നീർമിഴി പൂക്കൾ 13

അവസാനം കൈ കാണിച്ച പോലീസുകാരെയും വെട്ടിച്ചു അമിത വേഗതയില് പോയ ബൈക്ക് ഒരു ലോറിക്കടിയിലേക്ക് പാഞ്ഞ് കയറുമ്പോൾ കുഞ്ഞിയുടെ ‘കണ്ണേട്ടാനുള്ള’ നിലവിളി ഇപ്പോളും കാതുകളിൽ ആർത്തലക്കുന്നു.റോഡിൽ രക്തത്തുള്ളികൾക്കൊപ്പം ബൈക്കില് നിന്ന് ചിതറി വീണ കഞ്ചാവ് പൊതികള് നീട്ടിയ സഹായഹസ്തങ്ങളെയും പിന്നിലേക്ക് വലിച്ചു .

പിന്നീട് ബോധം വന്നപ്പോൾ താൻ ആശുപത്രി കിടക്കയിലായിരുന്നു ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നു തെറിച്ചു പോയെങ്കിലും ജീവൻ മാത്രം നിലനിന്നു എന്തിനോ വേണ്ടി.. എന്തോ തന്നെ ബാക്കിവച്ചു മറ്റുള്ളവർക്കൊരു മുന്നറിപ്പെന്നോണം ..!! ” കണ്ണൻമോനെ കുഞ്ഞി അവിടെ തനിച്ചല്ലേ കിടക്കുന്നത് ഇന്നോളം എന്റെ ചൂടുപറ്റാണ്ട് അവള് ഉറങ്ങിട്ടിലഡാ എനിക്ക് ഉറക്കം വരുന്നില്ല കുട്ടാ ഞാനുടെ അവളോടൊപ്പം പോയി കിടന്നോട്ടെ ഡാ ” എന്ന അമ്മയുടെ വേവലാതി ഇപ്പോളും തന്നെ ചുട്ടുപൊള്ളിക്കുന്നു. ഇതൊരു പുതിയ ലോകമാണ് ഞാന്‍ ഇവിടെ ഒരു തുടക്കകാരന്‍. തണൽ മരങ്ങളെ തഴുകിയെത്തിയ കാറ്റ് ഒരു സ്വാന്തനമെന്നോണം അവനെ തലോടി മറഞ്ഞു. അയാളുടെ കണ്ണുകളിൽ നിന്നും പൊഴിഞ്ഞ രണ്ടുതുള്ളി കണ്ണുനീർ ആ സായാഹ്നത്തിലേക്ക് അലിഞ്ഞു ചേർന്നു.