പുനർജന്മം : ഐറയുടെ പ്രതികാരം 2[Aksha Akhila Akku] 202

താൻ പ്രൊപ്പോസ് ചെയ്യുമ്പോൾ ഐറയുടെ മുഖത്ത്  ഉണ്ടാകുന്ന സന്തോഷം പ്രതീക്ഷിച്ചിരുന്ന ലെവിൻ…
അവളുടെ  നിർവികാരമായ മുഖം അവനിൽ  ഞെട്ടലുണ്ടാക്കി…..

ഐറ അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി….

അവൻ ശരിക്കും ഒന്നുകൂടി ഞെട്ടി….

ഇതെല്ലാം ഒളിച്ചിരുന്ന്  വീക്ഷിച്ചിരുന്ന ലിസയിലും ഐറയുടെ അപ്രതീക്ഷിതമായ പ്രതികരണം ഞെട്ടലുണ്ടാക്കി…..

“എനിക്ക് തന്നോട് അങ്ങനെയൊന്നുമില്ല… അഥവാ ഉണ്ടായിരുന്നെങ്കിലും അത് ഇന്നലെ വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ…
ഇന്നുമുതൽ അങ്ങനെയൊന്നുമില്ല….
എന്റെ ചെക്കനെ ഞാൻ തന്നെ കണ്ടെത്തും… പക്ഷേ അതൊരിക്കലും നീ ആകില്ല….”

അത് അവന്റെ  മുഖത്തേക്ക് നോക്കി തറപ്പിച്ച് പറഞ്ഞിട്ട് അവിടെനിന്നും നടന്നകന്നു….

തികഞ്ഞ ആത്മവിശ്വാസത്തോടെ കെണിയൊരുക്കി കാത്തിരുന്ന ലെവിനും ലിസയ്ക്കും അത് ഇരുട്ടടി പോലെയായി…..

ലിസ  മറഞ്ഞു നിന്നിടത്തു നിന്നും ലെവിനരികിലേക്ക് ഇറങ്ങി വന്നു….

ഐറയുടെ ഈ പെട്ടെന്നുള്ള മാറ്റത്തിൽ ലെവിൻ സ്തംഭിച്ചു പൊയ്…..

ഒപ്പം അവളുടെ വാക്കുകളിൽ കലർന്നിരുന്നു പരിഹാസവും പുച്ഛവും അവന്റെ ഉള്ളിൽ ഒരു   തീ ആയി ആളി  കത്തി…….

ലെവിൻ പല്ലുകൾ കടിച്ചു ഞെരിച്ചു കൊണ്ട് ലിസയെ  തുറിച്ചുനോക്കി അവിടെനിന്നും കോപത്തോടെ നടന്നകന്നു……

ലിസ പ്ലാനിൽ വന്ന പിഴവ് സഹിക്കാൻ കഴിയാതെ കലിതുള്ളി.  .
ഇന്നലെ വരെ  ലെവിനെ കണ്ടാൽ നാണംകൊണ്ട് കളം വരച്ചിരുന്നവളാ….
ഇപ്പോൾ അവൾ  പറഞ്ഞത് കേട്ടില്ലേ……..

ബ്ലടി ബിച്ച്…….

ഒരു പനി വന്നു മാറിയത് മുതൽ ഇവൾക്ക് ഇത്രയും മാറ്റങ്ങളോ……

ലിസ ദേഷ്യപ്പെട്ടു കൊണ്ട് അവിടെ നിന്നും ഐറയെ  തിരഞ്ഞു നടന്നു……..

കുറെ നേരം ആ വലിയ ഗാർഡനിന്  ചുറ്റും  ഒക്കെ ഐറയെ  പരതി നടന്നപ്പോഴാണ് ആമ്പൽ കുളത്തിനരികിലായി ഐറ  നിൽക്കുന്നത് കണ്ടത്……

അവൾ കുനിഞ്ഞു നിന്ന് ആമ്പൽ പിച്ചാൻ ശ്രമിക്കുകയാണ്……

പെട്ടെന്ന് എന്തോ ഐഡിയ കിട്ടിയത് പോലെ ഒന്ന് ക്രൂരമായി ചിരിച്ചു കൊണ്ട് അവൾ ശബ്ദമുണ്ടാക്കാതെ അവിടേക്ക് നടന്നു ചെന്നു…..

പിന്നെ ചുറ്റും ഒന്നു കണ്ണുകൾ കൊണ്ട് പരതി ആരുമില്ല എന്ന് ഉറപ്പു വരുത്തി..

പുറകിൽ നിന്നും ഐറയെ കുളത്തിലേക്ക് തള്ളിയിട്ടു…..

ഒന്നുമറിയാത്തപോലെ അവിടെ നിന്നും ഓടിപ്പോയി…..

ഓടുന്ന വഴിയിൽ ഐറയെ തിരക്കി അതുവഴി വന്ന  സെബിയുടെമേൽ തട്ടി അവൾ നിലത്തെ  ഒരു കല്ലിൽ തല തല്ലി വീണു…

അവളുടെ നെറ്റിയിലെ ചോരകണ്ട് ഒന്ന് പതറി സെബി അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും കൈ തട്ടിമാറ്റി അവൾ അവിടെനിന്നും അകത്തേക്കോടി…

സാധാരണ തന്നെ കണ്ടാൽ തന്നെ കടിച്ചുകീറാൻ വരുന്ന ആളാണ്..
ഇന്ന് തന്റെ മേൽ തട്ടി താഴെ വീണു തല  പൊട്ടിയിട്ടും ഒന്നും മിണ്ടാതെ പോയതിൽ  അവനു  അൽഭുതം തോന്നി…

എങ്കിലും അവളുടെ വെപ്രാളവും മൗനവും ഒക്കെ അവനിൽ സംശയവും ജനിപ്പിച്ചു….

പെട്ടെന്ന് ഐറയെ പറ്റി ഓർത്തു…

അവൻ ലിസ വന്ന വഴിയിലേക്ക് ഐറയെ  തിരഞ്ഞുപോയി….

ആമ്പൽ കുളത്തിനരികിൽ വീണു കിടക്കുന്ന ഐറയുടെ ചപ്പലും കുളത്തിലുണ്ടാകുന്ന ക്രെമാതീതമായ ഓളങ്ങളും  അവനിൽ  ഒരു നടുക്കം തന്നെ സൃഷ്ടിച്ചു….

പിന്നെ ഒന്നും ചിന്തിച്ച് നിൽക്കാതെ അവൻ അവളെ രക്ഷിക്കാനായി കുളത്തിലേക്ക് ചാടി…..

ശ്വാസം കിട്ടാതെയും നീന്തൽ അറിയാതെയും കുളത്തിനുള്ളിൽ പ്രാണന് വേണ്ടി പിടയുകയായിരുന്നു ഐറ….

ജീവിക്കാൻ രണ്ടാമത് ഒരു അവസരം കിട്ടിയിട്ടും അത് പാഴായി പോകുകയാണല്ലോ എന്ന ചിന്ത അവളെ ജീവിക്കാൻ കൂടുതൽ പ്രേരിപ്പിച്ചു…….
താനിനിയും തന്നെ കൊന്നവരെ നശിപ്പിച്ചിട്ടില്ലെന്ന ചിന്ത അവളിൽ രക്ഷപെടാനുള്ള സമ്മർദമുണ്ടാക്കി….

എന്നാൽ കുളത്തിനടിയിൽ നിന്നും ഉയരാൻ നോക്കുമ്പോഴെല്ലാം….
ആമ്പൽ തണ്ടുകൾക്കിടയിൽ അവളുടെ കാലുകൾ കുടുങ്ങി അവളെ താഴ്ചയിലേക്ക് വീണ്ടും വലിച്ചു താഴ്ത്തുന്നത് പോലെ അനുഭവപ്പെട്ടു……….

ആരെങ്കിലും ഒന്ന് രക്ഷിച്ചിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു…….

ശ്വാസം പോലും കിട്ടാതെ അവളുടെ ബോധം പതിയെ പതിയെ മറഞ്ഞു കൊണ്ടിരുന്നു……….

പെട്ടെന്നാണ് രണ്ട് കൈകൾ അവളെ ചുറ്റിപ്പിടിച്ച് മേലേക്ക് ഉയർത്തിയത്……

അപ്പോഴേക്കും അവളുടെ ബോധം നിശേഷം  മറിഞ്ഞിരുന്നു……..

സെബി അവളെ നിലത്തു കിടത്തി വയറ്റിൽ  കൈകൊണ്ട് അമർത്തി…………

ചുമച്ചു കൊണ്ട് ഐറ കുറേ വെള്ളം പുറത്തേക്ക് തുപ്പി…….

അവശയായി കിടന്നു…….

അവൻ വേഗം തന്നെ അവളെ കോരിയെടുത്തു വീടിനുള്ളിലേക്ക് ഓടി….

പുറത്തു തന്നെ ചുറ്റിപ്പറ്റിനിന്ന ലിസ അവരെ  കണ്ടെങ്കിലും  അവിടെ നിന്നും ആരും കാണാതെ അവിടെ നിന്നും  മുറിയിൽ പോയി ലൈലയുടെ ഒപ്പമിരുന്നു…….

“മമ്മ…… പപ്പാ….. “

സെബിയുടെ നിലവിളി കേട്ടു അവർ രണ്ടുപേരും ഓടിവന്നു….

വെള്ളത്തിൽ കുതിർന്ന് നില്ക്കുന്ന സെബിയേയും അവന്റെ കൈകളിലും വാടി കുഴഞ്ഞു കിടക്കുന്ന ഐറയെയും  കണ്ട് അവർ ആകെ പേടിച്ചു……

സെബി  അവളെ താഴെയുള്ള മുറിയിലേക്ക് കിടത്തി……

“മമ്മാ…കുട്ടുവിന്റെ  ഡ്രസ്സ് ഒക്കെ ഒന്ന് മാറ്റി കൊടുക്ക്‌..

ഡോക്ടർ ഇപ്പോ വരും…..

കുട്ടു  നമ്മുടെ ആമ്പൽ കുളത്തിൽ വീണതാ….  പേടിക്കേണ്ട ഇപ്പോൾ കുഴപ്പമില്ല…

പക്ഷേ നെറ്റിയിൽ പൊള്ളുന്ന ചൂട്…

ഇനി വീണ്ടും പനി കൂടിയോ എന്തോ…”

11 Comments

  1. ????????

  2. Baagam 3 aanallo kande 2 nd part miss Aaya
    Enthayalum kadha kollam nannayi thane pokunnund vayikan nalla feel und ??waiting for next part ❤️❤️

  3. Baagam 3 aanallo kande 2 nd part miss Aaya

  4. 1st part വന്നപ്പോൾ njan കഥയുടെ പേര് കണ്ടിട്ട് ഏതെങ്കിലും ancient story ആണെന്ന് വിചാരിച്ച് വായിച്ചില്ലായിരുന്നു?
    2nd part വന്നപ്പോഴാ വേറെ കഥയൊന്നും വായിക്കാൻ ബാക്കി ഇല്ലാത്തോണ്ട് വായിച്ച് നോക്കിയത്❕
    Variety theme,അടിപൊളി കഥ,വായിക്കാതെ വിട്ടു പോയെങ്കിൽ വലിയ നഷ്ടമായി പോയേനെ waiting for next part❤️?

    1. Enik storykk peridaan ariyillaa?.. Ente ellaa storyde perum ethaand ethpole okke vijrimbichathaa?
      ..
      Thank youuuuuu❤

  5. ഇതിന്ടെ സെക്കൻഡ് പാർട്ട്‌ evide?,, എവിടെയോ എന്തോ തകരാർപോലെ?

    1. ?sorry… Njnum athipozha sradhichath.. Second part thanneya ith… Oru mistake pattiyathaa… ?‍♀️?‍♀️

  6. Aksha Akhila Akku ഇത് ഒരാളാണോ മൂന്ന് പേരാണോ എന്നൊന്നും അറിയില്ല.
    … പക്ഷെ നല്ല രസമുണ്ട് നിങ്ങളുടെ കഥ വായിക്കാൻ ❤❤❤നല്ല ഫീൽ ആണുട്ടോ…… വേഗം അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു… ???

    1. ??athu oraal thanneya?…
      Thank youuuuu❤❤

    1. ❤❤

Comments are closed.