പാക്കാതെ വന്ത കാതൽ – 2???? [ശങ്കർ പി ഇളയിടം] 102

അവൾ  ഒന്നും പറയാതെ ചിരിച്ചു കൊണ്ട്  ഫോണിലേക്ക്  നോക്കി നിന്നു  പോയി ..അങ്ങനെ അവരുടെ പ്രണയദിനങ്ങൾ അവിടെ നിന്നും തുടങ്ങി….ഇടയ്ക്കെപ്പോഴോ  അവളുടെ കോളേജിനെ പറ്റിയും കോളേജിലേക്ക് പോകുന്നതും തുടങ്ങി എല്ലാ വിവരങ്ങളും അവന് കൈമാറി പറഞ്ഞു വന്നപ്പോൾ കിച്ചു  അവളെ മിക്കവാറും ദിവസങ്ങളിൽ കണ്ടിട്ടുണ്ടെന്നു  കിച്ചുവിന് മനസ്സിലായി ..കിച്ചുവിന്റെ വർഷോപ്പിന്റെ മുന്നിലൂടെയാണ് ഇവൾ പഠിക്കാൻ പോകുന്നത്…പിറ്റേദിവസം തുടങ്ങി അവൻ  അവളെ ശ്രെദ്ധിക്കുവാൻ  തുടങ്ങി…

അവൾ  ബസ്  സ്റ്റോപ്പിൽ  നില്കുന്നത് കണ്ട് കിച്ചു  ഫോൺ എടുത്തു  അവൾ തന്നെയാണോ അതെന്നു ഉറപ്പിക്കാൻ അവളെ  വിളിച്ചു  ചോദിച്ചു .പക്ഷെ അവൻ അവിടെയാണ് വർക്ക്‌ ചെയുന്നതെന്ന്  അവൻ അവളെ അറിയിക്കാതെ സമർത്ഥമായി മറച്ചു വെച്ചു ..ആദ്യമായി തന്റെ പ്രണയത്തെ തിരിച്ചറിഞ്ഞ കിച്ചു ഒരു  നിമിഷം മതി മറന്നു അവളെ  നോക്കി നിന്നു ..

കാറ്റിൽ  ആടുന്ന മുടിയിഴകൾ …ഒരു കൈവെച്ചു മെല്ലെ  അവൾ  മാടി  ഒതുക്കുന്നു ..നല്ല  വെളുത്ത  തുമ്പപ്പൂപോലെയുള്ള നിറം ..പുഞ്ചിരിക്കുമ്പോൾ രണ്ടു സൈഡിലും വിരിയുന്ന  നുണകുഴികൾ…
അവന്റെ മനസ്സിൽ  സന്തോഷത്തിന്റെ കാറ്റു  വീശി കൊണ്ടിരുന്നു .
അവൾ അറിയാതെ എന്നും അവൾക്കായി  ആ  കാത്തു നിൽപ്പ് അവൻ തുടർന്നു ..ആർക്കും അവളെ വിട്ടു കൊടുക്കാൻ കഴിയാത്തവിധം അവരുടെ
പ്രണയം ദൃഢതയോടെ മുൻപോട്ടു പൊയ്ക്കൊണ്ടിരുന്നു .

അതിനിടയിൽ പല പ്രാവിശ്യം പാറു  കിച്ചുവിനെ നേരിട്ടു കാണണം എന്നു  ശാഡ്യം പിടിച്ചെങ്കിലും . ഒരിക്കൽ പോലും നേരിട്ട് കാണുവാൻ വിച്ചു സമ്മതിച്ചില്ല

6 Comments

  1. ? ആരാധകൻ ?

    സുപ്പര്‍

  2. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

  3. ❤❤❤❤

  4. ❤❤❤

Comments are closed.