നോട്ടം
Author : Safu
തന്നിൽ തറഞ്ഞിരിക്കുന്ന അയാളുടെ നോട്ടം വല്ലാത്തൊരു അസ്വസ്ഥത തന്നെയായിരുന്നു സൃഷ്ടിച്ചത്…..ഇന്ന് തന്നെ വീട്ടിലോട്ട് വരാൻ തോന്നിയ നിമിഷത്തെ സ്വയം പഴിച്ചു പോയി….
അവസാന പരീക്ഷയും കഴിഞ്ഞ് അന്ന് വൈകുന്നേരത്തെ ബസിനു തന്നെ വീട്ടിലേക്ക് പുറപ്പെട്ടതാണ്…. ഹോസ്റ്റൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ വില മനസിലാക്കിയ ഒന്നാണ് അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കുന്ന നല്ല നാടൻ ഭക്ഷണം… അമ്മ എന്ത് കഴിക്കാൻ ഉണ്ടാക്കിയാലും അതിലൊരു കുറ്റമെങ്കിലും കണ്ടെത്തുന്ന ആളായിരുന്നു ഞാൻ…. പക്ഷേ, ഹോസ്റ്റൽ ഫുഡ് കഴിച്ചു തുടങ്ങിയപ്പോഴാണ് അമ്മയുടെ പഴംകഞ്ഞിക്കും മുളക് കൊണ്ടാട്ടത്തിനും പോലും ഒടുക്കത്തെ ടേസ്റ്റാണെന്ന് മനസിലായത്…..
നാളെ രാവിലത്തെ ബസ്സിന് വീട്ടിലോട്ട് പോകാന്നു കരുതി നിന്നതായിരുന്നു.
പക്ഷേ, രാവിലെ എന്റെ അനിയൻ തെണ്ടി വിളിച്ചപ്പോ എന്നേ കൊതിപ്പിക്കാൻ ആ കുരിപ്പ് പറഞ്ഞു, രാത്രിയെക്കു ചപ്പാത്തിക്ക് കറി വെക്കാൻ അമ്മ ഞണ്ട് വാങ്ങിയെന്ന്….. അമ്മയോട് ചോദിച്ചപ്പോ സത്യം തന്നെ…. എനിക്ക് സങ്കടം ആവേണ്ട എന്ന് കരുതി അമ്മ പറയാഞ്ഞതാ പോലും… ഇനി പറഞ്ഞിട്ടെന്താ കാര്യം…. എനിക്ക് സങ്കടം വന്നില്ലേ…. കൊതിയായിട്ട് വയ്യ….. ഞാൻ വീട്ടിൽ വന്നാൽ എനിക്ക് വേറെ വച്ചു തരാമെന്നും രാവിലെ അങ്ങോട്ട് ചെന്നാൽ മതിയെന്നും ഒക്കെ പറഞ്ഞു അമ്മ എന്നേ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…. പക്ഷേ എന്റെ മനസ്സിൽ മുഴുവനും എന്റെ അനിയൻ തെണ്ടി ഒറ്റക്കിരുന്നു ഞണ്ട് മുണുങ്ങുന്ന കാഴ്ചയായിരുന്നു…. എനിക്ക് സഹിക്കുവോ…..
അങ്ങനെ തീരുമാനിച്ചതാണ് സന്ധ്യ നേരത്ത് പുറപ്പെട്ട ഈ യാത്ര… വീട്ടിലെത്താൻ രാത്രിയാകും…. എന്നാലും സാരമില്ല… ബസ് സ്റ്റോപ്പിന്റെ അടുത്ത് തന്നെയാണ് വീട്…. അതുകൊണ്ട് പേടിക്കാനില്ല….
അല്ലെങ്കിലും ഇന്ന് രാത്രി കൂടി ആ ഹോസ്റ്റലിലെ ഒണക്ക ഫുഡ് കഴിക്കേണ്ട കാര്യമൊന്നും എനിക്കില്ല.
കൂട്ടുകാരും പറഞ്ഞതാ ഒറ്റക്ക് ഈ നേരത്ത് പോകണ്ട എന്ന്… അവരൊക്കെ നാളെയെ പോകുന്നുള്ളൂ… പക്ഷേ… ഞണ്ട് മുണുങ്ങുന്ന അനിയന്റെ മുഖം മനസ്സിൽ തെളിഞ്ഞു നിക്കുന്നോണ്ട് അവര് പറഞ്ഞതൊന്നും കേൾക്കാൻ ഞാൻ കൂട്ടാക്കിയില്ല… അത് മാത്രമല്ല… ചെറിയൊരു അഹങ്കാരം കൂടി ഉണ്ട് അതിൽ…. സെൽഫ് ഡിഫെൻസിന്റെ ഭാഗമായി സ്കൂളിൽ പഠിക്കുമ്പോ ചെറിയ കരാട്ടെ പരിശീലന ക്ലാസ്സിനൊക്കെ പോയിട്ടുണ്ട്…. എന്ത് വന്നാലും സ്വയം ഡിഫെന്റ് ചെയ്യാൻ എനിക്കറിയാമല്ലോ…. അതായിരുന്നു മറ്റൊരു കാരണം…
അങ്ങനെ നാട്ടിലേക്ക് ബസ്സ് കേറി… നാട്ടിലേക്ക് ഡയറക്റ്റ് പോകുന്ന ബസ്സ് ആണ്. അതോണ്ട് ഇവിടുന്ന് കേറിയ പിന്നെ വീടിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി…
പക്ഷേ, വഴിയിൽ വച്ചു നല്ല മുട്ടൻ പണി കിട്ടി. ബസ്സ് പഞ്ചറായി…നാട്ടിലേക്കുള്ള ലാസ്റ്റ് ബസ്സായിരുന്നു… പലരും കിട്ടുന്ന വണ്ടിക്ക് കൈ കാണിച് കേറി പോയി…. അതോടെ എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി…. കുറച്ചു മുന്നോട്ടായിട്ടാണ് അടുത്ത ബസ്സ് സ്റ്റോപ്പ്…. അൽപ്പം നടക്കണം… നടക്കുന്ന നേരത്തൊക്കെ ഇയാൾ പിറകെ തന്നെ ഉണ്ടായിരുന്നു… ആദ്യമൊന്നും കാര്യമാക്കിയില്ല… പക്ഷേ, പിന്നെയാണ് ഫോളോ ചെയ്ത് വരുന്നതാണെന്ന് മനസിലായത്…. ബസ് സ്റ്റോപ്പ് എത്തിയിട്ട് അവിടുന്ന് ടൗണിലേക്ക് കിട്ടിയ ബസ്സിന് വേഗം കേറി. പക്ഷേ അതിലും അയാൾ കേറി…. എന്റെ നേരെ ഒപോസിറ്റ് സൈഡിൽ ഉള്ള സീറ്റിൽ തന്നെ ഇരുന്നു….. അപ്പോഴും അവന്റെ നോട്ടം ഇങ്ങോട്ടേക്കു തന്നെ വീഴുന്നുണ്ട്…. ഈ ചെക്കന് ഇതെന്തിന്റെ
♥️♥️♥️???
നന്നായിരുന്നു. ശരിയാണ് എല്ലാവരും മോശമല്ല. പക്ഷെ കാലം ഇങ്ങനെയാകുമ്പോൾ സംശയിച്ചുപോകും.
സ്നേഹത്തോടെ ❤️
Thank you ?
അൽകിടു?❤️
Thank you ?
Safu,
തുടക്കം കുറിച്ചല്ലേ…. ❤
കഥ നന്നായിട്ടുണ്ട്…
Waiting for more stories….
Thank you ???❤️❤️❤️
♥♥♥♥
Thank you ❤️
❤
???❤️❤️❤️
❤️❤️❤️
❤️✌?
?
❤️❤️❤️
❤️❤️❤️