പാക്കാതെ വന്ത കാതൽ – 2???? [ശങ്കർ പി ഇളയിടം] 102

“ഹലോ …പാറുട്ടി ..”

“എന്താ ….കിച്ചു …നീ  ഈ  സമയത്ത്   എന്നെ വിളിക്കാറില്ലലോ ..എന്തു പറ്റി….”

“നീ ….എവിടെയാ ….”

“ഞാൻ ക്ലാസ്സിലാ …..”

“എനിക്ക് നിന്നോട്  അത്യാവശ്യമായി ഒരു  കാര്യം പറയാനുണ്ടായിരുന്നു ….”

“എന്താ കാര്യം …വേഗം പറ ഇപ്പോ മിസ്സ്‌  വരും …”

“അതുപിന്നെ …ശരിക്കും നിന്നെ കെട്ടുന്നവൻ ഭാഗ്യവാൻ തന്നെയാ  പാറുട്ടി …..

“അതേ …ഭാഗ്യവാൻ തന്നെയായിരിക്കും… എന്നെയല്ലേ  കെട്ടുന്നത് അപ്പൊ  ഭാഗ്യം കാണാതെ ഇരിക്കുമോ …”

” അതു തന്നെയാ ഞാൻ പറഞ്ഞത് …എന്നാ ആ  ഭാഗ്യം  എന്നിക്കു തന്നൂടെ ….”
ഏതാണ്ട് ഒറ്റ ശ്വാസത്തിൽ അല്പം ഉൾഭയതോടെയും ചമ്മലോടെയും പറഞ്ഞു നിർത്തിയതും.. മറുവശത്ത് പൂർണമായ നിശബ്ദതയായിരുന്നു..
“പാറു ..നീ എന്താ ഒന്നും മിണ്ടാത്തെ?? കരയുവാണോ നീ??  എന്തേലും ഒന്ന് പറയ് …..”

കിച്ചു  ചോദിച്ചതും  പാറു  ഒരു  നിമിഷം  ഫോണും പിടിച്ചു കൊണ്ട് തരിച്ചു നിന്നു  പോയ്‌ …രണ്ടു പേർക്കും ഇഷ്ടമാണെന്നു  പറയാതെ പലവട്ടം പറഞ്ഞിട്ടുണ്ട് ..പക്ഷേ ഈ  രീതിയിൽ  അവൻ തന്നെ പ്രോപോസ്  ചെയ്യുമെന്ന്  അവൾ  ഒട്ടും പ്രേതീക്ഷിച്ചിരുന്നില്ല ..

“പാറു ….”

അവളുടെ ഭാഗത്തു നിന്നും പ്രീതികരണം ഒന്നുമില്ലാതായപ്പോൾ മറുതലക്കൽ നിന്നും കിച്ചു  വീണ്ടും  അവളെ വിളിച്ചു …
“കിച്ചു …ഞാൻ ..വെക്കുവാ …മിസ്സ്‌ ..വന്നു  ക്ലാസ്സിലേക്ക് …”

6 Comments

  1. ? ആരാധകൻ ?

    സുപ്പര്‍

  2. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

  3. ❤❤❤❤

  4. ❤❤❤

Comments are closed.