച് നോക്കിയത്❕
Variety theme,അടിപൊളി കഥ,വായിക്കാതെ വിട്ടു പോയെങ്കിൽ വലിയ നഷ്ടമായി പോയേനെ waiting for next part❤️?
Enik storykk peridaan ariyillaa?.. Ente ellaa storyde perum ethaand ethpole okke vijrimbichathaa?
..
Thank youuuuuu❤
ഇതിന്ടെ സെക്കൻഡ് പാർട്ട് evide?,, എവിടെയോ എന്തോ തകരാർപോലെ?
?sorry… Njnum athipozha sradhichath.. Second part thanneya ith… Oru mistake pattiyathaa… ?♀️?♀️
Aksha Akhila Akku ഇത് ഒരാളാണോ മൂന്ന് പേരാണോ എന്നൊന്നും അറിയില്ല.
… പക്ഷെ നല്ല രസമുണ്ട് നിങ്ങളുടെ കഥ വായിക്കാൻ ❤❤❤നല്ല ഫീൽ ആണുട്ടോ…… വേഗം അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു… ???
??athu oraal thanneya?…
Thank youuuuu❤❤
First
❤❤