പുനർജന്മം : ഐറയുടെ പ്രതികാരം 2[Aksha Akhila Akku] 202

ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് സെബി ഫോൺ എടുത്തു……

അവന്റെ ഉറ്റസുഹൃത്തും ഫേമസ് ഡോക്ടറുമായ നിവിത്തിനെ വിളിച്ചു…..

രണ്ടു ബെല്ലിൽ  തന്നെ കോൾ കണക്ട് ആയി…..

“ഹലോ……”

നിവിത്തിന്റെ  ശബ്ദം കേട്ടതും സെബിക്ക് ആശ്വാസമായി……

“നീ പെട്ടെന്ന് വീട് വരെ ഒന്ന് വരണം….

കുട്ടു കുളത്തിൽ വീണു……

നല്ല പനിയുണ്ട്….

നീ ഒന്ന് വേഗം വാ…… “

ഇടറുന്ന സെബിയുടെ ശബ്ദത്തിൽ നിന്ന് തന്നെ അവന്റെ  പേടി നിവിത്തിനു മനസ്സിലായി…….

“ഡാ.. നീ പേടിക്കാതെ 10 മിനിറ്റ് ഞാൻ ദേ ഇപ്പോ എത്തും…… “

ഫോൺ കട്ട് ചെയ്ത ഉടനെ നിവിത്ത്  ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി….

ഒപ്പം നേഴ്സിനെ വിളിച്ചു….

“അനിത താൻ എന്റെ ഇന്നത്തെ അപ്പോയിൻമെന്റ്സ് എല്ലാം ക്യാൻസൽ ചെയ്യണം…..

I have an emergency…..

gotta go bye……”

“but doctor…. അവരൊക്കെ vip’s  ആണ്…. ഇത് ഡോക്ടറിന് ചിലപ്പോൾ പ്രശ്നമാകും…..”

“I don’t care about any of these…..

it’s a personal reason…

I am really sorry dear……

just manage everything….. bye…..”

അതും പറഞ്ഞ് ഒരു മറുപടിക്ക് കാത്തു നിൽക്കാതെ നിവിത് തന്റെ  കാറുമായി സെബിയുടെ  അടുക്കലേക്ക് പാഞ്ഞു….

സെബി അവനെയും പ്രതീക്ഷിച്ചു പുറത്തു തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പുണ്ടായിരുന്നു……..

ഗേറ്റ് കടന്ന് അകത്തേക്കു വരുന്ന നിവിത്തിന്റെ കാറ് കണ്ടപ്പോഴാണ്  അവന്റെ മുഖത്ത് ആശ്വാസം ഉണ്ടായത്….

“ടാ.. സെബി.. മുത്തേ…. “

കാറിൽ നിന്നും ഇറങ്ങി ഓടി വന്ന്  സെബിയേ അവൻ  ആഹ്ലാദത്തോടെ മുറുകെ പുണർന്നു……

” എത്ര നാളായി നിന്നെ കണ്ടിട്ട്…”

“ടാ ഇപ്പൊ ഇതിനൊന്നുമുള്ള സമയം ഇല്ല….

ഇവിടെ നിന്ന് ഓട്ടൻതുള്ളൽ നടത്താനാണ് പ്ലാൻ എങ്കിൽ ഞാൻ ചവിട്ടി ഒടിക്കും……

കേറി വാടാ….

എന്റെ പെങ്ങൾക്ക് എങ്ങനെ ഉണ്ടെന്ന് നോക്കെടാ പട്ടി….”

സെബിയുടെ വാക്കുകേട്ട് ഒരു നിറപുഞ്ചിരയോടെ നേരെ അകത്തേക്ക് കയറി……

ഐസക്കും റാണിയും പേടിച്ച് ഐറയ്ക്കു ചുറ്റും ഇരിപ്പുണ്ട്……

നിവിത്തിനെ കണ്ടപ്പോൾ അവർ ഐറയ്ക്കരികിൽ  നിന്നും മാറി കൊടുത്തു….

മയക്കത്തിലായിരുന്ന ഐറയുടെ പൾസും ഹാർട്ട് ബീറ്റും ഒക്കെ അവൻ ചെക്ക് ചെയ്തു…..

അടഞ്ഞുകിടന്ന കണ്ണുകളും പതിയെ വിടർത്തി നോക്കി……..

“അങ്കിൾ നിങ്ങൾ പേടിക്കണ്ട… കൂട്ടുന്  ഒരു കുഴപ്പവുമില്ല…

she is perfectly alright…

ഇപ്പോൾ ചെറിയൊരു പനിയുണ്ട് എന്നേയുള്ളൂ….

ഞാൻ ടാബ്ലെറ്റ്സ് തരാം..

ലൈറ്റ് ഫുഡ് എന്തെങ്കിലും കഴിച്ചിട്ട്  കൊടുക്കണം…

കേട്ടോ…..

പിന്നെ ഇവളെങ്ങനാ  ആമ്പൽക്കുളത്തിൽ വീണത്….”

“അറിയില്ല മോനേ….

സെബി മോളെയും കൊണ്ട് വന്നപ്പോഴാ  ഞങ്ങളും കാണുന്നത്…..”

ഇതിന് പിന്നിൽ ലിസ ആണെന്ന് സെബിക്ക്‌  മനസ്സിലായി എങ്കിലും തെളിവുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് അവനൊന്നും മിണ്ടിയില്ല….

“മോനെ… സെബി…

നീ ഇപ്പോഴും ഈ നനഞ്ഞ വസ്ത്രം  മാറിയില്ലേ കുഞ്ഞേ….

തല പോലും തോർത്തിയിട്ടില്ല..

കുട്ടുവിനു  കുഴപ്പമില്ല മോനെ…

നീ വന്നേ….

ഞാൻ തല തുവർത്തി തരാം……”

റാണി  ഒരു കൃത്രിമ  താക്കീതോടെ സെബിയോട്  ചോദിച്ചു…..

11 Comments

  1. ????????

  2. Baagam 3 aanallo kande 2 nd part miss Aaya
    Enthayalum kadha kollam nannayi thane pokunnund vayikan nalla feel und ??waiting for next part ❤️❤️

  3. Baagam 3 aanallo kande 2 nd part miss Aaya

  4. 1st part വന്നപ്പോൾ njan കഥയുടെ പേര് കണ്ടിട്ട് ഏതെങ്കിലും ancient story ആണെന്ന് വിചാരിച്ച് വായിച്ചില്ലായിരുന്നു?
    2nd part വന്നപ്പോഴാ വേറെ കഥയൊന്നും വായിക്കാൻ ബാക്കി ഇല്ലാത്തോണ്ട് വായിച്ച് നോക്കിയത്❕
    Variety theme,അടിപൊളി കഥ,വായിക്കാതെ വിട്ടു പോയെങ്കിൽ വലിയ നഷ്ടമായി പോയേനെ waiting for next part❤️?

    1. Enik storykk peridaan ariyillaa?.. Ente ellaa storyde perum ethaand ethpole okke vijrimbichathaa?
      ..
      Thank youuuuuu❤

  5. ഇതിന്ടെ സെക്കൻഡ് പാർട്ട്‌ evide?,, എവിടെയോ എന്തോ തകരാർപോലെ?

    1. ?sorry… Njnum athipozha sradhichath.. Second part thanneya ith… Oru mistake pattiyathaa… ?‍♀️?‍♀️

  6. Aksha Akhila Akku ഇത് ഒരാളാണോ മൂന്ന് പേരാണോ എന്നൊന്നും അറിയില്ല.
    … പക്ഷെ നല്ല രസമുണ്ട് നിങ്ങളുടെ കഥ വായിക്കാൻ ❤❤❤നല്ല ഫീൽ ആണുട്ടോ…… വേഗം അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു… ???

    1. ??athu oraal thanneya?…
      Thank youuuuu❤❤

    1. ❤❤

Comments are closed.