പാൽത്തുള്ളിയിലെ ആത്മഹത്യ – 2 11

അദ്ദേഹത്തിന്റെ ആ ചോദ്യത്തിൽ ഒരച്ഛന്റെ വാത്സല്യം നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി.

നിങ്ങൾ ഫോറസ്റ്റുകാർക്ക് ഞങ്ങളെ ചോദ്യം ചെയ്യാൻ എന്താ അധികാരം.കഥാനായകൻ അൽപ്പം ഒച്ചയുയർത്തി.

അവന്റെ ചോദ്യത്തിൽ ഫോറസ്ററ് ഡിപ്പാർട്മെന്റ് വെറും മൂന്നാം കിട കൂലിപ്പണിക്കാർ ആണ് എന്നുള്ള ധാർഷ്ട്യം നിറഞ്ഞത് പോലെ ഒരു തോന്നൽ.

എന്തായാലും എരി തീയിൽ എണ്ണ എന്നെപ്പോലുള്ള അവന്റെ വാക്കുകൾ എന്റെ ആത്മാഭിമാനത്തിനേറ്റ കനത്ത ക്ഷതമായി.

സർവ്വ ശക്തിയും വലതു കൈയ്യിലേക്ക് ആവാഹിച്ച് കണ്ണും മൂക്കും അടച്ച് ഒരെണ്ണം കൊടുത്തു.

മുഖം പൊത്തിക്കൊണ്ട് അവൻ നിലത്ത് കുത്തിയിരുന്നു.

പെൺകുട്ടിക്ക് എന്ത്‌ ചെയ്യണമെന്ന് മനസ്സിലായില്ല.യ്യോ ന്റേട്ടാ എന്ന് വിളിച്ചു കൊണ്ട് അവൾ മുന്നോട്ട് നീങ്ങി.

മാറി നിക്കെടീ അങ്ങോട്ട്‌.ഇല്ലേൽ നിനക്കിട്ടും കിട്ടും.രാവിലെ ഓരോന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങും.

അവൾ ഭയന്ന് പിന്നോട്ട് മാറി.വാ പൊത്തി കരയാൻ തുടങ്ങി.

സമയം കളയാതെ രണ്ട് പേരെയും കൂട്ടി ഞങ്ങൾ മലയിറങ്ങി.

ഓഫീസിൽ എത്തിയ പാടെ ഇരുവരുടെയും വീട്ടിൽ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു.

പെണ്ണ് വീട്ടുകാരും ചെക്കൻ വീട്ടുകാരും നിമിഷങ്ങൾക്കുള്ളിൽ ഓഫീസിലെത്തി.

രാവിലെ കൂട്ട്കാരിയുടെ വീട്ടിലേക്കെന്നും പറഞ്ഞിറങ്ങിയ മകളെ ഇത് പോലൊരു സാഹചര്യത്തിൽ കാണേണ്ടി വന്നല്ലോ എന്ന് അമ്മയുടെ വിലാപം.

ക്യാമറിൽ പതിഞ്ഞ രംഗങ്ങൾ കൂടി കണ്ടതോടെ സങ്കടത്തിന്റെ പരകോടിയിലെത്തിയ പെൺകുട്ടിയുടെ അച്ഛൻ സമസ്ത രോക്ഷവും ആവാഹിച്ചു കൊണ്ട് മകളുടെ സുന്ദര കവിളിൽ ഒന്ന് കൊടുത്തു.

കൂടുതൽ കലാപരിപാടികൾക്ക് ഇട നൽകാതെ ഇരുവരുടെയും വീട്ടുകാരെ വിളിച്ചിരുത്തി ഒരു സന്ധിസംഭാഷണത്തിന് ഞാൻ തുടക്കമിട്ടു.

ഇതിപ്പോ ഇത്രയൊക്കെ ആയ സ്ഥിതിക്ക് അവരുടെ ആഗ്രഹം പോലെ കല്യാണം നടത്തിക്കൂടേ ഞാൻ ഇരുകൂട്ടരോടും ചോദിച്ചു.

എന്നാൽ സാമ്പത്തികമായി പെൺകുട്ടിയുടെ കുടുംബം ഉന്നതിയിൽ ആയതിനാൽ സമ്പത്തിന്റെയും കുടുംബ മഹിമയുടെയും