നോട്ടം [Safu] 175

കേടാണാവോ…. വേഗം ഫോൺ കയ്യിലെടുത്തു… ടൗണിലേക്ക് കൂട്ടാൻ വരാൻ ആരെയെങ്കിലും അയക്കാൻ അമ്മയോട് പറയണം…പക്ഷേ,  കഷ്ടകാലം വണ്ടി പിടിച്ചു വരിക എന്ന് കേട്ടിട്ടേ ഉള്ളൂ… ഇപ്പൊ ശരിക്കും കണ്ടു… ചാർജ് തീർന്ന് ഫോൺ ഓഫായിരിക്കുന്നു… സംഗതി നേരത്തെ ഓഫായതാ…. പക്ഷേ, വീട്ടിലോട്ട് പോകേണ്ട ചിന്തയിൽ ഫോൺ ചാർജ്  ചെയ്യാൻ വിട്ടു പോയി…  ഉണ്ടായിരുന്ന ധൈര്യം കൂടി ചോർന്നു പോകുന്ന പോലെ…

ടൗണിൽ ബസ്സിറങ്ങി….ഇവിടുന്ന് വീട്ടിലോട്ട് കുറച്ചേ പോകാനുള്ളൂ… പക്ഷേ ഒറ്റ ഓട്ടോ കാണാനില്ല… ഓരോന്നൊക്കെ ഉണ്ട് അവിടേം ഇവിടേം ആയി നിർത്തിയിട്ട്… പക്ഷേ ചിലരുടെ നോട്ടമൊക്കെ വല്ലാത്തൊരു ഇത്…. ചിലരൊക്കെ ഓട്ടോയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നു…. അതോണ്ട് ഒരു ധൈര്യം കിട്ടുന്നില്ല… എനിക്ക് തന്നെ തോന്നി… എന്റെ കരാട്ടെയും സെൽഫ് കോൺഫിഡൻസും ഒക്കെ എവിടെ പോയി എന്ന്….
അവസാനം ഒരു കാര്യം തീരുമാനിച്ചു. വീട്ടിലോട്ടുള്ള റോഡിലേക്ക് കേറി നടക്കാം… പരിചയക്കാരെ വല്ലവരെയും കാണാതിരിക്കില്ല… എവിടുന്നോ കിട്ടിയ ധൈര്യത്തിൽ വലിച്ചു നടന്നു. ഞാൻ ഒറ്റക്കായിരുന്നെങ്കിൽ പി ടി ഉഷയേക്കാൾ വേഗത്തിൽ ഓടി വീട് പിടിച്ചേനെ… ഇതിപ്പോ ഹോസ്റ്റൽ ജീവിതം അവസാപ്പിച്ചുള്ള വരവായത് കൊണ്ട് എന്നേക്കാൾ വലിയ ലഗേജും ഉണ്ട്….പുറത്ത് ഒന്ന് തൂക്കിയിട്ടുണ്ട്.. കയ്യിൽ വേറൊരു ബാഗും… അത് കൂടാതെ ചെറിയൊരു സൈഡ് ബാഗ് തോളിലും ഉണ്ട്…  കുറെ ഡ്രെസ്സും ഒരുമാതിരിപ്പെട്ട ചവറുകളും ഒക്കെ കഴിഞ്ഞാഴ്ച സ്റ്റഡി ലീവിന് പോകുമ്പോ വീട്ടിലേക്ക് കൊണ്ട് പോയിരുന്നു… അത്യാവശ്യം കുറച്ചു ഡ്രെസ്സും പിന്നെ ബുക്‌സും മാത്രമേ ഉള്ളൂ… അത് തന്നെ വല്യ സമാധാനം… ഈ ലഗേജ് തന്നെയുണ്ട് എന്നേക്കാൾ വെയിറ്റ്… അപ്പൊ പിന്നെ അതൂടെ ഉണ്ടെങ്കിലോ….

അവസാനം ഏച്ചു വലിച്ചു നടന്നു… പക്ഷെ, റോഡിലൊന്നും ഒറ്റ മനുഷ്യനില്ല…. മറ്റേ പുള്ളിയാണെങ്കിൽ എന്റെ പിറകിൽ തന്നെയുണ്ട്….  ആകെ കൂടി വല്ലാത്തൊരു ഇത്….റോഡിൽ ഞാനും അയാളും മാത്രം…. എന്റെ കുറച്ചു പിറകിലോട്ടായാണ് അയാളുടെ നടത്തം…പക്ഷേ നോട്ടം മുഴുവൻ എന്റെ നേർക്ക് തന്നെ…  കയ്യും കാലും ഒക്കെ വിറച്ചിട്ടു വയ്യ…. ഏത് നിമിഷവും എന്റെ മുന്നിൽ അയാൾ ചാടി വീഴുമെന്ന് തന്നെ എനിക്ക് തോന്നി…. അന്നാദ്യമായി ഹോസ്റ്റൽ ഫുഡിനോട് എനിക്ക് മതിപ്പ് തോന്നി… അല്ലെങ്കിലും എന്തായിരുന്നു ഹോസ്റ്റൽ ഫുഡിന് കുഴപ്പം… ഒരൽപ്പം രുചി കുറവാണെന്നല്ലേ ഉള്ളൂ…. എന്നാലുമെന്താ… വിശപ്പ് മാറുമായിരുന്നില്ലേ…. ഞണ്ടൊക്കെ ഇനിയും കഴിക്കാമായിരുന്നില്ലേ….. ഇനിയിപ്പോ ഇതൊക്കെ ചിന്തിച്ചിട്ടെന്താ കാര്യം… പോയ ബുദ്ധി ആന വലിച്ചാലും തിരിച്ചു വരൂല. അത്ര തന്നെ….
പെട്ടെന്ന് എന്റെ മുന്നിലേക്ക് ഒരാൾ ചാടി വീണു… പ്രതീക്ഷിച്ചതാണെങ്കിലും പെട്ടെന്നായപ്പോ ഞാനൊന്ന് ഞെട്ടി… പക്ഷേ, ഞാൻ പ്രതീക്ഷിച്ച ആൾ അല്ലായിരുന്നു… വേറൊരാൾ… ചുവന്ന കണ്ണുകൾ ഇരുട്ടിലും വ്യക്തമാണ്…. ചുണ്ടിൽ സിഗരെറ്റുണ്ട്…. ഇടറുന്ന കാലടികളിൽ നിന്നും  അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തം… എന്നേ നോക്കി വല്ലാത്തൊരു വഷളൻ ചിരിയോടെ അയാൾ അടുത്തു…
ഭയം അതിന്റെ ഉച്ചിയിൽ എത്തി….. പിറകിൽ ഒരാൾ… മുന്നിൽ മറ്റൊരാൾ…. എന്റെ മരണം ഉറപ്പാക്കി ഞാൻ….. പക്ഷേ മരിക്കേണ്ടി വന്നാലും മാനം നഷ്ടപ്പെടുത്താൻ തയ്യാറാവില്ല ഒരു പെണ്ണും… ഉള്ളിൽ സ്വരുക്കൂട്ടി വച്ച എല്ലാ ധൈര്യവും കണ്ണുകളടച്ചു കൊണ്ട് കൈകളിലേക്ക് ആവാഹിച്ചെടുത്തു അയാളെ തള്ളി മാറ്റാനായി…. പക്ഷേ അടുത്ത നിമിഷം എന്നേ ഞെട്ടിച്ചു കൊണ്ട് അയാൾ ആരുടെയോ ചവിട്ടു കൊണ്ട് തെറിച്ചു വീണു.. തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ അതിനേക്കാൾ ഞെട്ടി… എന്നേ ഏറെ നേരമായി പിന്തുടരുന്ന ആളുടെ ചവിട്ടു കൊണ്ടാണ് അയാൾ വീണത്… എന്റെ കണ്മുന്നിൽ വച്ചു തന്നെ വീണു കിടക്കുന്ന ആളെ ഒന്നുകൂടെ ചവിട്ടി… അതോടെ അയാളുടെ ബോധം പോയി…
ഞെട്ടി പണ്ടാരമടങ്ങിപ്പോയി ഞാൻ  അയാളുടെ ചവിട്ട് കണ്ടിട്ട്….
അയ്യാൾ എന്റെ മുഖത്തിന്‌ നേരെ കൈ വീശി കാണിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്…
“എവിടെയാ നിന്റെ വീട്? വാ… ഞാൻ വീട്ടിലാക്കാം… “

16 Comments

  1. ♥️♥️♥️???

  2. നന്നായിരുന്നു. ശരിയാണ് എല്ലാവരും മോശമല്ല. പക്ഷെ കാലം ഇങ്ങനെയാകുമ്പോൾ സംശയിച്ചുപോകും.
    സ്നേഹത്തോടെ ❤️

  3. Devil With a Heart

    അൽകിടു?❤️

  4. Safu,

    തുടക്കം കുറിച്ചല്ലേ…. ❤
    കഥ നന്നായിട്ടുണ്ട്…
    Waiting for more stories….

    1. Thank you ???❤️❤️❤️

  5. നിധീഷ്

    ♥♥♥♥

    1. Thank you ❤️

  6. കൈലാസനാഥൻ

    ???❤️❤️❤️

    1. ❤️❤️❤️

  7. ❤️✌?

      1. ❤️❤️❤️

    1. ❤️❤️❤️

Comments are closed.