പാക്കാതെ വന്ത കാതൽ 2
Author : ശങ്കർ പി ഇളയിടം
[ Previous Part ]
രാവിലെ എഴുന്നേറ്റതും ഫോൺ നോക്കിയപ്പോൾ ആ നമ്പറിൽ നിന്നു തന്നെ 30 മിസ്സ്ഡ് കാൾ അവൾ ദേഷ്യത്തോടെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു ..
“ഡോ …താൻ ..ആരാ .. എത്ര വട്ടം പറഞ്ഞു താൻ ഉദ്ദേശിക്കുന്ന നമ്പർ അല്ല ഇതെന്ന് ..പിന്നെയും പിന്നെയും എന്തിനാ ഇതിൽ മിസ്സ് കാൾ അടിക്കുന്നത് …”
“ഞാൻ ..സഞ്ജയ് കൃഷ്ണ ..താൻ രാഹുൽ അല്ലെന്നു പറഞ്ഞു അപ്പൊ പിന്നെ താൻ ആരാ എന്നറിയാനുള്ള ക്യൂരിയോസിറ്റി അതുകൊണ്ട് വിളിച്ചതാ ….”
“താൻ ആളു കൊള്ളാലോ…ഇതു തന്റെ സ്ഥിരം ഏർപ്പാടാണോ ഈ പെൺകുട്ടികളുടെ നമ്പറിലേക്ക് മിസ്സ് കാൾ അടിച്ചു ക്യൂരിയോസിറ്റി അറിയുന്നത് ……”
“ഞാൻ പറഞ്ഞല്ലോ ഒരു ക്യൂരിയോസിറ്റി …തന്റെ പേരെന്താ ….”
“എന്റെ പേര് പേരക്ക ,നാള് നാരങ്ങ ….എന്തേ ഇനി വല്ലതും അറിയണോ ….”
“അയ്യോ …വേണ്ടായേ …അറിഞ്ഞിടത്തോളം മതി …””എന്നാ .ഞാൻ വെക്കുകയാ …”
“പേരക്കേ ..ഫോൺ വെക്കല്ലേ …ഏതായാലും പേരും നാളും പറഞ്ഞ സ്ഥിക്ക് … ഫ്രണ്ട്‌സ് ….
ഒക്കെ ”
അവൾ ഫോൺ കട്ട് ചെയ്തു…
മറുതലക്കൽ എന്തോ നേടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു സഞ്ജയ് കൃഷ്ണയും.അത് ഒരു തുടക്കമായിരുന്നു പുതിയ സൗഹൃദത്തിന്റെ തുടക്കം.അതിന് ശേഷം അവർ തമ്മിൽ എന്നും ഫോൺ സംഭാഷണങ്ങൾ പതിവായി.പാറു തന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും കിച്ചുവുമായി പങ്കു വെച്ചു…ആദ്യത്തെ സൗഹൃദ സംഭാഷണത്തിൽ തന്നെ അവള് പറഞ്ഞു താൻ ഫൈനൽ ഇയർ ബിരുദ വവിദ്യാർത്ഥിനി ആണെന്ന് .തിരിച്ചും അവൻ അവനെ പറ്റിയും അവളോട് പറഞ്ഞിരുന്നു ..പതിയെ പതിയെ അവരുടെ സൗഹൃദത്തിന് പ്രണയത്തിന്റെ രൂപഭാവങ്ങൾ കൈവന്നു.ഒരു ദിവസം പോലും പരസ്പരം സംസാരിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ.. പരസ്പരം ഉള്ള സ്‌നേഹം തുറന്നു പറയാതെ തന്നെ ഇരുവരുടെയും വാക്കുകളിലും പ്രവർത്തികളിലും അവ പ്രകടമാകുവാൻ തുടങ്ങി.. അങ്ങനെ ഇരിക്കേ ഒരു ദിവസം കിച്ചുവിന്റെ ഫോൺ കോൾ അവളെ തേടിയെത്തി.. …
സുപ്പര്‍
???…
All the best ?
❤❤❤❤
❣️
❤❤❤
❤