പുനർജന്മം : ഐറയുടെ പ്രതികാരം 2[Aksha Akhila Akku] 202


പുനർജന്മം : ഐറയുടെ പ്രതികാരം

Author :Aksha Akhila Akku

 

                 ഭാഗം 3

“അതേ… ഇച്ചായാ….
ഇപ്പോ ഇച്ചായന് ഒന്നും മനസ്സിലാകില്ല…..
ഞാൻ എല്ലാം പറയാം…..
അത് കേൾക്കാൻ ഇച്ചായൻ മാത്രം പോരാ  കൂടെ ചിത്തവും വേണം…………
അവളോടും ഞാൻ വരാൻ പറയാം….
നാളെ നമുക്ക് നമ്മുടെ ആ പഴയ വാഗമരത്തിന് ചോട്ടിൽ ഒന്ന് കൂടണം……………”

സെബിക്കു  ഒന്നും  മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും  ഐറയുടെ  ഉറച്ച മുഖഭാവം കണ്ടപ്പോൾ അവനും കാര്യത്തിന്റെ ഗൗരവം മനസിലായി…..

സെബി ഐറയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറുകിൽ ഒരു ഉമ്മയും നൽകി അവൻ അവിടെ നിന്നും പോയി………..

താഴെ ലിവിങ് റൂമിലേക്ക് ചെല്ലുമ്പോൾ ലിസ അവിടെയുണ്ടായിരുന്നു….
അവളെ കണ്ടയുടനെ സെബി ഈർഷ്യയോടെ  മുഖം തിരിച്ചു……

ലിസ അവന് മുൻപിലായി വന്നുനിന്നു…..

“എന്താ സെബി കണ്ടിട്ട് ഒരു മൈൻഡ് പോലും ഇല്ലാത്തത്… ..

എന്തായിരുന്നു രണ്ടുപേരും ഇത്രയും നേരം സംസാരിച്ചത്…….

അവൾക്ക് നിന്നോടുള്ള പിണക്കം ഒക്കെ മാറി അല്ലേ……

പക്ഷേ അതൊന്നും അധികകാലം  ഉണ്ടാവില്ല…..

അവൾ നിന്നെ വീണ്ടും പത്തിരട്ടി ആയി വെറുക്കും………
നീ ഓർത്തു വെച്ചോ…..
അറിയാലോ.. ഞാൻ ആഗ്രഹിച്ചത് നടത്താൻ ഏതറ്റംവരെയും ഈ ലിസ പോകുമെന്ന്… ”

“അറിയാടീ….. നീ എന്ത് തരം താഴ്ന്ന വൃത്തികേടും കാണിക്കുമെന്ന്…..
അതിന്റെ ഫലം ആയിരുന്നല്ലോ…
എന്റെ കുട്ടിനെ നീ എന്നിൽ നിന്നും അകറ്റിയത്….
അവളുടെ മുന്നിൽ എന്നെ വെറുമൊരു ആഭാസനായി  മാറ്റിയില്ലേ നീ………
പക്ഷേ അതൊന്നും ഇനി അവൾ വിശ്വസിക്കില്ല…
നിന്റെ ഈ മുഖം മൂടി ഞാൻ തന്നെ വലിച്ചുകീറും  അവൾക്കുമുന്നിൽ……
നീ കാത്തിരുന്നോ….!!!!!”
സെബാസ്റ്റ്യൻ  അവളെ നോക്കി പല്ല് ഞെരിച്ചു..

“എന്താടാ സൗണ്ട് കൂട്ടുന്നേ…
ഞാൻ ഇപ്പോൾ ഇവിടെ നിന്ന് ഒച്ച ഉണ്ടാക്കിയാൽ തീരും നിന്റെ ഈ അഹങ്കാരം….. അറിയാലോ നിനക്കെന്നെ… “

“ദേ.. പെണ്ണാണെന്നൊന്നും നോക്കില്ല ഞാൻ….
അടിച്ചു  ഷേപ്പ് മാറ്റിക്കളയും.. .
ഒരിക്കൽ നീ എന്നെ ഇതുപോലെ കള്ളം കാട്ടി പാപി ആക്കിയതല്ലേ…..
ഇത്തവണ അങ്ങനെയൊന്നിനു നീ വീണ്ടും മുതിർന്നാൽ..
വെച്ചേക്കില്ല ഞാൻ നിന്നെ…..
എന്റെ പെങ്ങളെ എനിക്ക് പഴയപോലെ തിരിച്ചു കിട്ടിയതേ  ഉള്ളൂ…….
അത് നശിപ്പിക്കാൻ നോക്കിയാൽ ഉണ്ടല്ലോ കുടുംബത്തോടെ കത്തിക്കും നിന്നെ ഞാൻ……..”

സെബിയുടെ വാക്കുകൾ കേട്ട് ലിസയുടെ ഉള്ളിലൊരു ഭയം ഉണ്ടായി…
എന്നാൽ അതിലുപരി അവനോടുള്ള പക ഇരട്ടിക്കുകയായിരുന്നു……..

~~~~~~~~~~~~~~~~~~~~

ഐറ കുളിച്ച് ഈറനോടെ ഒരു ബ്ലൂ കളർ സ്ലീവ്‌ലെസ് ഹാഫ് ഫ്രോക്കിൽ
ഗാർഡനിലൂടെ പൂക്കളെ നോക്കി നടന്നു………

അവൾ  വിദൂരതയിലേക്ക് നോക്കി ഒരു നിമിഷം നിന്നു …………
താൻ ഉറപ്പായും മരിച്ചു കഴിഞ്ഞതാണ്……
പക്ഷെ എന്ത് കാരണം കൊണ്ടാണെന്നു അറിയില്ല…
വീണ്ടും ഒരു പുനർജീവിതം കിട്ടിയപ്പോൾ തെറ്റുകൾ തിരുത്താണെന്നോണം എനിക്ക് മരിക്കുന്നതിനും ഒരു വർഷം മുൻപ്  വീണ്ടും ജീവിക്കാൻ സാധിച്ചു…
ഇതിപ്പോ കൃത്യായ് അറിയാവുന്ന ആരെയെങ്കിലും കണ്ടുപിടിച്ചേ മതിയാകൂ…….. കഴിഞ്ഞ ജന്മത്തിലെ സംഭവങ്ങളെല്ലാം  ഒന്നുകൂടി അവൾ ഓർത്തെടുത്തു……
ഇനി അടുത്തതെന്താ നടക്കാൻ പോകുന്നതെന്ന് തനിക്കു  ഒരുവിധം അറിയാം……………
അവളുടെ മനസ് ചിന്തകളിലേക്ക് ആഴ്ന്നിറങ്ങി………….

അവിടത്തെ  തണുത്ത കാറ്റിനെ ശരീരത്തിലേക്ക് കണ്ണുകളടച്ചു കൊണ്ട് അവൾ  ഏറ്റുവാങ്ങി………

അവൾക്കൊരു കുളിർമ അനുഭവപ്പെട്ടു……

ഇളംകാറ്റിൽ നീണ്ടു നിവർന്നു കിടക്കുന്ന അവളുടെ നീളം മുടിയിഴകൾ പറന്നുയർന്നു…….

എന്തെന്നില്ലാത്ത ഒരു ഉണർവ് ഉള്ളിൽ നിറയുന്നത്  അവളറിഞ്ഞു……

വീശുന്ന ഇളം കാറ്റിനെ ആസ്വദിച്ചു നിന്നപ്പോൾ കുറച്ചു നിമിഷം അവളുടെ മനസ്സും കാറ്റുപോലെ സ്വതന്ത്രമായി…….

അവളുടെ തോളിൽ ഒരു കൈ പതിഞ്ഞപ്പോഴായിരുന്നു കണ്ണുകൾ തുറന്ന് പെട്ടെന്ന് തിരിഞ്ഞു നോക്കിയത്…….

മുൻപിൽ നിൽക്കുന്ന വ്യക്തിയെ കണ്ട് അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു പോയി………..

ആ മുഖം അവളുടെ ഉള്ളിനുള്ളിൽ ഭയത്തെ  ഉണർത്തി……..

“ഐറൂ….  താനിവിടെ നിൽക്കുവാണോ..
ഞാൻ തന്നെ എവിടെയൊക്കെ തിരക്കിയെന്നോ….”

ചിരിച്ചുകൊണ്ട് ചോദ്യവുമായി മുന്നിൽ നിൽക്കുന്ന ലെവിനെ  കണ്ടതും അവളുടെ നെഞ്ചിൽ തീ കോരിയിട്ട അനുഭൂതി ഉണ്ടായി…..

എങ്കിലും പെട്ടെന്ന് തന്നെ സംയമനം പാലിച്ച്  മുഖത്ത് ഒരു ചിരി വരുത്തി……..

” ഏയ്‌…  ഞാൻ വെറുതെ….”

“അല്ലാ..  ഇന്ന് നമ്മൾ ഷോപ്പിങ്ങിന് പോകാനിരുന്നത് അല്ലേ…
പിന്നെന്താ പെട്ടെന്ന് അത് വേണ്ടന്ന് വെച്ചത്…. ലിസ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്….”

“എനിക്കൊരു മൂഡില്ല…. “

ഒട്ടും താല്പര്യം ഇല്ലാത്ത പോലെ അവൾ ലെവിനു  മറുപടി നൽകി…..

“ഐറാ…. ഞാനിന്ന് ഇങ്ങനെ ഒരു ട്രിപ്പ് പ്ലാൻ ചെയ്ത് തന്നോട് ഒരു അത്യാവശ്യ കാര്യം പറയാൻ ആയിരുന്നു…… “

ലെവിൻ മുഖവുരയിട്ടു…

“എന്താന്ന് വെച്ചാൽ പറഞ്ഞോളൂ  ലെവിൻ..  അത് എവിടെയായാലെന്താ…..”

അവൻ പറയാൻ പോകുന്ന കാര്യം എന്താണെന്ന് അവൾക്ക് കൃത്യമായി അറിയാമായിരുന്നു….

എങ്കിലും അത് മനസ്സിലാക്കാത്തത് പോലെ അവൾ അവനെ നോക്കി…

“അത് പിന്നെ….
എനിക്ക് തന്നെ ഒത്തിരി ഇഷ്ടമാണ്…. എനിക്കറിയാം തനിക്കും  എന്നെ ഇഷ്ടമാണെന്ന്…
എങ്കിലും ഇത് ഓഫീഷ്യൽ ആക്കാൻ തന്നോട് പറയണമല്ലോ…..”

തികഞ്ഞ ആത്മവിശ്വാസത്തോടെ അവൻ അത് പറഞ്ഞു…
അതുകേട്ട് ഐറയുടെ ഉള്ളിൽ പണ്ട് നടന്ന സംഭവങ്ങൾ ഓടിയെത്തി…
അന്ന് താൻ ഈ വാക്കുകൾ കേട്ട് എത്ര സന്തോഷിച്ചിരുന്നുവോ..
ഇന്ന് അതിന്റെ പത്തിരട്ടി ഇത് കേൾക്കുമ്പോൾ അറപ്പാണ് അനുഭവപ്പെടുന്നത്…

11 Comments

  1. ????????

  2. Baagam 3 aanallo kande 2 nd part miss Aaya
    Enthayalum kadha kollam nannayi thane pokunnund vayikan nalla feel und ??waiting for next part ❤️❤️

  3. Baagam 3 aanallo kande 2 nd part miss Aaya

  4. 1st part വന്നപ്പോൾ njan കഥയുടെ പേര് കണ്ടിട്ട് ഏതെങ്കിലും ancient story ആണെന്ന് വിചാരിച്ച് വായിച്ചില്ലായിരുന്നു?
    2nd part വന്നപ്പോഴാ വേറെ കഥയൊന്നും വായിക്കാൻ ബാക്കി ഇല്ലാത്തോണ്ട് വായിച്ച് നോക്കിയത്❕
    Variety theme,അടിപൊളി കഥ,വായിക്കാതെ വിട്ടു പോയെങ്കിൽ വലിയ നഷ്ടമായി പോയേനെ waiting for next part❤️?

    1. Enik storykk peridaan ariyillaa?.. Ente ellaa storyde perum ethaand ethpole okke vijrimbichathaa?
      ..
      Thank youuuuuu❤

  5. ഇതിന്ടെ സെക്കൻഡ് പാർട്ട്‌ evide?,, എവിടെയോ എന്തോ തകരാർപോലെ?

    1. ?sorry… Njnum athipozha sradhichath.. Second part thanneya ith… Oru mistake pattiyathaa… ?‍♀️?‍♀️

  6. Aksha Akhila Akku ഇത് ഒരാളാണോ മൂന്ന് പേരാണോ എന്നൊന്നും അറിയില്ല.
    … പക്ഷെ നല്ല രസമുണ്ട് നിങ്ങളുടെ കഥ വായിക്കാൻ ❤❤❤നല്ല ഫീൽ ആണുട്ടോ…… വേഗം അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു… ???

    1. ??athu oraal thanneya?…
      Thank youuuuu❤❤

    1. ❤❤

Comments are closed.