അവൻ പിന്നെ എതിർപ്പൊന്നും കൂടാതെ പോയി ഡ്രസ്സ് മാറി തോർത്തും ആയി വന്നു…..
റാണി അത് വാങ്ങി അവന് തല തോർത്തി കൊടുത്തു……..
അപ്പോഴേക്കും ഐറ മയക്കത്തിൽ നിന്നും ഉണർന്നിട്ടുണ്ടായിരുന്നു…..
സെബി അവൾക്കായ് റാണി കൊണ്ട് വന്ന ചൂട് കഞ്ഞി…
ചൂടാറ്റി അവൾക്കു കോരി കൊടുത്തു…..
ശേഷം മരുന്നും കഴുപ്പിച്ചു….
നിവിത്തും അവരിരുവരെയും നോക്കി അവിടെ തന്നെയിരുന്നു………..
“ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ കുട്ടു… “
സെബി ഐറയുടെ നെറ്റിയിൽ കൈവച്ചു നോക്കിക്കൊണ്ട് അവളോട് തിരക്കി…
സെബിയുടെ മുഖത്തെ വ്യഗ്രതയും ആവലാതിയും അവൾക്ക് മനസ്സിലായി……
“കുഴപ്പമൊന്നുമില്ലെന്റിച്ചായാ….. “
അവൾ കൊഞ്ചി കൊണ്ട് അവന്റെ മൂക്കു നുള്ളിയെടുത്തു……
പെട്ടെന്നാണ് ഒരു നാടകീയതയുടെ ലിസ ഉള്ളിലേക്ക് കയറി വന്നത്…….
അവൾ ഒന്നുമറിയാത്തപോലെ അഭിനയിച്ചു അവരെ നോക്കി പൊട്ടിക്കരഞ്ഞു…..
ഐറയുടെ അടുക്കലേക്കു വന്നു…..
“ഐറു എന്തുപറ്റി…. എന്താ…..
നിനക്ക് എന്തുപറ്റി……. “
അവളെ കണ്ടപ്പോൾ തന്നെ ഐറയ്ക്കും സെബിയ്ക്കും ശരിക്കും ദേഷ്യം വന്നു…
ലിസ കുളത്തിൽ തന്നെ പിറകിൽ നിന്ന് തള്ളിയിടുന്നത് ഐറ വ്യക്തമായി കണ്ടിരുന്നു….
പക്ഷേ തിരിച്ചു പ്രതികരിക്കാൻ കഴിയുന്നതിനുമുമ്പ് വീണു പോയതാണ്….
നിവിത്തിനു ലിസയുടെ ഓവർ ആക്ടിങ്ങും ഐറയുടെയും സെബിയുടെയും മുഖഭാവത്തിൽ നിന്ന് തന്നെ ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായി……
ലിസ കരഞ്ഞ് അഭിനയിച് തകർക്കുമ്പോഴും ഇടംകണ്ണിട്ട് സുമുഖനായ ണ് നിവിത്തിനെ ഒന്നു നോക്കാൻ മറന്നില്ല….
അത് അവനും മനസ്സിലായി…..
സെബി അപ്പോൾ തന്നെ ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങിപ്പോയി ഒപ്പം നിവിത്തും…….
“മോളെ ലിസെ..
നീ ഇങ്ങനെ കരയാതെ….
കുട്ടുവിനിപ്പോൾ കുഴപ്പമൊന്നുമില്ല….
പനിയും ഇപ്പോൾ കുറഞ്ഞു…
മോൾ ഇങ്ങനെ വിഷമിക്കാതെ….
മോൾ വല്ലതും കഴിച്ചോ….. “
ഐസക്കും റാണിയും ലിസയുടെ പൊയ് മുഖത്തെ അന്ധമായി വിശ്വസിച്ചു പോയി…….
“ഇല്ല അങ്കിൾ….. “
“എന്നാൽ മോള് വാ… “
“ഞാൻ റാണിയോട് പറഞ്ഞു എന്തെങ്കിലും കഴിക്കാൻ എടുക്കാം..”
“ഞാനിപ്പോൾ വരാം അങ്കിൾ….”
ഐസക്കിനെ പറഞ്ഞു വിട്ടിട്ട് ലിസ അവിടെ ഐറയ്ക്ക് അരികിൽ നിന്നു…..
മുറിയിൽ ആരുമില്ലാത ആയിട്ടും ഐറയ്ക്ക് മുന്നിൽ ലിസ വീണ്ടും വിഷമം വരുത്തി അഭിനയിച്ചു…..
” നിർത്തിട്ട് ഇറങ്ങി പോടീ………
ആരെ കാണിക്കാനാ നിന്റെ ഈ നാടകം…..”
ലിസയെ ഐറയുടെ വാക്കുകൾ ശരിക്കും ഞെട്ടിച്ചു……
“ഐറു……. “
????????
Baagam 3 aanallo kande 2 nd part miss Aaya
Enthayalum kadha kollam nannayi thane pokunnund vayikan nalla feel und ??waiting for next part ❤️❤️
Baagam 3 aanallo kande 2 nd part miss Aaya
1st part വന്നപ്പോൾ njan കഥയുടെ പേര് കണ്ടിട്ട് ഏതെങ്കിലും ancient story ആണെന്ന് വിചാരിച്ച് വായിച്ചില്ലായിരുന്നു?
2nd part വന്നപ്പോഴാ വേറെ കഥയൊന്നും വായിക്കാൻ ബാക്കി ഇല്ലാത്തോണ്ട് വായിച്ച് നോക്കിയത്❕
Variety theme,അടിപൊളി കഥ,വായിക്കാതെ വിട്ടു പോയെങ്കിൽ വലിയ നഷ്ടമായി പോയേനെ waiting for next part❤️?
Enik storykk peridaan ariyillaa?.. Ente ellaa storyde perum ethaand ethpole okke vijrimbichathaa?
..
Thank youuuuuu❤
ഇതിന്ടെ സെക്കൻഡ് പാർട്ട് evide?,, എവിടെയോ എന്തോ തകരാർപോലെ?
?sorry… Njnum athipozha sradhichath.. Second part thanneya ith… Oru mistake pattiyathaa… ?♀️?♀️
Aksha Akhila Akku ഇത് ഒരാളാണോ മൂന്ന് പേരാണോ എന്നൊന്നും അറിയില്ല.
… പക്ഷെ നല്ല രസമുണ്ട് നിങ്ങളുടെ കഥ വായിക്കാൻ ❤❤❤നല്ല ഫീൽ ആണുട്ടോ…… വേഗം അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു… ???
??athu oraal thanneya?…
Thank youuuuu❤❤
First
❤❤