കാരണം താൻ കാണാൻ കുറച്ചു നിറം കുറവും അവളാകട്ടെ അതിസുന്ദരി ആ ഒരു അപാകർഷതാ ബോധം അവനെ വേട്ടയാടി….തന്നെ കണ്ടു കഴിഞ്ഞാൽ അവൾ ഉപേക്ഷിച്ചു പോകുമോ എന്നൊരു ചിന്ത അവനെ അലട്ടി കൊണ്ടിരുന്നു …
അങ്ങനെ ഇരിക്കേ കിച്ചുവിന്റെ അമ്മാവൻ മരണപ്പെട്ടു. അവൻ നാട്ടിലേക്ക് തിരിച്ചു പോകുവാൻ തീരുമാനിച്ചു… പോകുന്നതിനു മുന്നേ നേരിൽ കാണണമെന്ന് പാറുക്കുട്ടി പറഞ്ഞെങ്കിലും വിച്ചു ഒഴിഞ്ഞുമാറി.ഒരു ചെടിയിലെ ഇലകൾ കൊഴിയുന്നതു പോലെ ദിവസങ്ങൾ ആഴ്ച്ചകളായും മാസങ്ങളായും കൊഴിഞ്ഞു തീർന്നുകൊണ്ടിരിന്നു..
എന്നാൽ ഇവരുടെ മൊബൈലിൽ വിളി തുടർന്നുകൊണ്ടിരുന്നു..
ദിവസങ്ങൾ കടന്നു പോയി. പാറുവിനു വീട്ടിൽ വിവാഹാലോചനകൾ വരാൻ തുടങ്ങി.തന്നെ കാണാൻ വന്ന ഓരോരുത്തരെയും നിസ്സാര കാര്യങ്ങൾ പറഞ്ഞ് അവൾ ഒഴിവാക്കി.പക്ഷേ ദിവസങ്ങൾ കഴിയുന്തോറും അവളുടെ മനസ്സിൽ ഭയം ഏറി വന്നു.ഒരു ദിവസം രാത്രി അവൾ കിച്ചുവിനെ വിളിച്ചു..
“ഹലോ കിച്ചുവേട്ടാ … ,”
“പാറു എന്താ ശബ്ദം വല്ലാതിരിക്കുന്നേ? എന്ത് പറ്റി?”
“കിച്ചുവേട്ടാ …അതു പിന്നെ ..ഇവിടെ അപ്പ എനിക്ക് കല്യാണാലോചനകൾ നടത്തുന്ന കാര്യം ഞാൻ.. പറഞ്ഞിരുന്നില്ലേ,…ഇനി എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല…എനിക്കു കിച്ചുവേട്ടനെ കണ്ടേ പറ്റു ….”
സുപ്പര്‍
???…
All the best ?
❤❤❤❤
❣️
❤❤❤
❤