പാക്കാതെ വന്ത കാതൽ – 1 ???? [ശങ്കർ പി ഇളയിടം] 92

അവളിൽ  ആദ്യമായി അനുരാഗ പൂക്കൾ  വിതറി അവളുടെ ഹൃദയത്തിൽ ഇടം നേടിയവൻ ഇന്നവളുടെ  ജീവിതത്തിന്റെ എല്ലാമായാവൻ  സഞ്ജയ്‌ കൃഷ്ണ ..അവളുടെ മാത്രം കിച്ചുവേട്ടൻ  . ഒരിക്കൽ  പോലും കണ്ടിട്ടില്ലാത്ത കിച്ചുവുമായി അവരുടേതായ ജീവിതവും  സ്വപ്നം കണ്ടുകൊണ്ട് അവന്റെ അടുത്തേക്കു പോവുകയാണ് പാറു .

 

വീട്ടിൽ അപ്പയോടും  അമ്മയോടും പങ്കുവെക്കാത്ത ഒരു കാര്യവും അവളുടെ  ജീവിതത്തിൽ ഇന്നേവരെ ഉണ്ടായിരുന്നില്ല .പക്ഷെ  മകളുടെ ഏതു  ആഗ്രഹവും സാധിച്ചു തരുന്ന  അപ്പയ്ക്കും അമ്മയ്ക്കും  മുമ്പിൽ അവൾ കിച്ചുവിന്റെ കാര്യം മറച്ചു വെച്ചു കാരണം വേറെയൊന്നുമല്ല   ആഗ്രഹാരത്തിന്റെ  പൈതൃകം കാത്തു സൂക്ഷിക്കുന്നവർക്ക്   കിച്ചുവിനെ  പോലെയുള്ള ഒരു  ആളെ ഉൾകൊള്ളാൻ കഴിയില്ലെന്നു  അവൾക്കു നന്നായി അറിയാമായിരുന്നു …

ട്രെയിൻ  ചൂളം വിളിച്ചു മുന്പോട്ട്  പോകും തോറും അവളുടെ ഓർമ്മകൾ പിന്നോട്ട് ചലിച്ചു കൊണ്ടിരുന്നു …….

 

പത്നാഭന്റെ മണ്ണിൽ നിന്ന് പാലക്കാട്  ജില്ലയിലേക്ക് ഒരു ജോലി  തേടി വന്നതാണ്  സഞ്ജയ്‌ കൃഷ്ണ..ഒരു  ഇടത്തരം  കുടുംബത്തിലെ  അംഗമാണ് സഞ്ജു ..ജോലിക്കുവേണ്ടിയുള്ള അലച്ചിലിനോടുവീൽ  അവനു ഒരു  വർക്ക്‌  ഷോപ്പിൽ ഒരു ജോലി  കിട്ടി …തന്റെ  വിദ്യാഭ്യാസത്തിനോത്ത  ജോലി അല്ലാഞ്ഞിട്ടു പോലും അവൻ  അതിൽ സംതൃപ്തനായിരുന്നു ..

 

കാരണം അത്രത്തോളം ഒരു  ജോലിക്  വേണ്ടി  കുറേ അലഞ്ഞിരുന്നു .  അവൻ വർക്ക്‌ ചെയുന്നിടത്ത് അടുത്തു തന്നെയായി  ഒരു മൊബൈൽ ഷോപ്പ്  ഉണ്ട്.. അവിടെ  ധാരാളം ആൾക്കാർ റീചാർജ്  ചെയ്യാനായി വന്നും പോയികൊണ്ടിരിക്കും ..ഫ്രീ ടൈം  കിട്ടുമ്പോൾ അവിടെയുള്ള  പയ്യൻമാരുടെ  അടുത്തേക്കു

 

ചെന്ന്  കത്തിയടിക്കാൻ  സഞ്ജുവും  കൂടാറുണ്ട്. കത്തിയടിയും കളക്ഷനും  അതിനിടയിൽ മുറപോലെ നടക്കും .

13 Comments

  1. ? ആരാധകൻ ?

    കസറി മച്ചാ

  2. തുടക്കം കൊള്ളാം

  3. nishbada pranyani de baakipart enna varannneee

    1. ശങ്കർ പി ഇളയിടം

      വരും

    1. അണ്ണാ എന്ത് പറ്റി തട്ടുമ്പുറത് നോക്കാതെ താഴേക്ക് ഇറങ്ങി വാ

      1. വരാം ഹാര്‍ലി, കുറച്ചു പണിയുണ്ട്. അതൊന്നു തീര്‍ക്കട്ടെ ???

        1. പോകാണ് എന്ന്പറഞ്ഞാൽ പോകണം,ഇവിടെ ചുറ്റിക്കറങ്ങാൻ പാടില്ല.

          നിയമം പഠിക്കണം മിഷ്ടർ.

          1. അവിടെ നിന്നും പോകുന്നു എന്നെ പറഞ്ഞിട്ടുള്ളൂ. നിയമം പഠിക്കുന്നതിന് മുന്നേ പോയി എഴുതാനും വായിക്കാനും പഠിക്കണം മിസ്റ്റര്‍ ?????

  4. ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️

Comments are closed.